ബെംഗളൂരു: എയർ ഏഷ്യ വിമാനത്തിന്റെ ടയറുകളിൽ ഒന്ന് പൊട്ടിയതിനെ തുടർന്ന് സർവീസ് നിർത്തിവച്ചു. ഞായറാഴ്ച ബെംഗളൂരുവിൽ നിന്ന് പൂനെയിലേക്ക് യാത്ര തിരിച്ച വിമാനത്തിന്റെ ടയറാണ് പൊട്ടിയ നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് പൂനെയിൽ വിമാനമിറങ്ങിയിരുന്നു. എന്നാൽ ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ടയറിൻറെ കഷണങ്ങൾ ലഭിച്ചു. ഇതിനിടെ പൂനെയിലെത്തിയ വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മൂന്നാം നമ്പർ ടയറിൻറെ വശത്തായി പൊട്ടൽ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് വിമാനത്തിന്റെ തുടർന്നുള്ള സർവീസുകൾ നിർത്തിവയ്ക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ ഉത്തരവിടുകയായിരുന്നു.
Read MoreTag: Bengaluru Vartha
പാകിസ്ഥാനി കാമുകിയെ കടത്തി കൊണ്ട് വന്ന് ഒളിപ്പിച്ചു താമസിപ്പിച്ചു, യുവാവ് അറസ്റ്റിൽ
ബെംഗളൂരു: പാകിസ്ഥാൻ സ്വദേശിനിയായ കാമുകിയെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്ന് ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 25 കാരനാണ് ബെംഗളൂരുവിൽ പിടിയിലായത്. പാകിസ്ഥാൻ സ്വദേശിനിയായ ഇഖ്റ ജീവാനി എന്ന 19 കാരിയെയാണ് ഇയാൾ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നത്. നേപ്പാൾ അതിർത്തി വഴിയാണ് ഇയാൾ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് യാദവ് ഡേറ്റിംഗ് ആപ്പു വഴിയാണ് ഇഖ്രയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതേത്തുടർന്ന് പഠനത്തോട്…
Read Moreഎമർജൻസി വാതിൽ തുറന്ന് തേജസ്വി സൂര്യ, അന്വേഷണം പ്രഖ്യാപിച്ചു
ബെംഗളൂരു: ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യ. ബിജെപി ബെംഗളൂരു സൗത്ത് ലോക്സഭാ എം.പി.യാണ് തേജസ്വി സൂര്യ. തേജസ്വി സൂര്യക്കൊപ്പം തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. യാത്രക്കാരന് വാതില്‍ തുറന്നതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ രണ്ട് മണിക്കൂര്‍ വൈകിയിരുന്നു. 2022 ഡിസംബര്‍ 10ന് ചെന്നൈ – ട്രിച്ചി ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതിലാണ് തുറന്നത്. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. എമര്‍ജന്‍സി ഡോറിന്…
Read Moreതെരുവുനായയുടെ ആക്രമണത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: നഗരത്തിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. എട്ടു വയസുകാരിയെയാണ് തെരുവ് നായ് ആക്രമിച്ചത്. ബംഗളൂരു ലക്ഷ്മിദേവി നഗർ സ്വദേശിനിയായ നൂറിൻ ഫലക്കിനാണ് പരിക്കേറ്റത്. ആക്രമണത്തിൽ കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളേറ്റ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പിതാവിനും കടിയേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഭക്ഷണത്തിന് ശേഷം പുറത്ത് നടക്കാനിറങ്ങിയ കുട്ടിയേയും പിതാവിനേയും തെരുവുനായ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സമീപവാസികളും വഴിയാത്രക്കാരും എത്തിയാണ് നായ ഓടിച്ചത്. പിന്നീട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സ പൂർണമായും ഏറ്റെടുക്കുമെന്നും കുടുംബത്തിന് 10,000 രൂപ സഹായധനം നൽകുമെന്നും ബി.ബി.എം.പി.യുടെ മൃഗസംരക്ഷണവിഭാഗം…
Read Moreകർണാടകയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര
നാഗ്പൂർ:കര്‍ണാടകവുമായി അതിര്‍ത്തിത്തര്‍ക്കം പുകയുന്നതിനിടെ വീണ്ടും പ്രകോപന പരാമര്‍ശവുമായി മഹാരാഷ്ട്ര. കര്‍ണാടകത്തിന് വെള്ളം നല്കുന്നതിനെപ്പറ്റി പുനരാലോചിക്കേണ്ടിവരുമെന്നാണ് മഹാരാഷ്ട്രയുടെ ഭീഷണി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുന്നറിയിപ്പിനെ തള്ളി ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് പാര്‍ട്ടി കേന്ദ്രനേതൃത്തെയും വെട്ടിലാക്കി. അതിര്‍ത്തിവിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രകോപനം തുടരുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ അണക്കെട്ടുകളില്‍നിന്ന് വെള്ളം നല്‍കുന്നത് പുനരാലോചിക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വരണ്ട സീസണില്‍ കൊയ്ന, കൃഷ്ണ അണക്കെട്ടുകളിലെ വെള്ളമാണ് കര്‍ണാടകം ആശ്രയിക്കുന്നതെന്ന് മറക്കേണ്ടെന്നും ബുധനാഴ്ച നാഗ്പുരില്‍ വിധാന്‍സഭ കോംപ്ലക്സില്‍ മാധ്യമങ്ങളോട് സംസാരിക്കവെ…
Read Moreകുളിമുറി ദൃശ്യങ്ങൾ വൈറലാക്കാതിരിക്കാൻ തന്നോടൊപ്പം സെക്സ് ചെയ്യണമെന്ന് ഭീഷണി, യുവാവ് അറസ്റ്റിൽ
ബെംഗളൂരു: പെണ്‍കുട്ടിയുടെ സ്വകാര്യവീഡിയോ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ബംഗളൂരു ബൊമ്മനഹള്ളി സ്വദേശിയായ നിരഞ്ജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയില്‍ ഒളിക്യാമറ വെച്ചാണ് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതെന്നാണ് പോലീസ് പറയുന്നത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ അജ്ഞാതനമ്പറില്‍ നിന്ന് പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തു. താനുമായി സെക്സില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി. നാലുവര്‍ഷമായി പ്രതി…
Read Moreറെയിൽവേ ട്രാക്കിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും മകനും
ബെംഗളൂരു: റെയില്‍പാളത്തിലൂടെ അതിവേഗത്തില്‍ ട്രെയിന്‍ കടന്നുപോകുന്നതിനിടെ ട്രാക്കിൽ നിന്നും അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു .കാലബുര്ഗി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇരുവര്‍ക്കും കയറാനുള്ള ട്രെയിന്‍ നിര്‍ത്തുന്ന പ്ലാറ്റ്ഫോമിലേക്ക് എളുപ്പത്തിലെത്താനാണ് ട്രാക്ക് മുറിച്ചുകടന്നത്. എന്നാല്‍, പാളത്തില്‍നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിന് മുമ്പ് ട്രെയിന്‍ വന്നു. ട്രെയിന്‍ കടന്നുപോകുന്നതുവരെ പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ ചുരുണ്ടിരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ട്രെയിന്‍ കടന്നുപോകുന്നതുവരെ പരസ്പരം മുറുകെപ്പിടിച്ചിരിക്കുന്ന അമ്മയുടേയും മകന്റേയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ട്രെയിന്‍ കടന്നുപോകുന്നതുവരെ ശ്വാസമടക്കി നിന്ന ഒരുവലിയ സംഘം യാത്രക്കാര്‍ക്ക് ഇരുവരും അദ്ഭുതകരമായി രക്ഷപ്പെട്ടതോടെ ആശ്വാസമായി.
Read Moreഗുജറാത്ത് ആവേശം പകരും, കർണാടകയും ബിജെപി പിടിക്കും ; ബൊമ്മെ
ബെംഗളൂരു : ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ റെക്കോർഡ് വിജയം അടുത്ത വർഷം നടക്കാൻ പോകുന്ന കർണാടക തിരഞ്ഞെടുപ്പിലും നല്ല രീതിയിൽ സ്വാധീനം ചെലുത്തുമെന്ന് കർണാടക മുഖ്യമന്ത്രിയും ബി പി നേതാവുമായ ബസവരാജ് ബൊമ്മൈ. ഈ വിജയം ബി ജെ പി പ്രവർത്തകർക്കും അനുഭാവികൾക്കും വലിയ ആത്മവീര്യം നൽകും. കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചാൽ ഞങ്ങളുടെ വിജയം ഉറപ്പാണ്, ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ ഫലങ്ങളെ അപേക്ഷിച്ച് കൂടുതൽ സീറ്റുകൾ നേടി ഏഴാം തവണയും ബി ജെ പി വൻ വിജയം നേടുമെന്നത് നിലവിലെ ട്രെൻഡുകളിൽ നിന്ന്…
Read Moreഭാര്യയുടെ കഷ്ടപ്പാട് സഹിക്കാനാവാതെ ഭർത്താവ് വെള്ളത്തിൽ തള്ളിയിട്ട് കൊന്നു
ബെംഗളൂരു: കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. സൗത്ത് ബംഗളൂരുവിലാണ് സംഭവം. ഭാര്യയുടെ കഷ്ടപ്പാട് കണ്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയത് എന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഇയാള്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന തുറഹള്ളിയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. വാച്ചറായ ശങ്കരപ്പ വെള്ളം നിറഞ്ഞ നിലവറയിലേക്ക് ഭാര്യയും രോഗിയുമായ ശിവമ്മയെ തള്ളിയിടുകയായിരുന്നു. അമ്മയെ വെള്ളത്തില്‍ കണ്ട 11 വയസുകാരന് മകന് ബഹളം വച്ചതിനെ തുടര്‍ന്ന് അടുത്തുണ്ടായിരുന്നവരെത്തി ശിവമ്മയെ വെള്ളത്തില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. ശങ്കരപ്പയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തു.…
Read Moreവോട്ടർമാരുടെ വിവരം ചോർത്തൽ, ഐ. എ. എസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു
ബെംഗളൂരു: സ്വകാര്യ സ്ഥാപനമായ ‘ഷിലുമെ’ വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ ഹളസുരുഗട്ടെ പോലീസ് ചോദ്യം ചെയ്തു. ബി.ബി.എം.പി സ്പെഷല്‍ കമീഷണര്‍ രംഗപ്പ, ബംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമീഷണര്‍ ശ്രീനിവാസ എന്നിവരെയാണ് ചോദ്യം ചെയ്തത്. ക്രമക്കേട് പുറത്തുവന്നതിനെ തുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് നേരത്തെ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ സമയം വേണമെന്ന് ഇവര്‍ അറിയിച്ചു. അതേസമയം, ബുധനാഴ്ച വീണ്ടും ചോദ്യംചെയ്യാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.നിയമസഭ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കവെയാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്…
Read More