ബൈക്കും സ്കൂട്ടറും ഇടിച്ചുള്ള അപകടത്തിൽ പെൺകുട്ടി മരിച്ചു 

ബെംഗളൂരു: കുടക് ജില്ലയിലെ കുശാലാനഗറിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം. സ്കൂട്ടി ഓടിച്ചിരുന്ന പെൺകുട്ടിയാണ് മരിച്ചത്. 

അപകടത്തിൽ മരിച്ചത് യുവതി ഭാവന (21)യാണെന്ന് തിരിച്ചറിഞ്ഞു. കുശാലനഗറിലെ ഇന്ദിര ബാരംഗയിൽ താമസിക്കുന്ന പൂനച്ചയുടെ മകൾ ആണ് ഭാവന. കുശാലനഗറിലെ ബൈച്ചനഹള്ളിക്ക് സമീപമായിരുന്നു അപകടം. ചികിത്സയ്ക്കായി മൈസൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ യുവതി മരിക്കുകയായിരുന്നു. സംഭവത്തിൽ കുശാലനഗർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ട് റോഡിൽ വീണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതിയെ ഉടൻ പ്രാദേശിക ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി മൈസൂരു ആശുപത്രിയിലേക്കും എത്തിച്ചിരുന്നു. എന്നാൽ, രക്തം വാർന്നൊഴുകിയ പെൺകുട്ടി മാതാപിതാക്കളുടെ മടിയിൽ കിടന്ന് മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts