കൊച്ചി: നടൻ വിനായകന്റെ സഹോദരനായ വിക്രമന്റെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. വല്ലാര്‍പാടം ഹാള്‍ട്ടിംഗ് സ്റ്റേഷൻ പെര്‍മിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് നടപടി. കഴിഞ്ഞ ദിവസം രാവിലെ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപത്ത് വച്ചാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടര്‍ന്ന് മോശമായാണ് വിക്രമൻ പെരുമാറിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ പോലീസ് മുൻ വൈരാഗ്യത്തോടെയാണ് പെരുമാറിയതെന്ന് വിക്രമൻ ആരോപിച്ചു. എംജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് യാത്രക്കാരുമായി വന്നതായിരുന്നു. അവരെ ഇറക്കിയതിന് പിന്നാലെയായിരുന്നു പോലീസ് എത്തിയത്. ‘നീ വിനായകന്റെ…
Read MoreTag: auto
ഓട്ടോ ഡ്രൈവറുടെ കള്ളത്തരം കയ്യോടെ പിടികൂടി വിദേശി വ്ലോഗർ
ബെംഗളൂരു: നഗരത്തിലെ ഓട്ടോ ഡ്രൈവറുടെ തട്ടിപ്പ് വിദേശി വ്ലോഗര്‍മാര്‍ കൈയോടെ പിടികൂടി. ഇവര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ നടത്തിയ അതിവിദഗ്ധമായ തട്ടിപ്പ് പതിഞ്ഞത്. നഗരം ചുറ്റി കാണാനായി എത്തിയ കൊല്‍ക്കത്ത സ്വദേശിയായ വ്ലോഗറും അദ്ദേഹത്തിന്റെ പെണ് സുഹൃത്തുമാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്ലോഗര്‍മാര്‍ സാമൂഹിക മാധ്യമമായ ‘എക്സില്‍’ പങ്കുവെച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ബെംഗളൂരു കൊട്ടാരത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അതിവിദഗ്ധമായി ഓട്ടോ ഡ്രൈവര്‍ തട്ടിപ്പ് നടത്തിയത്. ‘എംഡി ഫിസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ബംഗ്ലാദേശി വ്ലോഗര്‍, നടന്ന സംഭവങ്ങളെക്കുറിച്ച് വീഡിയോയില്‍ വിശദീകരിക്കുന്നത്.…
Read Moreയുവതിയുടെ വ്യാജ പേയ്മെന്റ് തന്ത്രത്തിന് ഇരയായത് ഓട്ടോ ഡ്രൈവർ
ബെംഗളൂരു: ഓൺലൈനിലൂടെ നിരവധി തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ട്. അതു പോലെ നഗരത്തിൽ നടന്ന ഒരു തട്ടിപ്പ് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓൺലൈൻ പണമിടപാടിലൂടെ പണം കൈമാറിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ഓട്ടോറിക്ഷ ഡ്രൈവറെയാണ് യാത്രക്കാരിയായ സ്ത്രീ പറ്റിച്ചത്. 23400 രൂപ സ്ത്രീയുടെ കബളിപ്പിക്കലിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നഷ്ടമായി. ശിവകുമാർ എന്ന ഓട്ടോറിക്ഷ ഡ്രൈവറെയാണ് ഏകദേശം 20 വയസ്സിന് അടുത്ത് പ്രായം തോന്നിക്കുന്ന യുവതി പറ്റിച്ചത്. തട്ടിപ്പ് നടന്ന ദിവസം രാവിലെ ഏകദേശം 9:45 -ഓടെയാണ് ശിവകുമാറിൽ നിന്നും കടം വാങ്ങിയ ഒരാൾ ശിവകുമാറിനെ ഫോണിൽ…
Read Moreപ്രതിമാസം 10000 രൂപ നൽകണം സർക്കാരിനോട് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ആവശ്യം
