മൈസൂരു : കാവേരി നദീജല പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ തമിഴ്നാടിനു വെള്ളം വിട്ടുകൊടുക്കാതിരിക്കാൻ കഴിയില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. കാവേരിയുടെ നാല് അണക്കെട്ടുകളിലായി 45 ടിഎംസി അടി വെള്ളമാണുള്ളത്. ഇതിൽ 12 ടിഎംസി അടി ജലമാണു തമിഴ്നാടിന് ഈ വർഷകാലത്തു നൽകിയത്. വെള്ളം വിട്ടുകൊടുക്കാതിരുന്നാൽ കടുത്ത കോടതിയലക്ഷ്യമാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
സെക്കൻഡിൽ 2000 ക്യൂബിക് അടി വീതം വെള്ളം തമിഴ്നാടിനു വിട്ടുകൊടുക്കാനാണു സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. കെആർഎസ്, ഹേമാവതി, ഹാരംഗി, കബനി അണക്കെട്ടുകളിലേക്ക് ഒഴുക്കു കൂടിയ സാഹചര്യത്തിലാണ് ഇന്നലെ മുതൽ കാവേരി തടത്തിലെ കർഷകർക്കു കനാലുകളിലൂടെയും മറ്റും വെള്ളം വിട്ടുകൊടുക്കാൻ ജലവകുപ്പിനു നിർദേശം നൽകിയതെന്നു സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ, വർഷകാലം മുഴുവൻ വെള്ളം വേണ്ട കൃഷികളായ കരിമ്പും നെല്ലും ഒഴിവാക്കാൻ മുഖ്യമന്ത്രി ബുധനാഴ്ച കർഷകരോട് ആഹ്വാനം ചെയ്തത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.