ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലേക്ക് കുട്ടികൾ എത്തുന്നില്ല; കെട്ടിടം പൊളിക്കുന്നു 

ബാലസോർ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ബഹനഗ ഗവ. നോഡൽ ഹൈസ്കൂളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറാവുന്നില്ലെന്ന് റിപ്പോർട്ട്. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന ഭയമാണ് രക്ഷിതാക്കൾക്ക്. അതിനാൽ സ്കൂളിൽ മൃതദേഹങ്ങൾ സൂക്ഷിച്ച കെട്ടിടഭാഗം പൊളിച്ചു നീക്കാനൊരുങ്ങുകയാണ് സ്കൂൾ അധികൃതരും ജില്ലാ ഭരണകൂടവും. രക്ഷിതാക്കളുടെ ആവശ്യപ്രകാരം സ്കൂൾ കെട്ടിട ഭാഗം പൊളിച്ചു മാറ്റണമെന്ന് സ്കൂൾ അധികൃതർ നൽകിയ നിർദേശം സർക്കാറിലേക്ക് കൈമാറിയിട്ടുണ്ടെന്ന് ബാലസോർ ജില്ലാ കലക്ടർ ദത്താത്രേയ ഭൗസാഹെബ് ഷിൻഡെ പറഞ്ഞു. പഴയ കെട്ടിടം പൊളിച്ച് പുതുതായി പണിയാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.…

Read More

വീണ്ടും ട്രെയിൻ അപകടം

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 278 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് വീണ്ടും ട്രെയിൻ അപകടം. നൗപദ ​​ജില്ലയിൽ ട്രെയിനിന് തീപിടിച്ചതാണ് ആളുകളിൽ ഭീതി പടർത്തിയത്. ദുർഗ് -പുരി എക്സ്പ്രസിന്റെ എ.സി.കൊച്ചിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തീപിടിച്ചതോടെ ആളുകളെല്ലാം ഭയന്ന് പല കൊച്ചുകളിൽ നിന്നും ചാടി പുറത്തിറങ്ങി. ട്രെയിൻ ആകെ തീപിടിക്കുകയാണെന്ന തോന്നലാണ് യാത്രക്കാരിൽ ഉണ്ടായത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.

Read More

കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു 

സിദ്ധി: മധ്യപ്രദേശിൽ കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു . രണ്ടു പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. സിദ്ധിയിലെ ബരം ബാബ ഗ്രാമപഞ്ചായത്തിൽ രാവിലെ 10.30നാണ് അപകടം നടന്നത്. അപകടത്തിൽ പെട്ട ഏഴുപേരും തൽക്ഷണം മരിച്ചു. പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

Read More

മദ്യപിച്ച് വാട്ടർ ടാങ്കർ ഓടിച്ചു; അപകടത്തിൽ നാലു വയസുകാരന് ദാരുണാന്ത്യം 

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ച് വാട്ടർ ടാങ്കർ അപകടത്തിൽപ്പെട്ട് കുട്ടി മരിച്ചു. ബെംഗളൂരു ഈസ്‌കേർട്ട്സ് ആനേക്കൽ താലൂക്കിലെ സി.കെ. പാളയിലാണ് സംഭവം. വേനൽ അവസാനത്തോടെ വീടുകളിൽ വെള്ളം എത്തിക്കാൻ എത്തിയ ടാങ്കർ ഇടിച്ചാണ് കുട്ടി മരിച്ചത്. ദിവസവും ടാങ്കറുകൾ മത്സരിച്ച് വെള്ളം വിതരണം ചെയ്യുന്നതും ജലവിതരണ ടാങ്കറുകൾ വീടുകൾക്ക് മുന്നിലെ കാനകൾ തകരുന്നതും പതിവായിരുന്നു. സികെ പാളയ സ്വദേശി ഭുവൻ(4) ആണ് മരിച്ചത്. സഹോദരനൊപ്പം ബേക്കറിയിൽ നിന്ന് ഐസ് ക്രീം വാങ്ങി വരുന്നതിനിടെയാണ് അപകടം. റോഡിലൂടെ വരികയായിരുന്ന കുട്ടിയുടെ മേൽ ടാങ്കർ ഇടിച്ച ശേഷം കുട്ടിയെ…

Read More

ബിനു അടിമാലിയുടെ ആരോഗ്യ നിലയിൽ പുരോഗതി, സുധിയുടെ സംസ്കാരം ഇന്ന് 2 മണിക്ക് 

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ബിനു അടിമാലിയുടെയും ഡ്രൈവര്‍ ഉല്ലാസിന്റെയും ആരോഗ്യനിലയില്‍ പുരോഗതി. കൊച്ചിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് ബിനു അടിമാലിയിപ്പോള്‍. അപകടനില തരണം ചെയ്താതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകര സർഗാലയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി…

Read More

ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ അപകടം ; കുട്ടികളടക്കം അഞ്ചു പേർ മരിച്ചു

ബെംഗളൂരു: ചെന്നൈ-ബെംഗളൂരു ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിരുവണ്ണാമലൈ ചെങ്ങം സ്വദേശി രാമജയത്തിന്റെ ഭാര്യ രത്ന (28), മക്കളായ രാജലക്ഷ്മി (6), തേജശ്രീ (3), ആറുമാസം പ്രായമുള്ള കുട്ടി, ബന്ധു രമേഷ് (38) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ രാമജയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനലവധിക്ക് ചെന്നൈയിലുള്ള മാതാപിതാക്കളുടെ വീട്ടിലെത്തിയ രത്നയെയും മക്കളെയുംകൂട്ടി രാമജയവും രമേഷും ശനിയാഴ്ച തിരുവണ്ണാമലൈയിലേക്കു കാറില്‍ യാത്ര ചെയ്യുകയായിരുന്നു. അര്‍ധരാത്രിയോടെ ദേശീയപാതയിലെ സിത്തേരിമേടിനുസമീപം റോഡരികില്‍ നിര്‍ത്തിയിട്ട…

Read More

ഒഡിഷ ട്രെയിനപകടത്തിൽപെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം 

ഭുവനേശ്വർ: ഒഡിഷ ട്രെയിനപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതവും ​ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നിസാര പരിക്കേറ്റ യാത്രക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

Read More

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കര്‍ണാടക എസ്.ആര്‍.ടി.സി. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഓടിക്കൊണ്ടിരുന്ന ബസ് പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറിയത് പരിഭ്രാന്തി പരത്തിയെങ്കിലും കണ്ടക്ടറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. വിജയപുര ജില്ലയിലെ സിന്ദഗി നഗറിലാണ് സംഭവം. കര്‍ണാട ആര്‍ ടി സിയുടെ ബസ് ഡ്രൈവര്‍ മുരിഗപ്പ അത്താനിയാണ് വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഹൃദയാഘാതത്താല്‍ മരിച്ചത്. കല്‍ബുര്‍ഗിയില്‍ നിന്ന് വിജയപുരയിലേക്ക് പോകുകയായിരുന്നു ബസ്. ഹൃദയാഘാതം സംഭവിച്ച ഉടനെ നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്കാണ് വാഹനം ഓടിക്കയറിയത്. ഇത് പ്രദേശവാസികളെ ആകെ പരിഭ്രാന്തരാക്കി. എന്നാല്‍ ഇതിനകം തന്നെ ഡ്രൈവര്‍…

Read More

ബൈക്ക് അപകടത്തിൽ കോഴിക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: സ്കൂട്ടറിൽ കാറിടിച്ച് കോഴിക്കോട് ചെത്തുകടവ് സ്വദേശി മരിച്ചു. ഇന്നലെ രാവിലെ നടന്ന അപകടത്തിൽ നന്മണ്ട ചെറാതാഴത്ത് നാരായണൻ നായരുടെ മകൻ പി ബാലസുബ്രമണ്യം ആണ് മരിച്ചത്. ചക്കാലയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ് ഇദ്ദേഹം. സംസ്കാരം ഇന്ന് രാവിലെ 9 ന് ഭാര്യ : എൻകെ രാജശ്രീ (അധ്യാപിക)മകൻ : എസ് സായൂജ് (അസി. ബാങ്ക് മാനേജർ ).

Read More

ബെംഗളൂരു സ്വദേശിനിയ്ക്ക് വയനാട്ടിൽ ദാരുണാന്ത്യം

വയനാട്: മുട്ടിൽ പാറക്കലിൽ നിർത്തിയ സ്‌കൂൾ ബസിൽ കാർ ഇടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം. കാർ യാത്രികയായ ബെംഗളൂരു സ്വദേശിനി ജുബീന താജ് ആണ് മരിച്ചത്. ജുബീനയ്‌ക്കൊപ്പമുണ്ടായിരുന്ന സഹയാത്രികരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടു മണിക്ക് ആയിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജുബീനയെ ഉടൻ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More