ബംഗളൂരു: കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പാക്കിയതിന് ശേഷം നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കുണ്ടായ നഷ്ടം നികത്താൻ തങ്ങൾക്ക് പ്രതിമാസം 10,000 രൂപ വീതം നൽകണമെന്ന് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ. നഗരത്തിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഫെഡറേഷൻ ബുധനാഴ്ച നഗരത്തിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. ബൈക്ക് ടാക്സികൾ നഗരത്തിൽ നിലവിൽ വന്നതോടെ തങ്ങൾക്ക് സാമ്പത്തികമായി നിരവധി നഷ്ടമുണ്ടായെന്നും, ഇതിന് പുറമെയാണ് ഇപ്പോൾ ശക്തി പദ്ധതി നടപ്പാക്കിയതെന്നും ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഫെഡറേഷൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ…
Read Moreയാത്രക്കാരോട് മോശമായി പെരുമാറിയാൽ ‘പണി ഉറപ്പ്’ ; ട്രാഫിക് പോലീസ് പരിശോധന തുടങ്ങി
ബെംഗളൂരു: യാത്രക്കാരോട് മോശമായി പെരുമാറുന്ന ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്. ഇതിനായ് കെ.എസ്.ആർ.ബെംഗളൂരു റെയിൽവേ സ്റ്റേഷൻ, മജസ്റ്റിക് ബാസ് സ്റ്റേഷൻ , സാറ്റലൈറ്റ് ബസ് ടെർമിനൽ എന്നിവിടങ്ങിൽ പോലീസ് പ്രത്യേക പരിശോധന തുടങ്ങി. വിവിധ കുറ്റങ്ങൾ ചെയ്ത 151 ഓട്ടോഡ്രൈവർമാർക്കെതിര കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. മോശം പെരുമാറ്റം, നിശ്ചലിച്ചു നൽകിയ സ്ഥലത്തല്ലാതെ വാഹനം നിർത്തിയിടൽ, മീറ്ററിൽ കാണിചതിനേക്കാൾ കൂടുതൽ പണം യാത്രക്കാരിൽ നിന്നും ഈടാക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് നടപടി. ഇതിനായ് പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ഛതായി ഡെപ്യൂട്ടി പോലീസ് കമീഷൻ സുമൻ…
Read Moreനാളെ നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പണിമുടക്ക്
ബെംഗളൂരു: നഗരത്തില്‍ വര്‍ധിക്കുന്ന അനധികൃത ബൈക്ക് ടാക്സി സര്‍വീസുകള്‍ തങ്ങളുടെ ഉപജീവനം തടസപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും പ്രതിഷേധ പ്രകടനവും നടത്തും. ബൈക്ക് ടാക്സി സര്‍വീസുകള്‍ വന്നതോടെ ഉപജീവന മാര്‍ഗമാണ് ഇല്ലാതായതെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ പലതവണ അഭ്യര്‍ഥിച്ചെങ്കിലും യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞു. ബൈക്ക് സര്‍വീസുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത് മുതല്‍ ബെംഗളൂരു നഗരത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ബൈക്ക് സര്‍വീസ് നടത്തുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ഭീഷണിയായി വരുന്ന അനധികൃത ബൈക്ക് സര്‍വീസുകള്‍…
Read Moreതാങ്ങാവുന്ന യാത്രാകൂലി; നമ്മ യാത്രി ആപ്പിൽ രജിസ്റ്റർ ചെയ്ത് 4 ലക്ഷം ഉപഭോക്താക്കൾ
ബെംഗളൂരു: ഓട്ടോറിക്ഷാ ഡ്രൈവർമാർ രൂപീകരിച്ച ബെംഗളൂരു ആസ്ഥാനമായുള്ള ഓട്ടോറിക്ഷ ആപ്പായ നമ്മ യാത്രയ്ക്ക് ഇപ്പോൾ 4 ലക്ഷം ഉപഭോക്താക്കളും 43,000 ഡ്രൈവർമാരുമുണ്ട്. ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന സർക്കാരും ക്യാബ് ഒല യൂബർ ക്യാബുകളും തമ്മിലുള്ള തർക്കത്തിനിടെയാണ് ആപ്പ് പുറത്തിറക്കിയത്. യാത്രക്കാർക്ക് ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ 100 ശതമാനം ഓപ്പൺ മൊബിലിറ്റി ആപ്പാണ് നമ്മ യാത്രി ആപ്പ്. ഇടനിലക്കാരിലൂടെ പോകാതെ ഡ്രൈവർമാർ നേരിട്ട് പേയ്മെന്റുകൾ സ്വീകരിക്കാം എന്ന സംവിധാനവും ഇതിലുണ്ട്. “നമ്മ യാത്രയെ പിന്തുണയ്ക്കാൻ നഗരത്തിലുടനീളമുള്ള ഡ്രൈവർമാർ ഒത്തുചേർന്നു.…
Read Moreനഗരത്തിൽ ഓട്ടോ ഡ്രൈവർമാർക്കുള്ള നിയമങ്ങൾ നിർബന്ധിതമാക്കി; പാലിച്ചില്ലെങ്കിൽ നടപടി
ബെംഗളൂരു: നിർബന്ധമായും പാലിക്കേണ്ട നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്) എസ് ജാൻഹവി അടുത്തിടെ മൈസൂരു നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുടെ പ്രതിനിധികളുമായി ഒരു കൂടിക്കാഴ്ച നടത്തി. പൂർണ യൂണിഫോം ധരിക്കേണ്ടതിന്റെ ആവശ്യകത, കൊണ്ടുപോകേണ്ട അവശ്യവസ്തുക്കൾ, ഓട്ടോ ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. ഓട്ടോ ഡ്രൈവർമാർ അഭിമാനത്തോടെയും കൃത്യമായും കാക്കി യൂണിഫോം ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജാൻഹവി ഊന്നിപ്പറഞ്ഞു. എല്ലാ ഡ്രൈവർമാരോടും യൂണിഫോം ഉൾപ്പെടെയുള്ള ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാനും ആവശ്യപ്പെട്ടു, പോലീസ് ചെക്കിങ്ങിൽ പെട്ടാൽ പിഴ അടയ്ക്കേണ്ടി വരുമെന്നും…
Read Moreറാപ്പിഡോ ഡ്രൈവറെ ഓട്ടോ ഡ്രൈവർ അസഭ്യം പറയുന്നതിന്റെയും ആക്രമിക്കുന്നതിന്റയും വീഡിയോ വൈറൽ
ബെംഗളൂരു: റാപ്പിഡോ ഡ്രൈവറെ ഓട്ടോ ഡ്രൈവര്‍ അസഭ്യം പറയുകയും ആക്രമിക്കാനും ശ്രമം നടത്തിയതിന്റെ വീഡിയോ പുറത്ത്, തുടർന്ന് അന്വേഷണം ആരംഭിച്ച് പോലീസ്. ബെംഗളുരുവില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള റാപ്പിഡോ ഡ്രൈവറെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ അസഭ്യം പറയുന്നതിന്റെയും, ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നീട് അത് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും പോലീസിനെ ടാഗ് ചെയ്യുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇന്ദിരാനഗറിലെ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കര്‍ശനവും ആവശ്യമായ നടപടിയും സ്വീകരിക്കുമെന്നും…
Read Moreനഗരത്തിൽ ഹിറ്റായി ‘നമ്മ യാത്രി’ ആപ്പ്
ബെംഗളൂരു : നഗരത്തിൽ ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഉബർ എന്നിവയ്ക്ക് പകരമായി ഓട്ടോത്തൊഴിലാളി യൂണിയൻ ആരംഭിച്ച ‘നമ്മ യാത്രി’ ആപ്പിന് മികച്ച പ്രതികരണം. വെബ് ടാക്സി കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനായി നവംബറിൽ നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിലാണ് നമ്മ യാത്രി ആപ്പിന് തുടക്കം കുറിച്ചത്. നാലുമാസം കൊണ്ട് 5.6 കോടി രൂപ വരുമാന മാണ് നമ്മ യാത്രി ആപ്പിലൂടെ ലഭിച്ചതെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. നഗരത്തിൽ ദിവസം ശരാശരി 9000 ട്രിപ്പുകൾ പൂർത്തിയാക്കുന്നുണ്ട് നമ്മ യാത്രി. ഇടനിലക്കാരില്ലാതെ കൂടുതൽ പണം ഡ്രൈവർമാർക്ക് ലഭിക്കുമെന്നതാണ്…
Read More