സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു.

ബെംഗളൂരു :ഒക്ടോബർ 21 ന്  15 മണ്ഡലങ്ങളിൽ നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചു.

സ്പീക്കർ അയോഗ്യരാക്കിയ 15 ജെഡിഎസ് – കോൺഗ്രസ് എംഎൽഎമാരുടെ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ ഈ എം എൽ എ മാർ സുപ്രീം കോടതിയെ സമീപിച്ചതോടെ ഹർജിയിൽ വിധി വരുന്നത് വരെ തെരഞ്ഞെടുപ്പ് മാറ്റി വക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവുകയായിരുന്നു.

  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ

ഉപ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകുകയോ ഇടക്കാല ഉത്തരവ് ഇറക്കുകയോ ചെയ്യണമെന്നതാണ് വിമത എം എൽ എ മാരുടെ ആവശ്യം.

അയോഗ്യരാക്കപ്പെട്ട 13 കോൺഗ്രസ് 3 ജെഡിഎസ് ഒരു കെ പി ജെ പി എം എൽ എ മാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഈ തെരഞ്ഞെടുപ്പ് യെദിയൂരപ്പ സർക്കാറിന് നിർണായകമാണ് കുറഞ്ഞത് 6 പേരെ വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട്ഭരണത്തിൽ തുടരാൻ കഴിയില്ല.

  പൂജയുടെ മറവിൽ ലൈംഗികാതിക്രമം: യുവതിയെ നഗ്നയാക്കി ഇരുത്തി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

തെരഞ്ഞെടുപ്പ് മാറ്റി വച്ചത് വിമത എം എൽ എമാർക്കൊപ്പം യെദിയൂരപ്പക്കും ആശ്വാസമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പോലീസിൽ നിന്ന് 'സൗജന്യ ഐപിഎൽ ടിക്കറ്റുകൾ
[masterslider id="10"]

Related posts

Click Here to Follow Us