ബെംഗളൂരു : മൈസൂരു സംസ്ഥാന പാതയിലെ സുള്ള്യ പാലടുക്കയിൽ പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർഥി മരിച്ചു. മടിക്കേരിയിലേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ സുള്ള്യയിലെ സ്വകാര്യ ആയുർവേദ കോളജ് മൂന്നാം വർഷ വിദ്യാർഥി ചിക്കബല്ലപുര സ്വദേശി സ്വരൂപ് (21) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച മടിക്കേരി സ്വദേശി സംഭ്രം (21) പരിക്കേറ്റ് സുള്ള്യ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
Read MoreTag: accident
വൈദ്യുതാഘാതമേറ്റ് പെയിന്റർ മരിച്ചു: ബെസ്‌കോം ഉദ്യോഗസ്ഥർക്കെതിരെ കേസ്
ബെംഗളൂരു: ദേവരച്ചിക്കനഹള്ളിയിൽ വൈദ്യുതാഘാതമേറ്റ ദാരുണമായ സംഭവത്തിൽ 28 കാരനായ ചിത്രകാരൻ മരിച്ചു. ബൊമ്മനഹള്ളി പോലീസ് അന്വേഷണം ആരംഭിച്ച് ഉത്തരവാദികളായ ബെസ്‌കോം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിലെ യജമാന ലേഔട്ടിൽ താമസിക്കുന്ന മിറാസുൽ ഇസ്ലാമാണ് മരിച്ചത്. പ്ലംബർ ആയ ഇസ്‌ലാമും ഭാര്യാ സഹോദരനും ചേർന്ന് രാവിലെ ഒമ്പത് മണിയോടെ ദേവരച്ചിക്കനഹള്ളി റോഡിലെ ഒരു ഹാർഡ്‌വെയർ കടയിൽ പെയിന്റ് വാങ്ങാൻ പോയതായി ഇസ്‌ലാമിന്റെ സുഹൃത്ത് ഷംശുദ്ദീൻ നൽകിയ പരാതിയിൽ പറയുന്നു. ഇസ്ലാം തന്റെ സ്കൂട്ടർ ഒരു വൈദ്യുത തൂണിനോട് ചേർന്ന് നിർത്തി. സ്‌കൂട്ടറിന്റെ ഫുട്‌റെസ്റ്റിൽ പെയിന്റ് ബോക്‌സുകൾ വെച്ച…
Read Moreമൈസൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ് വയനാട് ചുരത്തിൽ മറിഞ്ഞു
ബെംഗളൂരു: വയനാട് ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് റോഡിൽ നിന്നും തെന്നി കൊക്കയിലിലേക്ക് ചരിഞ്ഞെങ്കിലും മരത്തിൽ തട്ടി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. മൈസുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചക്ക് 3.30 ഓടെയാണ് ചുരത്തിൽ എട്ടാം വളവിന് സമീപം നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് ചരിഞ്ഞത്. ഉള്ളിൽ കുടുങ്ങിയ യാത്രക്കാരെ മാറ്റുവാഹനങ്ങളിലെ യാത്രക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ബസ്സിന്റെ വശത്തെ ജനൽപാളികൾക്കിടയിലൂടെ പുറത്തേക്ക് എത്തിച്ചു.
Read Moreവാഹനാപകടം, എം.പി യുടെ ഡ്രൈവറും മകനും മരിച്ചു
കോഴിക്കോട്: വാഹനാപകടത്തില്‍ രണ്ട് മരണം. വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24) മകന്‍ അന്‍വിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അതുലിന്റെ ഭാര്യ മായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുല്‍. കോരപ്പുഴ പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.
Read Moreമരണം 21 ആയി, സംസ്ഥാനത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം
താനൂർ: ബോട്ടപകടമുണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു. നാളെ നടത്താനുള്ള സംസ്ഥാനത്തെ എല്ലാ പരിപാടികളും റദ്ദാക്കി. താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചു. താനൂര്‍ തൂവല്‍ത്തീരത്തുണ്ടായ ബോട്ടപകടത്തില്‍ മരണം 21 ആയി. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. രക്ഷപ്പെടുത്തിയവരില്‍ പലരുടെയും നില ഗുരുതരമാണ്. വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. വിനോദയാത്രാ ബോട്ട് മുങ്ങുകയായിരുന്നു. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തലകീഴായി മറിഞ്ഞ് പൂര്‍ണമായും മുങ്ങിയ ബോട്ട് കരയ്‌ക്കെത്തിച്ചു. വെളിച്ചമില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാവുകയാണ്. ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Read Moreകാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു
ശ്രീനഗർ: ജമ്മുവിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നുവീണത്. ഹെലികോപ്റ്ററിൽ കമാൻഡിങ് ഓഫീസറും പൈലറ്റും അടക്കം മൂന്ന് സൈനികർ ഉണ്ടായിരുന്നതായാണ് വിവരം. മറ്റുള്ളവർക്ക് പരിക്ക് പറ്റിയോ എന്ന കാര്യം വ്യക്തമല്ല. കിഷ്ത്വാറിൽ ഇന്ന് രാവിലെയാണ് സംഭവം. കിഷ്ത്വാറിലെ മർവയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടകാരണം വ്യക്തമല്ല. പരിക്കുപറ്റിയ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈലറ്റ് സുരക്ഷിതമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Read Moreഷൂട്ടിങ്ങിനിടെ നടൻ വിക്രമിന് ഗുരുതര പരിക്ക്, സർജറി ഉടൻ
ചെന്നൈ: പാ രഞ്ജിത്തിന്റെ ‘തങ്കലാൻ’ ചിത്രീകരണത്തിനിടെ നടൻ വിക്രമിന് ഗുരുതര പരിക്ക്. ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ വിക്രമിന്റെ വാരിയെല്ലൊടിഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. ഡോക്ടർമാർ സർജറി നിർദ്ദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിക്രം ‘തങ്കലാൻ’ ചിത്രീകരണത്തിൽ നിന്ന് ഇടവേളയെടുക്കും. ‘പൊന്നിയൻ സെൽവൻ 2’ പ്രമോഷൻ പൂർത്തിയായി കഴിഞ്ഞ ദിവസമാണ് വിക്രം ‘തങ്കലാൻ’ സംഘത്തിനൊപ്പം ചേർന്നത്. ഷൂട്ടിന് മുൻപുളള റിഹേഴ്‌സലിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത്. ഒരു മാസത്തോളം താരത്തിന് സിനിമാ രംഗത്ത് നിന്ന് ഇടവേള എടുക്കേണ്ടി വന്നേക്കും. ഇതോടെ തങ്കലാൻ ചിത്രീകരണവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
Read Moreഡി.കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ചില്ലു തകർന്നു അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹെലികോപ്റ്ററിൽ പരുന്ത് ഇടിച്ചതിനെ തുടർന്ന് കോപ്റ്ററിന്റെ ചില്ലുകൾ തകർന്നു. റാലിക്കായി മുൾബാഗിലുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ജക്കൂർ എയർപോർട്ടിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. പരുന്ത് ഇടിച്ചതിന് പിന്നാലെ ഹെലികോപ്റ്റർ ബംഗളൂരു എച്ച്എൽ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഒപ്പമുള്ള ചാനൽ ക്യാമറാമാന് ചില്ല് തകർന്ന് പരിക്ക് പറ്റിയിട്ടുണ്ട്.
Read Moreദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ട് ഭാര്യ മരിച്ചു
ബെംഗളൂരു:ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു. ഭാര്യ മരിച്ചു, ഭര്‍ത്താവിന് പരിക്കേറ്റു. നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മംഗളൂരു കൊട്ടാര ചൗക്കിയിലെ നളിനാക്ഷി ആണ് മരിച്ചത്. ഭര്‍ത്താവ് പ്രഭാകരന് നിസാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലര മണിയോടെ ഉപ്പള ദേശീയപാതയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടം. കാസര്‍കോട്ട് ഒരു ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുത്ത് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയില്‍ വന്ന വാഹനം ഇരുവരും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ…
Read Moreബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു: യെലഹങ്കയ്ക്ക് അടുത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ സ്വദേശി സജിമോൻ തെക്കേൽ ജിലു ദമ്പതികളുടെ മകൾ അഷ്മിത സജിമോൻ ആണ് മരിച്ചത്. അഷ്മിതയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മൂന്നാം വർഷ ഡി ഫാം വിദ്യാർത്ഥിനിയാണ് അഷ്മിത. സഹോദരൻ ആശിഷ് സജി
Read More