കർണാടക മുഖ്യമന്ത്രി പത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തി

തിരുവനന്തപുരം : ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തി. തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, ആൻഡമാൻ അഡ്മിറൽ ഡി.കെ.ജോഷി എന്നിവർ വൈകിട്ട് ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ് കുമാർ, മാനേജർ ബി.ശ്രീകുമാർ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. ബസവരാജ് ബൊമ്മൈ, തമിഴിസൈ സൗന്ദർരാജൻ എന്നിവർക്ക് ചെറിയ ഓണവില്ലും പദ്മനാഭ സ്വാമിയുടെ ചിത്രവും സമ്മാനമായി നൽകി.

Read More

മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഉടൻ ലഭ്യമാക്കും ; ബസവരാജ് ബൊമ്മെ 

ബെംഗളൂരു: മത്സ്യത്തൊഴിലാളികൾക്ക്  മുൻഗണന അടിസ്ഥാനത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മത്സ്യകൃഷിയും മൃഗസംരക്ഷണവും കൃഷിയുമായി ബന്ധപ്പെട്ട മേഖലകളാണെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡയിലെ മത്സ്യത്തൊഴിലാളികളുടെ ആദ്യഘട്ടത്തിൽ കാർഡ് വിതരണം ചെയ്യാൻ ഇന്നലെ ചേർന്ന സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി (എസ്‌എൽബിസി) യോഗത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബാങ്ക് പ്രതിനിധികളോടും സർക്കാർ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ഫിഷറീസ് വകുപ്പ് ബാങ്കുമായി പങ്കുവെക്കണമെന്നും കാമ്പയിൻ മോഡലിൽ കാർഡുകൾ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളി സഹകരണ ബാങ്കുകളോടും…

Read More

ആർ.എസ്.എസ് ആയതിൽ അഭിമാനം ;ബസവരാജ് ബൊമ്മെ

ബെംഗളൂരു: താൻ ആർഎസ്എസിന്റെ അടിമയാണെന്ന് പറഞ്ഞ കോൺഗ്രസ് നേതൃത്വത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആർഎസ്എസ് എന്നതിൽ അഭിമാനിക്കുന്നു എന്നാണ് ബസവരാജ് ബൊമ്മൈയുടെ മറുപടി. സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള പത്രപരസ്യത്തിൽ നെഹ്‌റുവിനെ ഒഴിവാക്കി എന്നാരോപിച്ചായിരുന്നു കോൺഗ്രസ് കർണാടക മുഖ്യമന്ത്രിയെ വിമർശിച്ചത്. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബൊമ്മൈ ഒരു ആർഎസ്എസ് അടിമയാണ് എന്ന പരാമർശം നടത്തിയത്. കോൺഗ്രസ് നേതാവിന്റെ പരാമർശത്തിന് പിന്നാലെ ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് ബസവരാജ് ബൊമ്മൈ മറുപടി നൽകിയത്. ‘ഒരാൾ പറഞ്ഞു, ബൊമ്മൈ ഒരു ആർഎസ്എസ് അടിമയായി എന്ന്. ആർഎസ്എസിന്റെ…

Read More

നെഹ്‌റുവിനെ ഒഴിവാക്കിയതിൽ മുഖ്യമന്ത്രി മാപ്പു പറയണം ; സിദ്ധരാമയ്യ 

ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന പരസ്യത്തിൽ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയതിന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാപ്പ് പറയണമെന്ന് നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ബിജെപി സർക്കാർ പരസ്യത്തിൽ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ഫോട്ടോയില്ലാത്തതിൽ രൂക്ഷ വിമർശനവുമായി കർണാടക കോൺഗ്രസ്‌.  മഹാത്മാഗാന്ധി മുതൽ വിപ്ലവകാരികളായ ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, സർദാർ വല്ലഭായ് പട്ടേൽ മുതൽ ഭരണഘടനാ നേതാക്കൾ വരെയുള്ള സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ നിർണ്ണായക…

Read More

അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെ ബിജെപിയിൽ അഭ്യൂഹങ്ങൾ 

ബെംഗളൂരു: ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബെംഗളൂരു സന്ദർശനത്തിന് പിന്നാലെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയെ മാറ്റുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ചില അറ്റകൈ പ്രയോഗങ്ങൾ ദേശീയ നേതൃത്വത്തിലേക്ക് നയിക്കുമെന്ന തരത്തിലുള്ള ബി ജെ പി എം എൽ എ ബി സുരേഷ് ഗൗഡയുടെ പ്രസ്താവന അഭ്യൂഹങ്ങൾക്ക് കൂടുതൽ ബലം നൽകുന്നു. ഇതോടെ വിഷയം ആയുധമാക്കുകയാണ് കർണാടക കോൺഗ്രസ്‌. മുൻപെങ്ങും ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കർണാടക ബി ജെ പി കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും യുവമോർച്ച, എ…

Read More

കൊല്ലപ്പെട്ട മസൂദിന്റെയും ഫാസിലിന്റെയും വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കും

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ കൊല്ലപ്പെട്ട ബെല്ലാക്കര സ്വദേശി മസൂദ്, സൂറത്ത്കൽ സ്വദേശി ഫാസിൽ എന്നിവരുടെ വീടുകൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സന്ദർശിക്കും. സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിന്റെ വീട് മാത്രം മുഖ്യമന്ത്രി സന്ദർശിച്ചു എന്നതിന്റെ പേരിൽ പ്രതിപക്ഷ കക്ഷികൾ രംഗത്ത് എത്തിയിരുന്നു. കൊലപാതകങ്ങളെ പോലും മതത്തിന്റെ ചട്ടക്കൂടിൽ കാണുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് എച്ച്. ഡി. കുമാരസ്വാമി ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. തീവ്രഹിന്ദു സംഘടനകൾക്ക് പ്രോത്സാഹനം നൽകുന്ന പ്രവർത്തനമാണ് മുഖ്യമന്ത്രിയുടെ സർക്കാരിന്റെയും ഭാഗത്തുനിന്നും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

Read More

പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി കൈമാറി

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബെല്ലാരെയിലെത്തി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുടെ കുടുംബത്തെ സന്ദർശിച്ചു .തങ്ങൾക്ക് എത്രയും വേഗം നീതി ലഭിക്കണമെന്നും തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതികളെ കാണണമെന്നും പ്രവീണിന്റെ ഭാര്യ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുറ്റക്കാരെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി പ്രവീണിന്റെ കുടുംബത്തിന് ഉറപ്പ് നൽകി. ശേഷം 25 ലക്ഷം രൂപ ധനസഹായമായി കുടുംബത്തിന് കൈമാറി. ഇതോടൊപ്പം പ്രവീണിന്റെ വസതിയുടെ പരിസരത്ത് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട് . ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി, ആഭ്യന്തര മന്ത്രി…

Read More

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മറ്റൊരു പാർട്ടിയിൽ നിന്ന് വന്ന ആൾ ; ശിവകുമാർ

ബെംഗളൂരു: : കർണ്ണാടകയിൽ സർക്കാറിനെ നയിക്കുന്നത് യാഥാർത്ഥ ബിജെപിയല്ല എന്ന് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. മുഖമന്ത്രി ബസവരാജ് മറ്റൊരു പാർട്ടിയിൽ നിന്നു വന്നയാളാണന്നെന്നും അദ്ദേഹം പറഞ്ഞു. ഇത് യാഥാർത്ഥ ഭാരതീയ ജനതാ പാർട്ടി എം.എൽ.എമാരുടെ സർക്കാറല്ല, ഇത് എല്ലാ പാർട്ടി എം.എൽ.എമാരുടേയും സർക്കാറാണ്. ഇത് സംസ്ഥാനത്തിന്റെ ഒരു കൂട്ടുകക്ഷി സർക്കാറാണ്. കോൺഗ്രസിൽ നിന്ന് ജെഡി എസിൽ നിന്ന് ബിജെപിയിലേക്ക് പോയവർ സർക്കാരിൻറെ 60 ശതമാനത്തിലധികം വരുന്നതിനാൾ ഭരണത്തിനുള്ളിൽ നിരവധി പ്രശ്നങ്ങളുണ്ടായിട്ടും ദീർഘകാലമായി പാർട്ടി വിശ്വസ്തർ തങ്ങളെ മാറ്റിനിർത്തുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. . ഒരുപാട് ആഭ്യന്തര…

Read More

മണ്ണിടിഞ്ഞ് മരണപ്പെട്ട 3 മലയാളികളുടെ കുടുംബത്തിന് മുഖ്യമന്ത്രി 5 ലക്ഷം രൂപ ചെക്കുകൾ കൈമാറി 

ബെംഗളൂരു: മണ്ണിടിഞ്ഞ് മരിച്ച ബണ്ട് വാൾ പഞ്ചിക്കല്ല് ഹെന്റി കാർലോ പ്ലാന്റേഷനിലെ മൂന്ന് മലയാളി റബർ ടാപ്പിംഗ് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ പ്രഖ്യാപിച്ച ധനസഹായം അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മരിച്ചവരുടെ കുടുംബത്തിനു കൈമാറി. പാലക്കാട് അയിലൂർ കയറാടി കൈതച്ചിറയിൽ മൂത്തേടത്ത് വീട്ടിൽ ബിജു, മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്ക് പനക്കൽ കുറ്റിയിൽ സന്തോഷ്, കൊടുമൺ ഐക്കാട് പാറവിളയിൽ ബാബു എന്നിവരായിരുന്നു കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. ഇവർ താമസിക്കുന്ന വാടക വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണായിരുന്നു അപകടം. കൂടുതൽ സഹായങ്ങൾ സഹായിക്കുമെന്ന്…

Read More

ആർ ആൻഡ് ഡി നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി കർണാടക

ബെംഗളൂരു: വികസനവും ഗവേഷണവും ലക്ഷ്യം വെക്കുന്ന ആർ ആന്റ് ഡി നയം ആദ്യമായി നടപ്പാക്കാനൊരുങ്ങി  കർണാടക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച ചർച്ച നടത്തി പദ്ധതി അവലോകനം ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതോടെ ആർ ആന്റ് ഡി നയം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കർണാടക മാറും. ബെംഗളൂരുവിൽ നടന്ന ചർച്ചയിൽ നയരൂപീകരണത്തെ കുറിച്ച് സംസാരിച്ചു. ഇവ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങളും മുഖ്യമന്ത്രി നൽകി. ടാസ്‌ക് ഫോഴ്‌സ് അശോക് ഷെട്ടറിനോട് പുരോഗതി വിലയിരുത്തുകയും ചെയ്തു. സംസ്ഥാന തല ആർ ആന്റ്…

Read More
Click Here to Follow Us