പതിനേഴുകാരി 50കാരനായ ഹിന്ദി അധ്യാപകനൊപ്പം ഒളിച്ചോടി 

ലഖ്നോ: 17കാരിയായ മകളെ 50കാരനായ ഹിന്ദി അധ്യാപകൻ തട്ടിക്കൊണ്ടുപോയെന്ന് രക്ഷിതാക്കളുടെ പരാതി.

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് വിദ്യാർഥിനിയെ കാണാതായത്.

വീട്ടിൽനിന്നും 30,000 രൂപയും ആഭരണങ്ങളും എടുത്താണ് വിദ്യാർഥിനി അധ്യാപകനൊപ്പം പോയതെന്ന് പോലീസ് പറഞ്ഞു.

ബഹ്‌റൈച്ചിൽ നിന്നുള്ള അധ്യാപകന്‍റെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ബസ് സ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

പരാതിയിൽ പോലീസ് ആദ്യം കേസെടുത്തിരുന്നില്ലെന്നും പിന്നീട് ജില്ല പോലീസ് മേധാവിയെ കണ്ടപ്പോഴാണ് കേസെടുക്കാൻ തയാറായതെന്നും വിദ്യാർഥിനിയുടെ പിതാവ് പറഞ്ഞു.

സൗജന്യമായി മകളെ പഠിപ്പിക്കാമെന്നും ഓഫീസറാക്കാമെന്നും പറഞ്ഞാണ് ആദ്യം അധ്യാപകൻ സമീപിച്ചത്.

കഴിഞ്ഞ വർഷം സ്വരുക്കൂട്ടി വെച്ച പണവുമായാണ് മകൾ പോയത്.

മകളുമൊത്തുള്ള വീഡിയോ അധ്യാപകൻ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts