ബെംഗളൂരു: അഗുംബെ ചുരത്തിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഉടുപ്പി ബാർകൂറിലെ എൻ.ശശാങ്ക്(21) ആണ് അപകടത്തിൽ പെട്ടത്.പിന്നിൽ സഞ്ചരിച്ച കെ.നിർമിതയെ(19) പരുക്കുകളോടെ ബൈക്കിൽ പ്രവേശിപ്പിച്ചു. ശിവമൊഗ്ഗയിൽ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന ബസാണ് ചുരത്തിലെ പന്ത്രണ്ടാം വളവിൽ അപകടം ഉണ്ടാക്കിയത്.
Read MoreTag: accident
കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ഗുണ്ടൽപേട്ട് ഊട്ടി റോഡിലെ ബസവപുരയിൽ മലയാളികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു. താമരശ്ശേരി പെരുമ്പള്ളിയിലെ അസസിന്റെ മകൻ ജംഷിൽ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന താമരശ്ശേരി അമ്പായത്തോട് റഷീദിന്റെ മകൻ അൻഷാദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അൻഷാദിനെ ആദ്യം ഗുണ്ടൽപ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി. കേരളത്തിലേക്ക് പോവുകയായിരുന്ന KL – 58 Z 1976 സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
Read Moreബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ അപകടം; ആർബിഐ ഉദ്യോഗസ്ഥൻ മരിച്ചു
ബെംഗളൂരു: രാമനഗര ജയ്പൂർ ഗേറ്റിന് സമീപം ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ മരിച്ചു. മൈസൂരുവിൽ ജോലിചെയ്യുന്ന ജഗദീഷ് (48) ആണ് മരിച്ചത്. ഭാര്യ നന്ദിതയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം കാറിൽ ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഇരുമ്പ് വേലിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം സമീപത്തെ സർവീസ് റോഡിലേക്ക് മറിയുകയും ജഗദീഷിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജഗദീഷിനെ രക്ഷപ്പെടുത്താനായില്ല. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രാമനഗര…
Read Moreബൈക്കും സ്കൂട്ടറും ഇടിച്ചുള്ള അപകടത്തിൽ പെൺകുട്ടി മരിച്ചു
ബെംഗളൂരു: കുടക് ജില്ലയിലെ കുശാലാനഗറിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം. സ്കൂട്ടി ഓടിച്ചിരുന്ന പെൺകുട്ടിയാണ് മരിച്ചത്. അപകടത്തിൽ മരിച്ചത് യുവതി ഭാവന (21)യാണെന്ന് തിരിച്ചറിഞ്ഞു. കുശാലനഗറിലെ ഇന്ദിര ബാരംഗയിൽ താമസിക്കുന്ന പൂനച്ചയുടെ മകൾ ആണ് ഭാവന. കുശാലനഗറിലെ ബൈച്ചനഹള്ളിക്ക് സമീപമായിരുന്നു അപകടം. ചികിത്സയ്ക്കായി മൈസൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ യുവതി മരിക്കുകയായിരുന്നു. സംഭവത്തിൽ കുശാലനഗർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ട് റോഡിൽ വീണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതിയെ ഉടൻ പ്രാദേശിക ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി മൈസൂരു ആശുപത്രിയിലേക്കും…
Read Moreബിഎംടിസി ബസ് ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ടു പേരെ ബിഎംടിസി ബസ് ഇടിച്ച് മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയാണ്. റിംഗ് റോഡിൽ ലഗ്ഗെരെയ്ക്ക് സമീപം കെംപെഗൗഡ ആർച്ചിന് സമീപമാണ് സംഭവം. മരിച്ചവരിൽ ഒരാളാണ് സുരേഷ്. ഇരുവരും കൂലിപ്പണിക്കാരാണെന്നും അറിയുന്ന വിവരം. രാജാജിനഗർ ട്രാഫിക് പോലീസ് പരിശോധന നടത്തി. ബസ് ഡ്രൈവറെ രാജാജിനഗർ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. എസ്‌സിപി പൃഥ്വി, ഡിസിപി സച്ചിൻ ഘോർപഡെ എന്നിവർ സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരം അന്വേഷിച്ചു.
