മാലിന്യ പ്രവേശനം; പൊതുജന സഹകരണം തേടി ബിബിഎംപി.

നഗരത്തിലെങ്ങും മാലിന്യം കുമിഞ്ഞുകൂടുന്നത് തലവേദനയായതോടെ പ്രശ്നപരിഹാരത്തിനായി ബിബിഎംപി ജനങ്ങളുടെയും അപ്പാർട്മെന്റ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടി.

മാലിന്യം പ്ലാസ്റ്റിക് ബാഗുകളിലാക്കി റോഡരികിലേക്ക് വലിച്ചെറിയുകയോ തടാകങ്ങളിലേക്കു തള്ളുകയോ ആണ് ജനങ്ങളുടെ ശീലം. ഇതിനുപുറമേ പലയിടങ്ങളിലും മാലിന്യം കത്തിക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്.

മാലിന്യ പ്രശ്നത്തിൽ നിന്നും കരകയറാൻ ബിബിഎംപി പലവഴികൾ സ്വീകരിച്ചിരുന്നു. എല്ലാം വിഫലമായെന്ന് മാത്രമല്ല ഖരമാലിന്യ ശേഖരണത്തിന് ബിബിഎംപിയുടെ 140 വാർഡുകളിൽ കേന്ദ്രങ്ങളുണ്ടായിട്ടും പിഴയിടാൻ ബിബിഎംപി മാർഷൽമാരെ നിയോഗിച്ചിട്ടും തലസ്ഥിതി തുടരുകയാണ് ചെയ്തത്.

  സിനിമയല്ലിത് ജീവിതം; രാഷ്ട്രീയത്തിൽ ചരിത്രമെഴുതി വിജയ്; എതിരാളികൾ വീണിടത്ത് 'ദളപതി' ഉദിച്ചുയർന്നത് എങ്ങനെ?

അതുകൊണ്ടുതന്നെയാണ് പൊതു ജനങ്ങളാൽ  ഇന്ന് നഗരം നേരിടേണ്ടി വന്ന ഈ മാലിന്യ പ്രശ്നത്തിൽ നിന്നും ശാശ്വതമായി കരകയറാൻ ജനങ്ങളുടെ തന്നെ സഹായം തേടാൻ ബിബിഎംപി അധികൃതർ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts