ബെംഗളൂരു: സംസ്ഥാനത്ത് പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില 15-25% വരെ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി നികുതി സ്ലാബ് 18 ൽ നിന്ന് 16 ആയി കുറയ്ക്കും. കഴിഞ്ഞ വർഷം മദ്യവില വർധിപ്പിച്ചത് ഭീമമായ വരുമാനനഷ്ടത്തിന് കാരണമായ സാഹചര്യത്തിലാണ് നടപടി. വർദ്ധന സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ പുറത്തുവരും. അധികാര മേറ്റതിന് പിന്നാലെ 2023 ജൂലൈയിൽ സിദ്ധരാമയ്യ സർക്കാർ അവതരിപ്പിച്ച ബജറ്റിലാണ് മദ്യത്തിനുള്ള നികുതി വർധിപ്പിച്ചത്. ഇതോടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യവില ഉയർന്നു. ഇത് അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ മദ്യവിൽപന കുറയാൻ…
Read MoreTag: alcohol
മദ്യം കഴിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പരസ്യം; ബാർ ഉടമയ്ക്ക് എതിരെ കേസ്
ബെംഗളൂരു: വിദ്യാർഥികളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രദർശിപ്പിക്കുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്യം നൽകുകയും ചെയ്ത ബാറുടമയ്ക്കെതിരെ കേസെടുത്തു. വിദ്യാഭ്യാസസ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാർഡുമായി വരുന്ന വിദ്യാർഥിനികള്‍ക്ക് മദ്യപിക്കാനായി പ്രത്യേക പാക്കേജും ആണ്‍കുട്ടികള്‍ക്ക് 15 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ച ദേരേബൈലിലെ ദ ലാല്‍ബാഗ് ഇൻ എന്ന ബാറിന്റെ ഉടമകള്‍ക്കെതിരെയാണ് എക്സൈസ് അധികൃതർ കേസെടുത്തത്. ബുധനാഴ്ചയാണ് ബാറിലും സാമൂഹിക മാധ്യമങ്ങളിലുമായി വിദ്യാർഥികള്‍ക്ക് ഓഫർ പ്രഖ്യാപിച്ചുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് എൻ.സൗമ്യലത ബാർ റെയ്ഡ് ചെയ്ത് പോസ്റ്റർ കണ്ടെടുത്ത് കേസ്…
Read Moreകേരളത്തിൽ നാളെ വൈകിട്ട് മുതൽ മദ്യ വില്പന ശാലകൾ അടച്ചിടും
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ എല്ലാ മദ്യവില്‍പ്പനശാലകളും ബുധനാഴ്ച വൈകീട്ട് ആറു മണി മുതല്‍ അടിച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമുതല്‍ തിരഞ്ഞെടുപ്പ് ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറുമണി വരെ മദ്യവില്‍പ്പനശാലകള്‍ അടച്ചിടുക. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധിയായി സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വോട്ടണ്ണല്‍ നടക്കുന്ന ജൂണ്‍ നാലിനും മദ്യവില്‍പ്പനശാലകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
Read Moreനറുക്കെടുപ്പിൽ ഓണസമ്മാനമായി മദ്യം ഓഫർ ചെയ്ത് കൂപ്പൺ ; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ഓണസമ്മാനമായി നറുക്കെടുപ്പിൽ മദ്യം നൽകുമെന്ന് കൂപ്പൺ അച്ചടിച്ച് വിതരണം ചെയ്‌ത യുവാവ് അറസ്റ്റിൽ. ബേപ്പൂർ ഇട്ടിച്ചിറപറമ്പ് കയ്യിടവഴിയിൽ വീട്ടിൽ ഷിംജിത്തി(36)നെയാണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത് ബാബുവും സംഘവും പിടികൂടിയത്. ആയിരം കൂപ്പണുകളാണ് ഇയാൾ അച്ചടിച്ചത്. ഇതിൽ നടത്തിയ 300 കൂപ്പണുകളുടെ കൗണ്ടറും 700 കൂപ്പണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മദ്യം സമ്മാനമായി നൽകുന്ന കൂപ്പണുകൾ അടിച്ചിറക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകിയിരുന്നു.
Read Moreകരച്ചിൽ നിർത്താൻ കുഞ്ഞിന് കുപ്പിയിൽ മദ്യം നൽകിയ അമ്മ അറസ്റ്റിൽ
കാലിഫോര്‍ണിയ: നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിക്കുള്ളില്‍ മദ്യം നിറച്ചുനല്‍കി. ഏഴ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനാണ് അമ്മ മദ്യം നല്‍കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോസ് ഏഞ്ചൽസിൽ നിന്ന് 55 മൈൽ കിഴക്ക് സ്ഥിതി ചെയ്യുന്ന റിയാൽട്ടോയിലെ ഇൻകോർപ്പറേറ്റഡ് ഏരിയയിലാണ് സംഭവം. 37കാരിയായ ഹോനെസ്റ്റി ഡി ലാ ടോറെ എന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം ചെയ്തത്. യുവതിക്കെതിരെ കേസെടുത്തതായി സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. ഹോനെസ്റ്റി റിയാൽട്ടോയിലൂടെ വാഹനമോടിക്കുമ്പോഴാണ് കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ കുപ്പിയില്‍ മദ്യം…
Read Moreമദ്യപിച്ച് ക്ലാസ് റൂമിൽ എത്തി വസ്ത്രമഴിച്ച് ഉറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്തു
ലഖ്‌നോ: മദ്യപിച്ച് മദോന്മത്തനായി ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ വസ്ത്രമഴിച്ച് ഉറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇതിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്. യു.പി.യിലെ വിശ്വേശ്വർഗഞ്ചിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. പ്രധാനാധ്യാപകനായ ദുർഗ പ്രസാദ് ജോയ്സ്വാളിനെയാണ് അധികൃതർ സസ്പെൻഡ് ചെയ്തത്. വിഡിയോ പ്രചരിച്ചതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി സ്കൂളിലെത്തിയിരുന്നു. തങ്ങളുടെ മുന്നിൽ വെച്ച് ജയ്‌സ്വാൾ പലപ്പോഴും ഇങ്ങനെ വസ്ത്രമുരിയാറുണ്ടെന്നും അശ്ലീല പ്രവൃത്തികളിലേർപ്പെടാറുണ്ടെന്നും കുട്ടികൾ പറഞ്ഞതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. ഒരു വിദ്യാർത്ഥിനിയോട് ഇയാൾ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി വകുപ്പ് അറിയിച്ചു.…
Read Moreരാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം ; സംസ്ഥാനത്ത് വ്യത്യസ്ത സമരം
ബെംഗളൂരു: രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിൽ തൊഴിലാളികളുടെ അസാധാരണ സമരം. ഉഡുപ്പി ജില്ല സിവിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിത്തരഞ്ജൻ സർക്കിളിൽ സമരം സംഘടിപ്പിച്ചു. നിത്യാനന്ദ ഒളകാട് എന്നയാളാണ് സമരത്തിന് നേതൃത്വം നൽകിയത്. അടുത്തിടെ സംസ്ഥാനത്ത് ബജറ്റിൽ മദ്യത്തിന് 20 ശതമാനം വില വർധിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സമരം. ഒന്നുകിൽ വില കുറക്കുക, അല്ലെങ്കിൽ രാവിലെയും വൈകീട്ടും 90 മില്ലി വീതം മദ്യം സൗജന്യമായി നൽകുക എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. മദ്യക്കുപ്പിയിൽ പൂജ നടത്തിയാണ് സമരം ആരംഭിച്ചത്. സൗജന്യ മദ്യ…
Read Moreമദ്യത്തിന് നികുതി വർധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
ബെംഗളൂരു: ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി മദ്യത്തിന് നികുതി വർധിപ്പിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. മദ്യവിൽപനയിൽ നിന്നുള്ള വരുമാനം 10 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. ക്ഷേമപദ്ധതികൾക്കായി പ്രതിവർഷം 60000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജൂലൈയിൽ സിദ്ധരാമയ്യ സർക്കാർ ബജറ്റ് അവതരിപ്പിച്ചേക്കും. മദ്യത്തിന് നികുതി വർധിപ്പിച്ച് വരുമാനം 35,000 കോടിയിൽ നിന്ന് 40000 കോടിയാക്കാനാണ് ലക്ഷ്യമിടുന്നത്. യെദിയൂരപ്പയുടെ കാലത്ത് മദ്യത്തിന്…
Read Moreവിവാഹ വിരുന്നിൽ സമ്മാനമായി മദ്യം നൽകി; വധുവിന്റെ വീട്ടുകാർക്ക് പിഴ
ചെന്നൈ: വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനമായി താംബൂലം സഞ്ചിയില്‍ മദ്യം വിതരണം ചെയ്ത സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ക്കും ഇവര്‍ക്ക് മദ്യംവിറ്റ കടക്കാരനും 50,000 രൂപ പിഴവിധിച്ചു. പുതുച്ചേരി സ്വദേശിയായ യുവതിയും ചെന്നൈയില്‍ താമസിക്കുന്ന യുവാവും തമ്മിലുള്ള വിവാഹത്തെത്തുടര്‍ന്ന് മേയ് 28-നാണ് പുതുച്ചേരിയില്‍ വിവാഹവിരുന്ന് നടന്നത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുന്ന താംബൂലം സഞ്ചിയില്‍ ഒരോ കുപ്പി മദ്യം നല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മദ്യത്തിന് വിലക്കുറവായതിനാല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ചെന്നൈയില്‍ നിന്ന് അടക്കം ആളുകള്‍ മദ്യം വാങ്ങുന്നതിനായി എത്താറുണ്ട്. പുതുച്ചേരിയില്‍ നടത്തുന്ന വിരുന്നായതിനാല്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ അതിഥികളില്‍…
Read Moreമദ്യപിച്ച് എത്തിയ ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ കുഴഞ്ഞു വീണു
ബെംഗളൂരു: ചിക്കമംഗളൂരുവിലുള്ള ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ബാലകൃഷ്ണയാണ് കുഴഞ്ഞുവീണത്. വന്ധ്യംകരണ ശസ്ത്രക്രിയക്കായി ഒന്‍പത് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ശസ്ത്രക്രിയ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തീരുമാനിച്ചിരുന്നത്.എന്നാല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാള്‍ സ്ഥിരം മദ്യപാനി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍പ് പല തവണ ഇയാള്‍ മദ്യപിച്ച് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഗികളുടെ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു.
Read More