എമർജൻസി വാതിൽ തുറന്ന് തേജസ്വി സൂര്യ, അന്വേഷണം പ്രഖ്യാപിച്ചു

ബെംഗളൂരു: ഇന്‍ഡിഗോ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യ.

ബിജെപി ബെംഗളൂരു സൗത്ത് ലോക്സഭാ എം.പി.യാണ് തേജസ്വി സൂര്യ. തേജസ്വി സൂര്യക്കൊപ്പം തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. യാത്രക്കാരന്‍ വാതില്‍ തുറന്നതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ രണ്ട് മണിക്കൂര്‍ വൈകിയിരുന്നു.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

2022 ഡിസംബര്‍ 10ന് ചെന്നൈ – ട്രിച്ചി ഇന്‍ഡിഗോ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതിലാണ് തുറന്നത്. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. എമര്‍ജന്‍സി ഡോറിന് തൊട്ടടുത്തിരുന്ന യാത്രക്കാരനെന്ന നിലയില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ എങ്ങനെയാണ് ഇത് തുറക്കേണ്ടതെന്ന് ജീവനക്കാര്‍ എംപിയോട് വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെ എംപി വാതില്‍ തുറക്കുകയായിരുന്നെന്നാണ് സൂചന. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും തന്‍റെ കൈ തട്ടിയാണ് വാതില്‍ തുറന്നതെന്നും എംപി ഇന്‍ഡിഗോയ്ക്ക് എഴുതി നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts