ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. അന്വേഷണത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ മറവില്‍ സ്വകാര്യ ഏജന്‍സിക്ക് വോട്ടര്‍മാരുടെ വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. കേസില്‍ ഷിലുമെ എജ്യുക്കേഷനല്‍ കള്‍ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍മാരിലൊരാളായ രേണുക പ്രസാദ്, എച്ച് ആര് ജീവനക്കാരന് ധര്‍മേഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന 2013 മുതല്‍ ഷിലുമെ ട്രസ്റ്റ് നടത്തിയ ഡാറ്റ ചോര്‍ത്തല്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്. കോണ്‍ഗ്രസിന്റെ കാലത്തും ബിജെപി…
Read MoreTag: basavaraj bomme
ക്ലാസ്സ് മുറികൾക്ക് കാവി നിറം നൽകുന്നത് ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: കർണാടകയിൽ പുതുതായി നിർമ്മിക്കാൻ പോകുന്ന ക്ലാസ് മുറികൾക്ക് കാവിനിറം നൽകിയതിനെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. “ക്ലാസ് മുറികൾക്ക് കാവിനിറം നൽകുന്നതിൽ എന്താണ് തെറ്റ്? ദേശീയ പതാകയിൽ വരെ കാവിനിറം ഇല്ലേ സ്വാമി വിവേകാനന്ദൻ വരെ കാവി ധരിച്ചിരുന്നില്ലേ?”- വിമർശകരുടെ വായടപ്പിച്ച് മുഖ്യമന്ത്രി ബൊമ്മൈ. സർക്കാരിൻറെ പുതുതായ ‘വിവേക’ പദ്ധതിയിൽ നിർമ്മിക്കാൻ പോകുന്ന ക്ലാസ് മുറികൾക്കാണ് കാവിനിറം നൽകിയത്. ഏകദേശം 7601 പുതിയ ക്ലാസ് മുറികളാണ് സംസ്ഥാനത്തുടനീളം നിർമ്മിക്കുന്നത്. പദ്ധതിയുടെ തുടക്കത്തിൻ്റെ ഭാഗമായി കലബുറഗി ജില്ലയിലെ മഡിയാളിലെ സർക്കാർ ഹയർ പ്രൈമറി…
Read Moreമുഖ്യമന്ത്രി മാധ്യമ പ്രവർത്തകർക്ക് കൈക്കൂലി നൽകിയതായി ആരോപണം
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ മാധ്യമ പ്രവർത്തകരെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണം. ദീപാവലി മധുരത്തോടൊപ്പം ഒരു ലക്ഷം രൂപ അടങ്ങിയ പെട്ടിയാണ് നൽകിയതെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാജീവനക്കാരനാണ് പെട്ടി മാധ്യമ പ്രവർത്തകന്റെ ഓഫീസിൽ എത്തിച്ചത്. ഒരു മുതിർന്ന മാധ്യമ പ്രവർത്തകന്റെ ഓഫീസിൽ പണമടങ്ങിയ പെട്ടി കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു എത്തിച്ചത്. പെട്ടി തുറന്നപ്പോൾ മധുരത്തോടൊപ്പം പണമടങ്ങിയ കവർ ഉണ്ടായിരുന്നു. പക്ഷേ ഞാൻ തുറന്ന് നോക്കിയില്ല. അത് തിരികെ അയച്ചുവെന്നും മാധ്യമ പ്രവർത്തകൻ വ്യക്തമാക്കി.
Read More‘ഗന്ധദ ഗുഡി’യ്ക്ക് നികുതി ഇളവ് നൽകും ; ബസവരാജ് ബൊമ്മെ
ബെംഗളൂരു: അന്തരിച്ച നടന് പുനീത് രാജ്കുമാറിന് കര്‍ണാടകയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘കര്‍ണാടക രത്ന’ പുരസ്കാരം നല്‍കുന്നതിനൊപ്പം തന്നെ പുനീത് രാജ് കുമാര്‍ നായകനാകുന്ന കന്നഡ ചിത്രമായ ‘ഗന്ധദ ഗുഡി’ക്ക് നികുതി ഇളവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് സസ്യജന്തുജാലങ്ങളുടെ സംരക്ഷണം അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. കര്‍ണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉള്ള ആദരവാണ് ഗന്ധദ ഗുഡിയെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.
Read Moreഭാരത് ജോഡോ യാത്ര എന്തിന്? കോൺഗ്രസിനോട് ബൊമ്മെ
ബെംഗളൂരു: ഇന്ത്യ ഇതിനോടകം ഒരു ഐക്യരാഷ്ട്രമായി മാറിയിട്ടുണ്ട് എന്നും പിന്നെ എന്തിനാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത് എന്ന് കോണ്‍ഗ്രസിനോട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ജി-7 രാജ്യങ്ങളും യുഎസും ഉള്‍പ്പെടെ ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍, ഇന്ത്യ ഏറ്റവും കുറഞ്ഞ ജി ഡി പി ഏഴ് ശതമാനമായി നിലനിര്‍ത്തി എന്നും ബൊമ്മെ ചൂണ്ടിക്കാട്ടി. രാഹുല്‍ഗാന്ധിയുടെ ആദ്യ മിസൈല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം എന്നും ബൊമ്മൈ പരിഹസിച്ചു. അതല്ലാതെ ഭാരത് ജോഡോ യാത്രയ്ക്ക് യാതൊരു അര്‍ത്ഥവുമില്ല എന്നും അദ്ദേഹം…
Read Moreമുഖ്യമന്ത്രിക്ക് ബ്രാൻഡഡ് ചായ മാത്രം നൽകാൻ ആവശ്യപ്പെടുന്ന വീഡിയോ പുറത്ത്
ബെംഗളൂരു: ബിജെപിയുടെ ജനസങ്കൽപ യാത്രയുടെ ഭാഗമായി കമലാപുരയിൽ ദളിത് കുടുംബത്തിനൊപ്പം ഭക്ഷണവിരുന്നിൽ പങ്കെടുത്ത കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെയും ബി. എസ് യെദ്യൂരപ്പയുടെയും വീഡിയോ പുറത്ത്, മുഖ്യമന്ത്രിയ്ക്കും ഒപ്പം വന്നവർക്കും ബ്രാൻഡഡ് ചായ മാത്രം നൽകാൻ പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ചായയുടെ സാമ്പിൾ പരിശോധിക്കുന്നതും കാണാം. ഏതെങ്കിലും കമ്പനി ചായ പൊടി ഉപയോഗിക്കരുത് എന്നും ബ്രാൻഡഡ് പൊടി തന്നെ വേണം എന്ന് പറയുന്നതും വീഡിയോയിൽ കാണാം. മുഖ്യമന്ത്രിയ്ക്കും ഒപ്പം വന്നവർക്കും നൽകിയത് പാക്കറ്റ്…
Read Moreഅധികാരത്തിന് വേണ്ടി കോൺഗ്രസ് എന്തും ചെയ്യും ; ബസവരാജ് ബൊമ്മെ
ബെംഗളൂരു: കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തമാകാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി പദയാത്ര നടത്തുന്നത്. ഈ പരിപാടി രാഹുല്‍ ഗാന്ധിയുടെ ‘പുനരാരംഭിക്കല്‍’ അല്ലാതെ മറ്റൊന്നുമല്ല, സാധാരണക്കാര്‍ക്ക് വേണ്ടിയല്ല. ദളിതരും പിന്നോക്കക്കാരും, സിദ്ധരാമയ്യയും ഇത്തരമൊരു യാത്രയെ അനുഗമിച്ചു, ഇപ്പോള്‍ നിങ്ങള്‍ എവിടെയാണ്? സ്വയം നോക്കൂ, ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതില്ല, ബൊമ്മൈ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് തന്റെ രാഷ്ട്രീയ പ്രസക്തി വീണ്ടെടുക്കാനാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര…
Read More70 വര്‍ഷം രാജ്യം ഭരിച്ചവരുടെ രാഷ്ട്രീയനാടകങ്ങള്‍ ജനങ്ങൾ മറക്കാൻ സമയമായില്ല; ബൊമ്മെ
ബെംഗളൂരു: ഭാരത് ജോഡോ യാത്ര ദേശവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവ് യോഗം. സമൂഹത്തെ ഭിന്നിപ്പിക്കുകയും ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുകയും ചെയ്യുന്നതാണ് ഈ യാത്രയെന്നും യോഗം കുറ്റപ്പെടുത്തി. മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവരടങ്ങുന്ന 500 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. നെഹ്റു കശ്മീരിനെ വിഭജിച്ചു. ആ കോണ്‍ഗ്രസാണ് ഇപ്പോള്‍ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന മുദ്രാവാക്യമുയര്‍ത്തുന്നതെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും യോഗം നന്ദി അറിയിച്ചു. ആറുമാസത്തിന് ശേഷം നടക്കുന്ന…
Read Moreപരിക്കേറ്റ ആനകുട്ടിയെ സഹായിക്കണം ; കർണാടക മുഖ്യമന്ത്രിയ്ക്ക് രാഹുൽ ഗാന്ധി കത്തെഴുതി
ബെംഗളൂരു: നാഗർഹോള കടുവ സങ്കേതത്തിൽ വെച്ച് പരിക്കേറ്റ ആനക്കുട്ടിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നേതാവ് രാഹുൽ ഗാന്ധി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചു. പരിക്കേറ്റ ആനക്കുട്ടിയെ രാഹുൽ ഗാന്ധി ഇന്ന് സോണിയ ഗാന്ധിക്കൊപ്പം റിസർവ് സന്ദർശനത്തിനിടെ കണ്ടിരുന്നു. ആനയെ കണ്ടെത്തി ആവശ്യമായ വൈദ്യസഹായം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് കത്തിന് മുഖ്യമന്ത്രി മറുപടിയായി അറിയിച്ചു. പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ അരമണിക്കൂറിനുള്ളിൽ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും രാഹുൽ ഗാന്ധിയുടെ കത്തിന് മറുപടി നൽകുമെന്നും മാനുഷിക പരിഗണനയിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി…
Read Moreഅനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിൽ തടസം, നിയമ നടപടി തുടരുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന നടപടി തടയാൻ സ്വാധീനമുള്ളവർ ഇടപെടുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്നാൽ കെട്ടിട നിർമ്മാണ നിയമങ്ങൾ പാലിക്കാതെ നിർമ്മിച്ച എല്ലാ കെട്ടിടങ്ങളും സർക്കാർ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയും അദ്ദേഹം വ്യക്തമാക്കി. അബദ്ധ കെട്ടിട ഉടമകളോട് സഹകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കായലുകളും മഴവെള്ള ഓടകളും കൈയേറ്റം ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരോട് അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന മാനദണ്ഡങ്ങൾ പ്രകാരമാണ് ഇവയുടെ നിർമ്മാണം നടത്തുന്നതെന്ന് ഉറപ്പാക്കാൻ പ്രത്യേക സംഘത്തെയും…
Read More