ധ്യാൻ ശ്രീനിവാസൻ സിനിമയുടെ ഷൂട്ടിംഗിനിടെ ലൊക്കേഷനിൽ അപകടം

ഇടുക്കി: ധ്യാൻ ശ്രീനിവാസൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വാഹനാപകടം. സ്വർഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻറെ ലൊക്കേഷനിലാണ് അപകടം സംഭവിച്ചത്.

താരങ്ങൾ ഓടിച്ച ജീപ്പ് നിയന്ത്രണം തെറ്റി പോസ്റ്റിലിടുകയായിരുന്നു.

നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാലാ വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കുകളില്ല. ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗത്തിലെ കട്ടുറുമ്പ്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

കെ.എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകൻ ചിത്രത്തിലെ നായിക. എ.ടി.എം, മിത്രം, ചാവേർപ്പട, എന്റെ കല്ലുപെൻസിൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്.

ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്‌ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ, അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts