പ്രശസ്ത സാഹിത്യകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിക്ക് ടി വി ചാത്തുക്കുട്ടി നായർ പുരസ്കാരം.

ബെംഗളൂരു : പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിക്ക് ചാത്തുക്കുട്ടി പുരസ്‌കാരം. സ്വാതന്ത്ര്യ സമരസേനാനിയും വൈക്കം സത്യാഗ്രഹ സമര നേതാക്കളിൽ ഒരാളുമായ ടി. വി ചാത്തുക്കുട്ടി നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ വിവർത്തനത്തിനുള്ള പുരസ്‌കാരമാണ് ഉദ്യാന നഗരിയുടെ സ്വകാര്യ അഹങ്കാരമായ സുധാകരൻ രാമന്തളിക്ക് ലഭിച്ചത്. “രാമപുരത്തിന്റെ കഥ”ആണ് സുധാകരൻ രാമന്തളിയുടെ ശ്രദ്ധിക്കപ്പെട്ട ഒരു കൃതി.കന്നഡ ഭാഷയിലുള്ള നിരവധി കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ജ്ഞാനപീഠ ജേതാവായ ചന്ദ്രശേഖര കമ്പാറിന്റെ ശിഖര സൂര്യ, മഹമ്മൂദ് ഗാവാൻ, ശിവനദാംഗൂര തുടങ്ങിയ പ്രശസ്തമായ കന്നഡ ഭാഷയിലുള്ള രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്…

Read More

“ഗഗന്‍യാന്‍” പദ്ധതിക്ക് പച്ചക്കൊടി കാട്ടി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് മൂന്നംഗ സംഘം ബഹിരാകാശത്തേക്ക്. “ഗഗന്‍യാന്‍” പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ത്യയുടെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ഇത്. പതിനായിരം കോടി രൂപയുടെ പദ്ധതിയാണ് ഗഗന്‍യാന്‍. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായുള്ള കേന്ദ്ര കാബിനറ്റ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മൂന്ന് പേരുടെ മൊഡ്യൂളാണ് ഭൂമിയില്‍ നിന്ന് 400 കിലോമീറ്ററോളം ഉയരത്തിലുള്ള ‘ലോ ഏര്‍ത്ത് ഓര്‍ബിറ്റി’ലെത്തുക. മൂന്ന് മുതല്‍ ഏഴ് ദിവസം വരെ ബഹിരാകാശത്ത് തങ്ങുന്ന ഗഗനചാരികളുടെ പേടകം പിന്നീട് കടലില്‍ തിരിച്ചിറക്കും. ഐഎസ്ആര്‍ഒ വിവിധ ദേശീയ ഏജന്‍സികള്‍, ലാബുകള്‍ എന്നിവയുമായി ചേര്‍ന്നാണ്…

Read More

നവ്യാനുഭവം പകർന്ന് ലോർഡ് ഓഫ് ലങ്ക

ബെംഗളൂരു:കലാപ്രേമികൾക്ക് നവ്യാനുഭവംപകർന്ന് നൃത്തസംഗീതനാടകം ‘ലോർഡ് ഓഫ് ലങ്ക’. ചൗഡയ്യ മെമ്മോറിയൽ ഹാളിൽ അരങ്ങേറി. ‘ലോർഡ് ഓഫ് ലങ്ക’.യിൽ രാവണനെ കേന്ദ്രകഥാപത്രമാക്കി മീനാദാസ് നാരായണൻ സംവിധാനം ചെയ്ത ബെംഗളൂരു ക്ലബ്ബ് ഫോർ കഥകളി ആൻഡ് ആർട്‌സാണ് വേദിയിലെത്തിച്ചത്. 65-ഓളം മുൻനിര കലകാരന്മാർ വേഷമണിഞ്ഞ നൃത്തനാടകത്തിൽ ഇന്ത്യയിലെ വിവിധ നൃത്ത രൂപങ്ങളും അവതരിപ്പിച്ചു. ശ്രീലങ്കയുടെ തനത് ശൈലിയിലുള്ള നൃത്തരൂപവും ഒരുക്കിയിരുന്നു.

Read More

പുതുവർഷരാവിൽ ന​ഗരത്തിന് കനത്ത സുരക്ഷയൊരുക്കും; ബെം​ഗളുരു പോലിസ്

ബെംഗളൂരു: പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കർശന സുരക്ഷയൊരുക്കാൻ ബെംഗളൂരു പോലീസ്. 10,000-ത്തോളം  പോലീസുകാരെപുതുവർഷാഘോഷത്തിനിടെയുള്ള അതിക്രമങ്ങൾ തടയാൻ നഗരത്തിൽ നിയോഗിക്കും. ദ്രുതകർമസേനയുടെ രണ്ടുസംഘവും ഇതിനുപറമേ സിറ്റി ആംഡ് റിസർവിന്റെ 30 പ്ലാറ്റൂണുകളും 1500 -ഓളം ഹോംഗാർഡുമാരും നഗരത്തിൽ സുരക്ഷയൊരുക്കും. 15 ഡി.സി.പി. മാർക്കും 45 എ.സി.പി. മാർക്കുമാണ് പുതുവർഷത്തിൽ നഗരത്തിന്റെ സുരക്ഷാ ചുമതല .

