നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് അപകടം; 7 മരണം 

ബെംഗളൂരു: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാറിൽ ലോറി ഇടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം.

നിയന്ത്രണം വിട്ട ലോറി എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകായിരുന്നു.

മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടുന്നു. ചിത്രദുര്‍ഗ-സോലാപൂര്‍ ദേശീയ പാതയിലായിരുന്നു അപകടം .

വിജയ്‌നഗരയിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് എസ്‌യുവി കാറിലേക്ക് ഇടിച്ചുകയറി.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

അതോടൊപ്പം തന്നെ കാറിന്റെ പുറകിലുണ്ടായിരുന്ന ലോറിയും ഇടിച്ചുകയറിയതോടെയാണ് വലിയ അപകടം ഉണ്ടായത്.

കാറിലെ യാത്രക്കാരാണ് മരിച്ചത്. ഇവരെല്ലാം ഉക്കടകേരി സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.

ഗോണിബാസപ്പ (65), കെഞ്ചമ്മ (80), ഭാഗ്യമ്മ (30), യുവരാജ് (5), സണ്ടൂരിലെ ഭീമലിംഗപ്പ (50), ഭാര്യ ഉമ (45), മകന്‍ അനില്‍ (30) എന്നിവരാണ് മരിച്ചത്.

കുലഹള്ളിയിലുള്ള ഗോണ്‍ ബസവേശ്വര ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts