5 വർഷത്തിനിടെ എച്ച്എസ്ആർ ലേഔട്ടിലെ ഡ്രെയിനേജുകൾക്കായി ബിബിഎംപി ചെലവഴിച്ചത് 111 കോടി രൂപ

ബെംഗളൂരു : കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എച്ച്എസ്ആർ ലേഔട്ടിലെ ഡ്രെയിനേജുകൾ ശരിയാക്കുന്നതിനും പുനർനിർമിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ബിബിഎംപി ചെലവഴിച്ചത് 111.54 കോടി രൂപ. വരാനിരിക്കുന്ന ബിബിഎംപി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ സ്റ്റാർട്ടപ്പായ ബെംഗളൂരു നവനിർമ്മാണ പാർട്ടി (ബിഎൻപി) നടത്തിയ സ്വകാര്യ ഓഡിറ്റിനിടെയാണ് ഈ കണ്ടെത്തൽ. #LekkaBeku കാമ്പെയ്‌നിന്റെ ഭാഗമായി ബിബിഎംപി വിവിധ നാഗരിക പ്രവർത്തനങ്ങൾക്കായി അനുവദിച്ച ഫണ്ടുകളിൽ പാർട്ടി പഠനം നടത്തിയിരുന്നു. ബിഎൻപി -യുടെ വിശകലനം അനുസരിച്ച്, 2016 മുതൽ 2021 വരെ എച്ച്എസ്ആർ ലേഔട്ടിലെ ഡ്രെയിനേജ് ജോലികൾക്കായി ബിബിഎംപി 126 കോടി രൂപ…

Read More

മാലിന്യ പ്രവേശനം; പൊതുജന സഹകരണം തേടി ബിബിഎംപി.

നഗരത്തിലെങ്ങും മാലിന്യം കുമിഞ്ഞുകൂടുന്നത് തലവേദനയായതോടെ പ്രശ്നപരിഹാരത്തിനായി ബിബിഎംപി ജനങ്ങളുടെയും അപ്പാർട്മെന്റ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടി. മാലിന്യം പ്ലാസ്റ്റിക് ബാഗുകളിലാക്കി റോഡരികിലേക്ക് വലിച്ചെറിയുകയോ തടാകങ്ങളിലേക്കു തള്ളുകയോ ആണ് ജനങ്ങളുടെ ശീലം. ഇതിനുപുറമേ പലയിടങ്ങളിലും മാലിന്യം കത്തിക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. മാലിന്യ പ്രശ്നത്തിൽ നിന്നും കരകയറാൻ ബിബിഎംപി പലവഴികൾ സ്വീകരിച്ചിരുന്നു. എല്ലാം വിഫലമായെന്ന് മാത്രമല്ല ഖരമാലിന്യ ശേഖരണത്തിന് ബിബിഎംപിയുടെ 140 വാർഡുകളിൽ കേന്ദ്രങ്ങളുണ്ടായിട്ടും പിഴയിടാൻ ബിബിഎംപി മാർഷൽമാരെ നിയോഗിച്ചിട്ടും തലസ്ഥിതി തുടരുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെയാണ് പൊതു ജനങ്ങളാൽ  ഇന്ന് നഗരം നേരിടേണ്ടി വന്ന ഈ…

Read More

ഹൈക്കോടതിയുടെ രോഷം ഏറ്റുവാങ്ങി; നിയമ സെല്ലിന്റെ പുതിയ തലവനെ തേടി ബിബിഎംപി.

ബെംഗളൂരു: നിരവധി വിഷയങ്ങളിൽ ഹൈക്കോടതിയുടെ രോഷം ഏറ്റുവാങ്ങിയ ബിബിഎംപി ലീഗൽ സെൽ പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. ഈ വർഷം ഓഗസ്റ്റിൽ 72 വയസ്സ് തികയുന്ന കേശവ് ദേശ്പാണ്ഡെക്ക് പകരം നിയമ സെല്ലിന്റെ തലവനെ നിയമിക്കാനുള്ള നടപടികൾ പൗരസമിതി ആരംഭിച്ചട്ടുണ്ട്. 2012 ഡിസംബർ മുതൽ ദേശ്പാണ്ഡെയാണ് നിയമ സെല്ലിന്റെ തലപ്പത്ത് ഉള്ളത്. മുൻപ് അദ്ദേഹത്തിന്റെ കാലാവധി രണ്ടുതവണ നീട്ടിയിരുന്നു. ബിബിഎംപി നൽകിയ പരസ്യം അനുസരിച്ച്, ജില്ലാ അല്ലെങ്കിൽ സെഷൻസ് കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയെയോ അല്ലെങ്കിൽ കുറഞ്ഞത് 10 വർഷത്തെ പ്രാക്ടീസ് ഉള്ളതും സർവീസ് വിഷയങ്ങൾ, തൊഴിൽ…

Read More

സ്വച്ഛ് റാങ്ക്: ബെംഗളൂരുവിനെ റേറ്റുചെയ്യാൻ ആവശ്യപ്പെട്ട് ബിബിഎംപി.

ബെംഗളൂരു: സ്വച്ഛ് ഭാരത് റേറ്റിംഗിൽ ബെംഗളൂരുവിന്റെ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള ഭാഗമായി, പ്രത്യേകിച്ച് മതിയായ പൊതുജനാഭിപ്രായങ്ങൾ നേടുന്നതിന്, പൗരന്മാരെ സമീപിക്കാനും അവരോട് സംസാരിക്കാനും ഫീഡ്‌ബാക്കിലും റേറ്റിംഗിൽ പങ്കെടുക്കാൻ അവരെ ബോധ്യപ്പെടുത്താനും ബ്രുഹത് ബെംഗളൂരു മഹാനഗര പാലെ (ബിബിഎംപി) തങ്ങളുടെ ജീവനക്കാർക്ക് പരിശീലനം നൽകുന്നു. ബിബിഎംപി പൗരകർമ്മികൾ, ജോയിന്റ് ഹെൽത്ത് ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, കമ്മ്യൂണിറ്റി പങ്കാളിത്ത പദ്ധതികളിലെ അംഗങ്ങൾ, വാർഡ് തലത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവരോട് എങ്ങനെ സംസാരിക്കണമെന്നും സർവേയിൽ ഏർപ്പെടാൻ അവരെ ബോധ്യപ്പെടുത്തേണ്ടത് എങ്ങനെയാണ് എന്നതിലും പരിശീലനം നൽകിവരികയാണ്. പരിശീലനം ലഭിച്ച ഈ ഉദ്യോഗസ്ഥർ…

Read More

റോഡിലെ കുഴി നികത്തൽ; ബിബിഎംപി ചീഫ് എൻജിനീയർ കർണാടക ഹൈക്കോടതിക്ക് മുന്നിൽ മാപ്പ് പറഞ്ഞു

ബെംഗളൂരു: കുഴികൾ നികത്തുന്നതുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച ഉത്തരവുകളിൽ നേരിട്ട് ഹാജരാകാത്തതിന് ബിബിഎംപി എഞ്ചിനീയർ ഇൻ ചീഫ് എസ് പ്രഭാകർ വ്യാഴാഴ്ച കർണാടക ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. തുടർന്ന് ഭാവിയിൽ താൻ കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്നും എല്ലാ ഉത്തരവുകളും ആത്മാർത്ഥമായി പാലിക്കുമെന്നും വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, 182.38 കിലോമീറ്റർ ദൂരത്തിൽ കുഴികൾ നികത്താൻ നേരത്തെ ഹോട്ട് മിക്‌സിന്റെ നൂതന സാങ്കേതിക വിദ്യ ലഭ്യമാക്കിയ…

Read More

ഈജിപുര മേൽപ്പാലം; കരാറുകാരനെതിരെ എഫ്‌ഐആർ പുറപ്പെടുവിച്ച് ഹൈക്കോടതി.

ejipura-flyover-bengaluru

ബെംഗളൂരു: അമിതമായി കാലതാമസമെടുത്ത് ഈജിപുര മേൽപ്പാലം നിർമ്മിക്കുന്ന കമ്പനിയായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ഹൈക്കോടതി ബിബിഎംപിയോട് ഉത്തരവിടുകയും കരാർ റദ്ദാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ബിബിഎംപി നൽകിയ നോട്ടീസുകളോട് കമ്പനി പ്രതികരിക്കുകയോ കോടതിയിൽ തങ്ങളെ പ്രതിനിധീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഈജിപുര ജംക്‌ഷൻ മുതൽ കേന്ദ്രീയ സദൻ വരെയുള്ള രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം നിർമാണം വൈകുന്നത് വൻ നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി കോറമംഗല സ്വദേശി ആദിനാരായണൻ ഷെട്ടി…

Read More

മാലിന്യം നിക്ഷേപ കരാറുകാർ സമരത്തിലേക്ക്; മാലിന്യ നിർമാർജനം തടസ്സപ്പെടാൻ സാധ്യത.

ബെംഗളൂരു: പണം നൽകുന്നതിൽ കാലതാമസമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യുടെ മാലിന്യ കരാറുകാർ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തതിനാൽ വെള്ളിയാഴ്ച മുതൽ ബെംഗളൂരുവിലുടനീളം പ്രതിദിന മാലിന്യ ശേഖരണം തടസ്സപ്പെടാൻ സാധ്യത. ബിബിഎംപി ഗാർബേജ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എസ് എൻ ബാലസുബ്രഹ്മണ്യൻ പറയുന്നതനുസരിച്ച്, തുടർച്ചയായ ഏഴ് മാസമായി പൗരസമിതി അവരുടെ ബില്ലുകൾ ക്ലിയർ ചെയ്തിട്ട് ഇതോടെ 248 കോടി രൂപ ബിബിഎംപിയിൽ കെട്ടിക്കിടക്കുന്നുതെന്നും ഇത്രയും വലിയ കുടിശ്ശികയുള്ളതിനാൽ, ഞങ്ങൾക്ക് എങ്ങനെ ഞങ്ങളുടെ ജോലി നിർവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പതിനായിരത്തിലധികം പേർ…

Read More

അനധികൃത മാലിന്യം തള്ളൽ: ഉത്തരവ് അനുസരിക്കാത്തതിന് ബിബിഎംപി മേധാവിക്ക് ഹൈക്കോടതി സമൻസ്.

ബെംഗളൂരു: നിരോധനാജ്ഞ അവഗണിച്ച് മിറ്റഗനഹള്ളിയിൽ ഖരമാലിന്യം കലർന്ന മാലിന്യം തള്ളിയത് സംബന്ധിച്ച് മറുപടി നൽകാൻ ബിബിഎംപി ചീഫ് കമ്മീഷണറോട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ ഉത്തരവ് അനുസരിക്കാത്തത് വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ജയിലിലേക്ക് അയക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത ഉത്തരവുകൾ പുറപ്പെടുവിക്കാൻ മടിക്കില്ലെന്നും ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) അനുമതി നൽകിയില്ലെങ്കിൽ, വടക്കുകിഴക്കൻ ബെംഗളൂരുവിലെ മിട്ടഗനഹള്ളി ക്വാറി സൈറ്റിൽ ഖരമാലിന്യം തള്ളുന്നത് നിർത്തിവയ്ക്കുമെന്ന് 2020 മാർച്ച് 6 ന്…

Read More

ബിബിഎംപി ചീഫ് എൻജിനീയർക്കെതിരെ കർണാടക ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചു.

ബെംഗളൂരു: നഗരത്തിലെ കുഴികൾ നികത്തുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഹാജരാകാതിരുന്നതിന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) എൻജിനീയർ ഇൻ ചീഫിനെതിരെ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ വാദത്തിനിടെ ചൊവ്വാഴ്ച ഹാജരാകാൻ എൻജിനീയർ ഇൻ ചീഫിനോട് കോടതി നിർദേശിച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. റോഡിലെ കുഴികൾ കാരണം യാത്രക്കാരുടെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ജയിലിലേക്ക് അയക്കുമെന്ന് കോടതി വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നു. വാറണ്ട് നടപ്പിലാക്കാനും ഉദ്യോഗസ്ഥനെ കോടതിയിൽ ഹാജരാക്കാനും സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് ചീഫ് ജസ്റ്റിസ്…

Read More

മോഷണക്കുറ്റം; ബിബിഎംപി ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

ബെംഗളൂരു: നായണ്ടഹള്ളി റെയിൽവേ സ്‌റ്റേഷനു സമീപം ഈയിടെ ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) കേസെടുത്തു. ബിബിഎംപിയിൽ ജോലി ചെയ്യുന്ന ഓട്ടോഡ്രൈവർ ഉൾപ്പെടുന്ന ആറ് പ്രതികളിൽ മൂന്ന് പേരാണ് നിലവിൽ പിടിയിലായിട്ടുള്ളത്. 19 20 വയസ്സുള്ള പ്ലംബർമാരാണ് പിടിയിലായ മറ്റ് രണ്ട് പ്രതികൾ. ഫെബ്രുവരി ആറിനാണ് മോഷണം നടന്നത്, തുടർന്ന് ഐപിസി 395, 202 വകുപ്പുകൾ പ്രകാരം ബെംഗളൂരു സിറ്റി റെയിൽവേ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ…

Read More