Read More

രാജ്യത്തെ ഏറ്റവും മോശമായ വിമാന സര്‍വ്വീസ് ?

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മോശമായ വിമാന സര്‍വ്വീസ് ഇന്‍ഡി​ഗോയുടേതെന്ന് എന്ന് പാര്‍ലമെന്‍റററി പാനല്‍ ഓണ്‍ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ഡെറിക് ഒബ്രേയ്ന്‍.  വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഡെറിക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാര്‍ലമെന്‍ററ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍‌ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരോട് മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും അമിത ചാര്‍ജ് കമ്പനി ഇടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം രണ്ടാം തവണയാണ് ഇന്‍ഡിഗോക്കെതിരെ ആരോപണവുമായി സമിതി രംഗത്തെത്തുന്നത്. അതേസമയം യാത്രക്കാര്‍ നല്‍കുന്ന പരാതികള്‍ക്ക് പോലും കൃത്യമായ നടപടി സ്വീകരിക്കാന്‍ കമ്പനി തയ്യാറാകുന്നില്ലെന്ന് കമ്മറ്റി…

Read More

പുതുവർഷത്തിലെ ആദ്യ പെൺകുഞ്ഞിന് 5 ലക്ഷം സഹായം പ്രഖ്യാപിച്ചു

ബെം​ഗളുരു: ബെം​ഗളുരു മഹാ ന​ഗരസഭയുടെ പുതുവർഷത്തിൽ പിറക്കുന്ന പെൺകുഞ്ഞിന് 5 ലക്ഷം സമ്മാനം . പിങ്ക് ബേബി പദ്ധതിയുടെ ഭാ​ഗമായാണ് നടപടി . ബിബിഎംപി ജോയിന്റ് കമ്മീഷ്ണറുടെയും കുഞ്ഞിന്റെയും പേരിലുള്ള സംയുക്ത അക്കൗണ്ടിലാണ് തുക നിക്ഷേപിക്കുന്നത്.

Read More

വീട്ടമ്മയെയും കോളേജ് വിദ്യാർഥിനിയായ മകളെയും മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി 60 ലക്ഷം കവർന്നു; പ്രതികളെ തേടി പോലീസ്

ബെം​ഗളുരു: മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി പണം തട്ടൽ; പ്രതികളെ തിരഞ്ഞ് പോലീസ്. വീട്ടുവേലക്കാരി ഉൾപ്പെടെ 6 പേർക്കെതിരെയാണ് കേസ്. ഇന്റർനെറ്റിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് കാട്ടി 60 ലക്ഷമാണ് തട്ടിയെടുത്തത്. ഭീഷണി തുടർന്ന സാഹചര്യത്തിലാണ് പോലീസിൽ പരാതി നൽകിയത്.

Read More

ഇനി മുതൽ മാലിന്യം വീടുകളിൽ തന്നെ വേർതിരിച്ച് നൽകണം; ഖര-ദ്രവ മാലിന്യം വേർതിരിച്ച് നൽകാത്തവർക്ക് പിഴയീടാക്കും, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കും പിഴ

ബെം​ഗളുരു: മാലിന്യം വീടുകളിൽ തന്നെ വേർതിരിച്ച് നൽകണമെന്ന് ബിബിഎംപി വ്യക്തമാക്കി. വേർതിരിക്കാത്തവരിൽ നിന്ന് ബിബിഎംപി പിഴ ഈടാക്കും. 500 രൂപ ആദ്യ ഘട്ടത്തിലും ആവർത്തിച്ചാൽ 1000 രൂപയുമാണ് പിഴ ഈടാക്കുക.

Read More

സ്കൂളുകളിൽ ഇം​ഗ്ലീഷ് പഠന ഭാഷ ; തീരുമാനം എതിർത്ത് സിദ്ധരാമയ്യ രം​ഗത്ത്

ബെം​ഗളുരു: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ 1000 സർക്കാർ സ്കൂളുകളിൽ ഇം​ഗ്ലീഷ് പഠന ഭാഷയാക്കാനുള്ള സഖ്യ സർക്കാർ നീക്കത്തെ എതിർത്ത് സിദ്ധരാമയ്യ രം​ഗത്ത്. കന്നഡ തന്നെയാകണം പഠന ഭാഷയെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

Read More

കർണ്ണാടകയെ ഞെട്ടിച്ച് വീണ്ടും ഭക്ഷ്യ വിഷബാധ; ഹോസ്റ്റൽ കന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 120 കുട്ടികൾ ആശുപത്രിയിൽ

ബെം​ഗളുരു: ചിക്കബെല്ലാപുരയിൽ ബിജിഎസ് ഹോസ്റ്റൾ കന്റീനിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 120 കുട്ടികൾ ആശുപത്രിയിൽ. വയറുവേദനയും ഛർദിയെയും തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിചചതെന്നും കുട്ടികളുടെ ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Read More
Click Here to Follow Us