മണ്ണിടിഞ്ഞ് മരണപ്പെട്ട 3 മലയാളികളുടെ കുടുംബത്തിന് മുഖ്യമന്ത്രി 5 ലക്ഷം രൂപ ചെക്കുകൾ കൈമാറി 

ബെംഗളൂരു: മണ്ണിടിഞ്ഞ് മരിച്ച ബണ്ട് വാൾ പഞ്ചിക്കല്ല് ഹെന്റി കാർലോ പ്ലാന്റേഷനിലെ മൂന്ന് മലയാളി റബർ ടാപ്പിംഗ് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ പ്രഖ്യാപിച്ച ധനസഹായം അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മരിച്ചവരുടെ കുടുംബത്തിനു കൈമാറി.

പാലക്കാട് അയിലൂർ കയറാടി കൈതച്ചിറയിൽ മൂത്തേടത്ത് വീട്ടിൽ ബിജു, മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്ക് പനക്കൽ കുറ്റിയിൽ സന്തോഷ്, കൊടുമൺ ഐക്കാട് പാറവിളയിൽ ബാബു എന്നിവരായിരുന്നു കഴിഞ്ഞ ബുധനാഴ്ച മരിച്ചത്.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

ഇവർ താമസിക്കുന്ന വാടക വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണായിരുന്നു അപകടം. കൂടുതൽ സഹായങ്ങൾ സഹായിക്കുമെന്ന് മുഖ്യമന്ത്രി ചെക്കുകൾ കൈമാറിയ ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നളിൻ കുമാർ കടീൽ എംപി, റവന്യൂ മന്ത്രി ആർ അശോക്, മറ്റ് മന്ത്രിമാരായ എസ് അങ്കാറ, വി സുനിൽ കുമാർ, എസ്ഐ പഠിത്തം, സ്ഥാനാർഥിമാരായ രാജേഷ് നായിക്, സഞ്ജീവ് മതണ്ടൂറു, മുൻ മന്ത്രി പ്രമോദ് മാധവ് രാജ്, ദക്ഷിണ കന്നഡ ജില്ല ഡെപ്യുട്ടി കമീഷണർ ഡോ. കെ വി രാജേന്ദ്ര, പഞ്ചായത്ത് പ്രസിഡണ്ട് സഞ്ജീവ് പൂജാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
[masterslider id="10"]

Related posts