Read Moreവിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
ബെംഗളൂരു: വിവാഹം കഴിഞ്ഞ് 22 ദിവസം മാത്രമായ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ച അപകടത്തിൽ ദമ്പതികൾ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. വിജയപുരയ്ക്ക് സമീപമാണ് അപകടം നടന്നത്. ഹൊനമല്ല തെരദാല , ഭാര്യ ഗായത്രി എന്നിവരാണ് മരിച്ചത്.മെയ് 22 ആയിരുന്നു ഇരുവരുടെയും വിവാഹം . ബന്ധുവിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. തെരദാല വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ഇടിച്ച…
Read Moreഎണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാലുപേർ വെന്തുമരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാലുപേർ വെന്തുമരിച്ചു. പുണെ-മുംബൈ എക്സ്പ്രസ് വേയിൽ ഇന്ന് ഉച്ചക്ക് 12 മണി ഓടെയാണ് അപകടം. പാലത്തിന് മുകളിൽ വെച്ചാണ് പെട്രോളുമായി പോകുന്ന ടാങ്കർ അപകടത്തിൽ പെട്ടത്. ടാങ്കറിൽനിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
Read Moreകാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: മംഗളൂരുവിൽ കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അധ്യാപകൻ അടക്കം രണ്ട് പേർക്ക് പരിക്കേറ്റു. ഉഡുപ്പി ഡിഡിപിഐ ഓഫീസിൽ ഫസ്റ്റ് ക്ലാസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന സുബ്ബണ്ണ ഗണിഗ, ഉഡുപ്പി ഇന്ദിരാ നഗർ സ്‌കൂളിലെ കായികാധ്യാപകൻ സോമ ശേഖർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ സുദർശനെയും കാർ ഓടിച്ചിരുന്ന സതീഷിനെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 1.30 ഓടെ ഹെബ്രി താലൂക്കിലെ സീതാനദി ജക്കനാക്കിക്കടുത്താണ് സംഭവം. ഉഡുപ്പിയിൽ നിന്ന് ആഗുംബെയിലേക്ക് പോവുകയായിരുന്ന ബസും ചന്നഗിരിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത്…
Read Moreധ്യാൻ ശ്രീനിവാസൻ സിനിമയുടെ ഷൂട്ടിംഗിനിടെ ലൊക്കേഷനിൽ അപകടം
ഇടുക്കി: ധ്യാൻ ശ്രീനിവാസൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വാഹനാപകടം. സ്വർഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻറെ ലൊക്കേഷനിലാണ് അപകടം സംഭവിച്ചത്. താരങ്ങൾ ഓടിച്ച ജീപ്പ് നിയന്ത്രണം തെറ്റി പോസ്റ്റിലിടുകയായിരുന്നു. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാലാ വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കുകളില്ല. ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗത്തിലെ കട്ടുറുമ്പ്. കെ.എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകൻ ചിത്രത്തിലെ നായിക. എ.ടി.എം, മിത്രം, ചാവേർപ്പട,…
Read Moreട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് നുണ; ലക്ഷ്യം സഹായധനം
ഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് നുണപറഞ്ഞ് സഹായധനം കൈപ്പറ്റാൻ ശ്രമിച്ച സ്ത്രീ ഒളിവിൽ. കട്ടക് ജില്ലയിൽനിന്നുള്ള ഗീതാഞ്ജലി ദത്തയാണ് നുണപറഞ്ഞ് പണം കൈപ്പറ്റാൻ ശ്രമിച്ചത്. 17 ലക്ഷം രൂപയുടെ സഹായമാണ് അവർ സ്വന്തമാക്കാൻ ശ്രമിച്ചത്. താൻ മരിച്ചില്ലെന്നു വ്യക്തമാക്കി സ്ത്രീയുടെ ഭർത്താവ് ബിജയ് ദത്ത രംഗത്തുവന്നതോടെയാണു കള്ളത്തരം പൊളിഞ്ഞത്. ഗീതാഞ്ജലിക്കെതിരെ അദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരേതരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയാണു ധനസഹായം പ്രഖ്യാപിച്ച തുക. അഞ്ചു ലക്ഷം രൂപയുടെ സഹായമാണു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട്…
Read More