നഗരത്തിൽ ഹിറ്റായി ‘നമ്മ യാത്രി’ ആപ്പ്

ബെംഗളൂരു : നഗരത്തിൽ ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഉബർ എന്നിവയ്ക്ക് പകരമായി ഓട്ടോത്തൊഴിലാളി യൂണിയൻ ആരംഭിച്ച ‘നമ്മ യാത്രി’ ആപ്പിന് മികച്ച പ്രതികരണം. വെബ് ടാക്സി കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനായി നവംബറിൽ നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിലാണ് നമ്മ യാത്രി ആപ്പിന് തുടക്കം കുറിച്ചത്. നാലുമാസം കൊണ്ട് 5.6 കോടി രൂപ വരുമാന മാണ് നമ്മ യാത്രി ആപ്പിലൂടെ ലഭിച്ചതെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. നഗരത്തിൽ ദിവസം ശരാശരി 9000 ട്രിപ്പുകൾ പൂർത്തിയാക്കുന്നുണ്ട് നമ്മ യാത്രി. ഇടനിലക്കാരില്ലാതെ കൂടുതൽ പണം ഡ്രൈവർമാർക്ക് ലഭിക്കുമെന്നതാണ് നമ്മ യാത്രി ആപ്പിന്റെ മെച്ചം.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

മഹാദേവപുര, ബ്യാട്രായനപുര, രാജരാജേശ്വരിനഗർ, ബെംഗളൂരു സൗത്ത്, ബൊമ്മനഹള്ളി എന്നിവിടങ്ങളിലാണ് കൂടുതൽ പേർ നമ്മ യാത്രി ആപ്പ് സേവനം ഉപയോഗപ്പെടുത്തുന്നത്. നിലവിൽ 41112 ഡ്രൈവർമാരും 335653 യാത്രക്കാരും ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വരെ ഡ്രൈവർമാർ 337762 ട്രിപ്പുകളാണ് പൂർത്തിയാക്കിയതെന്ന് ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി രുദ്രമൂർത്തി പറഞ്ഞു. നിലവിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം നിരക്കായ 30 രൂപയ്ക്കു പുറമേ പത്തു രൂപ ബുക്കിങ് ചാർജും ഈടാക്കുന്നുണ്ട്. രണ്ടുകിലോമീറ്റർ യാത്രയ്ക്ക് 40 രൂപയാണ് ചെലവാകുന്നത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ബെംഗളൂരുവിലെ ഓട്ടോ തൊഴിലാളി യൂണിയനായ ‘ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയനാണ് (എ.ആർ.ഡി.യു.) ആപ്പ് ഇറക്കിയത്. ഇൻഫോസിസ് സഹ സ്ഥാപകൻ നന്ദൻ നിലേകനിയുടെ കീഴിലുള്ള സ്ഥാപനമാണ് ‘നമ്മ യാത്രി’ ആപ്ലിക്കേഷൻ നിർമിച്ചത്. നമ്മ യാത്രി ആപ്പിന്റെ സേവനത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നുണ്ടെന്നും ലഭ്യമായ ഡ്രൈവർമാരുടെ എണ്ണവും നഗരത്തിൽ ഏറ്റവും കൂടുതൽ ട്രിപ്പുകൾ പോകുന്ന സ്ഥലവുമെല്ലാം ആപ്പിൽ കാണാൻ സാധിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts