ബെംഗളുരു: മംഗളൂരു നേത്രാവതി പാലത്തിന് മുകളില്‍ ബൈക്ക് ലോറിക്ക് പിറകിലിടിച്ച് യുവാവ് മരിച്ചു. കോട്ടേക്കാറില്‍ താമസിക്കുന്ന ഹനീഫിന്റെ മകന്‍ അസ്വിന്‍ (21) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ അസ്‌വിന്‍ ബുധനാഴ്ച പുലര്‍ച്ചെ 3.30ന് വീട്ടില്‍ നിന്ന് മത്സ്യബന്ധന ജോലിക്കായി ബൈക്കില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്നു. നേത്രാവതി പാലത്തിലൂടെ ബൈക്കിനുമുമ്പേ ഓടിക്കൊണ്ടിരുന്ന ഫിഷ് ട്രാന്‍സ്‌പോര്‍ട്ട് ലോറിയുടെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. ഇതേത്തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ലോറിക്ക് പിറകിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആസ്വിനെ ഉടന്‍ തന്നെ അടുത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സൗത്ത് ട്രാഫിക് പോലീസ്…
Read MoreTag: accident
ബി.എം.ടി.സി. ബസിനടിയിൽപ്പെട്ട് മൂന്ന് വയസുകാരൻ മരിച്ചു
ബെംഗളൂരു : സ്കൂട്ടറിൽനിന്ന് വീണ മൂന്നുവയസ്സുകാരൻ ബി.എം.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചു. മദ്ദുർ സ്വദേശി നയീമിന്റെ മകൻ അയൻ പാഷയാണ് മരിച്ചത്. ഹുളിമാവ് ഗർവെഭാവിപാളയ ജങ്ഷനിലായിരുന്നു അപകടം. അമ്മ ആയിഷക്കൊപ്പം സിംഗസാന്ദ്രയിലെ ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു. സിഗ്നലിലെത്തിയപ്പോൾ സ്കൂട്ടർ തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പിൻസീറ്റിലിരുന്ന അയൻ റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം പിന്നാലെയെത്തിയ ബസിനടിയിൽപ്പെടുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ കുട്ടി മരിച്ചു.
Read Moreബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കൃഷ്ണഗിരിക്കടുത്ത് കാറപകടത്തിൽ മലയാളി വിദ്യാർഥികൾ മരിച്ചു
ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരിയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ് (23), അമൻ (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ കോളേജിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. റോഡരികിൽ നിർത്തി ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
Read Moreഅപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ബെംഗളുരു: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂം ഹെഡ് മാക്കൂല്‍പീടിക ടി.കെ.അഷ്മറിന്റെ മകന്‍ മുഹമ്മദ് ഫിസാന്‍ (21) ആണ് മരണപ്പെട്ടത്. മംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണപ്പെട്ടത്. വിദ്യാര്‍ഥിയായ ഫിസാന്‍ കഴിഞ്ഞ 30നാണ് കാറപകടത്തില്‍പെട്ടത്. അതിനു ശേഷം അത്യാസന്നനിലയില്‍ മംഗളൂരു എജെ ഹോസ്പിറ്റല്‍ ഐസിയുവിലായിരുന്നു. വടകര എംയുഎം ജെബി സ്‌കൂള്‍ അധ്യാപിക ഷെഹരിയയാണ് മാതാവ്.
Read Moreനിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് അപകടം; 7 മരണം
ബെംഗളൂരു: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാറിൽ ലോറി ഇടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകായിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടുന്നു. ചിത്രദുര്‍ഗ-സോലാപൂര്‍ ദേശീയ പാതയിലായിരുന്നു അപകടം . വിജയ്‌നഗരയിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് എസ്‌യുവി കാറിലേക്ക് ഇടിച്ചുകയറി. അതോടൊപ്പം തന്നെ കാറിന്റെ പുറകിലുണ്ടായിരുന്ന ലോറിയും ഇടിച്ചുകയറിയതോടെയാണ് വലിയ അപകടം ഉണ്ടായത്. കാറിലെ യാത്രക്കാരാണ് മരിച്ചത്. ഇവരെല്ലാം ഉക്കടകേരി സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു. ഗോണിബാസപ്പ (65), കെഞ്ചമ്മ (80), ഭാഗ്യമ്മ (30), യുവരാജ്…
Read Moreഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു
ജലന്ധർ : ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പഞ്ചാബിലെ ജലന്ധറിൽ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തെ തുടർന്ന് വീട് കത്തിച്ചു. യശ്പാൽ ഖായ് (70), രുചി ഗായ് (40) മൻഷ (14) ദിയ (12) അക്ഷയ് (10) എന്നിവരാണ് മരിച്ചത്.
Read Moreമലയാളി വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു
ബെംഗളൂരു: മലയാളി വിദ്യാര്‍ഥി നഗരത്തിൽ വാഹനാപകടത്തില്‍ മരിച്ചു. ആര്‍.ആര്‍ കോളേജ് ഡിപ്ലോമ വിദ്യാര്‍ഥിയും തൃശൂര്‍ കേച്ചേരി പെരുമണ്ണ് അമ്പലത്ത് വീട്ടില്‍ ശംസുദ്ധീന്‍-സാജിദ ദമ്പതികളുടെ മകനുമായ സനൂപ് (22) ആണ് മരിച്ചത്. അബിഗെരെ കേരെഗുഡ്ഡദഹള്ളി സര്‍ക്കിളില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
Read Moreകാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
ബെംഗളൂരു: കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും പിഞ്ചുകുഞ്ഞും കത്തി മരിച്ചു. മറ്റൊരു മകളെയും പിതാവിനെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 4 മണിക്ക് മൈസൂരു റോഡിൽ നിന്ന് കനകപുര റോഡിലേക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിച്ച് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കാറിന് തീപിടിച്ചു.മൃതദേഹങ്ങൾ കിംസ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തോടൊപ്പം നാഗസാന്ദ്ര സന്ദർശിക്കാൻ കാർ വാടകയ്‌ക്കെടുത്തതായിരുന്നു മഹേന്ദ്രൻ. തമിഴ്‌നാട് സ്വദേശിയായ ഇയാൾ ബെംഗളൂരുവിലെ രാമമൂർത്തി നഗറിനടുത്തുള്ള വിജിനപുരയിലാണ് താമസം. വാഹനമോടിക്കുന്നതിനിടെ മഹേന്ദ്രൻ ഉറങ്ങിപ്പോയതാണ് ദുരന്തമായതെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്നും അപകടത്തിന്റെ…
Read Moreബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 8 മരണം നിരവധി പേർക്ക് പരിക്ക്
ചെന്നൈ: ഊട്ടി കുനൂര്‍ മരപ്പാലത്തിന് സമീപം ടൂുറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. ഊട്ടിയില്‍ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി ജില്ലയിലെ കടയം, ആള്‍വാര്‍ക്കുറിശ്ശി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വി. നിതിൻ (15), എസ്, ബേബികല (65), എസ്,. മുരുഗേശൻ (65), പി.മുപ്പിഡത്തെ (67), ആര്‍, കൗസല്യ എന്നിവരാണ് മരിച്ച അഞ്ചുപേര്‍. ബസില്‍ 55 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. മുപ്പതോളം പേരെ കുനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണെന്നാണ്…
Read Moreടിപ്പർ ലോറിയിൽ കാർ ഇടിച്ച് തകർന്ന് ഒരു മരണം
ബെംഗളുരു: മംഗളൂരു ഹൊസബെട്ടുവില്‍ കാര്‍ നിർത്തിയിട്ട ടിപ്പര്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കാര്‍ ഡ്രൈവര്‍ സി.വി.അര്‍ജ്ജുൻ(37) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മുഹമ്മദ് ഫിസാൻ, അനിരുദ്ധ് നായര്‍ എന്നിവര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. തമിഴ്‌നാട് റജിസ്‌ട്രേഷൻ കാറാണ് നിയന്ത്രണം വിട്ട് ഇടിച്ച് തകര്‍ന്നത്. വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പോലീസും നാട്ടുകാരും രണ്ടു മണിക്കൂറോളം ശ്രമിച്ചാണ് പുറത്തെടുത്തത്.
Read More