നിറങ്ങളിൽ നീരാടിയും വർണ്ണങ്ങൾ വാരി വിതറിയും ഇന്ത്യ; രാജ്യം ഇന്ന് ഹോളി ആഘോഷത്തില്‍

ഡൽഹി: രാജ്യം ഇന്ന് ഹോളി ആഘോഷത്തില്‍. വര്‍ണങ്ങള്‍ വാരിയെറിഞ്ഞും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഹോളി ആഘോഷിക്കുകയാണ്. ഈ വര്‍ഷം വിപുലമായ ആഘോഷങ്ങളാണ് പല ഭാഗങ്ങളിലും ഒരുക്കിയിരിക്കുന്നത്.

വീടുകളിലും തെരുവുകളിലുമടക്കം ആഘോഷങ്ങള്‍ നടക്കും. നിറങ്ങളുടെ ഉത്സവമായ ഹോളി വസന്തകാലത്തെ എതിരേല്‍ക്കല്‍ കൂടിയാണ്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കുചേരുന്ന ആഘോഷമാണ് ഹോളി. ദീപാവലിക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ഉത്സവമായി കണക്കാക്കപ്പെടുന്നത് കൊണ്ടുതന്നെ ജാതി മത ഭേദമന്യേ എല്ലാവരും ഹോളി ആഘോഷിക്കുന്നു. അതേസമയം പത്തുമണിക്ക് ശേഷം ആഘോഷങ്ങള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

ഹോളി ദിവസത്തെ തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വേ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ സുരക്ഷയും ശക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts