ബെംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഒമ്പതിന് പ്രീ യൂണിവേഴ്സിറ്റി പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ കാര്യങ്ങള്‍ തുടരും. യൂണിഫോം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാം. ഹിജാബ് ധരിച്ചെത്തുന്നവരെ ഒരു കാരണവശാലും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാറും നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹിജാബ് നിരോധനത്തിന് ശേഷം പരീക്ഷയെഴുതാനെത്തുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നും മന്ത്രി അവകാശപ്പെട്ടു. ഹിജാബ് ധരിച്ച് പഠനം നടത്താന്‍ അനുവദിക്കണമെന്ന്…
Read MoreTag: bc nagesh
എല്ലാ സ്കൂളുകളിലും ദിവസവും യോഗഭ്യാസം നിർബന്ധം ; കർണാടക സർക്കാർ
ബെംഗളൂരു : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും യോഗാഭ്യാസം നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്. പുതിയ നിര്‍ദേശമനുസരിച്ച് എല്ലാ പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളും ദിവസവും 10 മിനിറ്റ് യോഗ അഭ്യസിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. വിദ്യാര്‍ത്ഥികളുടെ മനോവീര്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമാണ് പുതിയ തീരുമാനം. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷാണ് ഇക്കാര്യം വ്യക്തമാക്കിയത് . പോസിറ്റീവ് വീക്ഷണം, സത് സ്വഭാവം, മികച്ച പൗരത്വം എന്നിവ വികസിപ്പിക്കുന്നതില്‍ യോഗ പ്രധാന പങ്കു വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചില സ്കൂളുകള്‍ ഇതിനോടകം യോഗ അഭ്യാസം നടപ്പാക്കുന്നുണ്ട്.
Read Moreഅറബിക് സ്കൂളുകളെക്കുറിച്ച് റിപ്പോർട്ട് തേടി കർണാടക സർക്കാർ
ബെംഗളൂരു: അറബിക് സ്കൂളുകളെക്കുറിച്ചുള്ള റിപ്പോർട്ട് തേടി കർണാടക സർക്കാർ. കർണാടകത്തിലെ അറബിക് സ്കൂളുകളിൽ നിന്നുള്ള സയൻസ് വിഷയങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് വിദ്യാഭ്യാസ കമ്മീഷണറോട് സംസ്ഥാന സർക്കാർ റിപ്പോർട്ട് തേടി. ഇംഗ്ലീഷും കണക്കും സയൻസും കന്നഡയും ഒഴിവാക്കിയുള്ള പാഠ്യപദ്ധതിയിൽ വിദഗ്ധർ ആശങ്ക രേഖപ്പെടുത്തിയാതായി വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് അറിയിച്ചു. അതേസമയം ചില സ്കൂളുകൾ വിദ്യാഭ്യാസവകുപ്പിൻറെ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിൽ ഇരുനൂറിൽത്താഴെ സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. പ്രതിവർഷം 27,000 കുട്ടികൾ അറബിക് സ്കൂളുകളിൽ ചേരുന്നുണ്ടെങ്കിലും രണ്ടായിരത്തോളം പേർമാത്രമേ…
Read Moreഗീത പഠിപ്പിക്കാമെങ്കിൽ ഖുർആൻ പഠിപ്പിച്ചുകൂടെ? മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി
ബെംഗളൂരു: അടുത്ത അധ്യയന വർഷം മുതൽ കർണാടകയിൽ ഭഗവദ് ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിൽ ധാർമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭഗവദ്ഗീത ഇനി പഠിപ്പിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി. ഗീത പഠിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് ഖുർആൻ പഠിപ്പിച്ചുകൂടാ എന്നാണ് മറ്റൊരു പക്ഷത്തിന്റെ ചോദ്യം. എന്നാൽ ഖുർആൻ മതഗ്രന്ഥമാണെന്നും ഭഗവദ്ഗീത മതഗ്രന്ഥമല്ലെന്നും മന്ത്രി പറഞ്ഞു. അത് ദൈവത്തെ ആരാധിക്കുന്നതിനെക്കുറിച്ചോ ഏതെങ്കിലും മതപരമായ ആചാരങ്ങളെയോ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ഖുർആൻ അങ്ങനെയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഭഗവദ്ഗീത ഒരു മതഗ്രന്ഥമല്ല. ഭഗവദ് ഗീത…
Read Moreദേശീയ വിദ്യാഭ്യാസ നയം അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും; വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്
ബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020 വരുന്ന അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വ്യാഴാഴ്ച വനിതാ ശിശു വികസന മന്ത്രി ഹാലപ്പ അച്ചാറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.ഇ.പി.യുടെ ശുപാർശകൾ അനുസരിച്ച് എർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ (ഇ.സി.സി.ഇ.) നടപ്പാക്കുന്നത് 20,000 അംഗൻവാടികളിലും സ്കൂളുകളിലും പരീക്ഷണാടിസ്ഥാനത്തിൽ വരുന്ന അധ്യയന വർഷത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇത് ബാധകമായിരിക്കും. പാഠ്യപദ്ധതി രൂപകൽപന, അധ്യാപനം, പഠനോപകരണങ്ങൾ, മൂല്യനിർണ്ണയം, ശേഷി…
Read Moreസ്കൂളിൽ വൈകിയെത്തുന്ന അധ്യാപകർക്കെതിരെ നടപടിയുണ്ടാകും
ബെംഗളൂരു: സ്കൂളിൽ വൈകിയെത്തുന്ന അധ്യാപകർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിലെ എല്ലാ താലൂക്ക്, ജില്ലാതല ഉദ്യോഗസ്ഥർക്കും സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബി.സി.നാഗേഷ് നിർദേശം നൽകി. മാണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിലെ നെല്ലിഗെരെ ഗ്രാമത്തിലെ സ്കൂൾ കാമ്പസിൽ മൂന്ന് അധ്യാപകരും രാവിലെ 10.30 ന് എത്താത്തതിനാൽ ക്ലാസ് റൂം വാതിലുകൾ തുറക്കാൻ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അദ്ദേഹം ഗൗരവമായാണ് എടുത്തത്. ഓഗസ്റ്റ് 12 ന് നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിലാണ് നാഗേഷ് ഇക്കാര്യം കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെയും സ്വന്തം സന്ദർശനങ്ങളുടെയും റിപ്പോർട്ടുകൾ പ്രകാരം മിക്ക അധ്യാപകരും…
Read Moreകഴിഞ്ഞ 10 വർഷത്തിനിടെ ഇത് മികച്ച വിജയം; പ്രാഥമിക വിദ്യാഭ്യാസ മന്ത്രി
ബെംഗളൂരു∙ കഴിഞ്ഞ പത്തു വർഷത്തിനിടെ ഇത്തവണത്തേത് മികച്ച വിജയമാണെന്ന് എസ് എസ് എൽ സി ഫലപ്രഖ്യാപനത്തിനിടെ മന്ത്രി. ഫലം പ്രഖ്യാപിച്ചപ്പോൾ 85.63% പേർ പാസായി. 145 പേർക്ക് മുഴുവൻ മാർക്ക് (625) ലഭിച്ചതായും റിപ്പോർട്ട്. കഴിഞ്ഞ 10 വർഷത്തിനിടെയുള്ള മികച്ച വിജയ ശതമാനമാണിതെന്നു ഫലം പ്രഖ്യാപിച്ചു കൊണ്ട് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു . പരീക്ഷ എഴുതിയ 853436 വിദ്യാർഥികളിൽ 730881 പേരാണു പാസായത്. ഇതിൽ 80.29% പെൺകുട്ടികളും 81.3 % ആൺകുട്ടികളും ആണ് ഉണ്ടായിരുന്നത്.
Read Moreഭഗവദ്ഗീത മതഗ്രന്ഥമല്ല ; വിദ്യാഭ്യാസ മന്ത്രി
ബെംഗളൂരു: ഭഗവദ്ഗീത മതഗ്രന്ഥം മല്ലെന്നും മറിച്ച് അതൊരു ഗുണപാഠ പുസ്തകമാണെന്നും അതു കൊണ്ട് തന്നെ ഭഗവദ്ഗീത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്നും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. എന്നാൽ ഖുറാനും ബൈബിളും മതഗ്രന്ഥം ആണെന്നും അദ്ദേഹം പറഞ്ഞു. ക്ലാരൻസ് ഹൈസ്കൂളിലെ ബൈബിൾ വിവാദവുമായി ബന്ധപ്പെട്ട് ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പാഠഭാഗത്ത് ഭഗവദ് ഗീത ഉൾപ്പെടുത്താൻ തയ്യാറെടുക്കുന്ന സർക്കാരിന് എന്തുകൊണ്ട് ബൈബിൾ അനുവദിച്ചു കൂട എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതിനുള്ള മറുപടി എന്നോണമാണ് മന്ത്രിയുടെ ഈ…
Read More