വെറും 30രൂപക്ക് ഇനി മൈസൂരിലെത്താം;കൊട്ടാര നഗരിയേയും ഉദ്യാനനഗരിയേയും ബന്ധിപ്പിക്കുന്ന മെമു ട്രെയിൻ സർവ്വീസ് ആരംഭിച്ചു.

ബെംഗളൂരു : നഗരത്തിൽ നിന്ന് മൈസൂരുവിലേക്ക് ബസ് ടിക്കറ്റ്‌ 130 രൂപ മുതൽ 350 രൂപവരെയാണ്, എന്നാൽ വെറും 30 രൂപക്ക് മൈസൂരുവിലെത്താൻ പുതുവഴി.അതെ കുറെക്കാലമായ ജനങ്ങളുടെ ആവശ്യമായ മൈസൂരു- ബെംഗളൂരു പാസഞ്ചർ 26 ന് ആരംഭിച്ചു.

ഈ രണ്ട് സറ്റേഷനുകൾക്കിടയിൽ ട്രെയിൻ സർവ്വീസ് ഉണ്ടെങ്കിലും എല്ലാം റിസർവ് ചെയ്ത് പോകേണ്ട ട്രെയിനുകൾ ആയിരുന്നു, അതിലെ ജെനറൽ കമ്പാർട്ടുമെന്റുകൾ മാത്രമായിരുന്നു പെട്ടെന്ന് യാത്ര ചെയ്യുന്നവർക്ക് ആശ്രയം.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

ബുധൻ, വ്യാഴം ,വെള്ളി ദിവസങ്ങളിൽ ബെംഗളൂരു കെ എസ് ആർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 7:55 ന്  യാത്രതിരിക്കുന്ന ട്രെയിൻ 10:50 ന് മൈസൂരുവിലെത്തും.

തിരിച്ച് വ്യാഴം ,വെള്ളി ,ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4:45 ന് പുറപ്പെട്ട് 8:30 ന് ബെംഗളൂരുവിലെത്തും .

കൃഷ്ണദേവരായ, നായന്തനഹള്ളി, ജ്ഞാന ഭാരതി, കംഗേരി, ഹെജ്ജല, ബിഡദി ,കെറ്റോഹളളി, രാമനഗര,ചന്നപട്ടണ, മാണ്ഡ്യ, പാണ്ഡവപുര, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts