മദ്യപിച്ച് വാട്ടർ ടാങ്കർ ഓടിച്ചു; അപകടത്തിൽ നാലു വയസുകാരന് ദാരുണാന്ത്യം 

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ച് വാട്ടർ ടാങ്കർ അപകടത്തിൽപ്പെട്ട് കുട്ടി മരിച്ചു. ബെംഗളൂരു ഈസ്‌കേർട്ട്സ് ആനേക്കൽ താലൂക്കിലെ സി.കെ. പാളയിലാണ് സംഭവം. വേനൽ അവസാനത്തോടെ വീടുകളിൽ വെള്ളം എത്തിക്കാൻ എത്തിയ ടാങ്കർ ഇടിച്ചാണ് കുട്ടി മരിച്ചത്. ദിവസവും ടാങ്കറുകൾ മത്സരിച്ച് വെള്ളം വിതരണം ചെയ്യുന്നതും ജലവിതരണ ടാങ്കറുകൾ വീടുകൾക്ക് മുന്നിലെ കാനകൾ തകരുന്നതും പതിവായിരുന്നു.

  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ

സികെ പാളയ സ്വദേശി ഭുവൻ(4) ആണ് മരിച്ചത്. സഹോദരനൊപ്പം ബേക്കറിയിൽ നിന്ന് ഐസ് ക്രീം വാങ്ങി വരുന്നതിനിടെയാണ് അപകടം. റോഡിലൂടെ വരികയായിരുന്ന കുട്ടിയുടെ മേൽ ടാങ്കർ ഇടിച്ച ശേഷം കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ വാട്ടർ ടാങ്കർ ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം കടുത്ത രക്തസ്രാവം അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ
[masterslider id="10"]

Related posts