പാൽ ചായയാണോ അതോ കട്ടൻ ചായയാണോ ശരീരത്തിന് നല്ലത്?

രാവിലെ എഴുന്നേറ്റയുടൻ ചായ അല്ലെങ്കിൽ കാപ്പി ഇതിൽ ഏതെങ്കിലുമൊന്ന് വേണമെന്ന് നിർബന്ധമുള്ളവരാണ് പലരും. എന്നാൽ വെറും വയറ്റിൽ ചായയും കാപ്പിയുമൊക്കെ കുടിക്കുമ്പോൾ പകരം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നു. വെള്ളം കുടിച്ച് അൽപസമയം കഴിഞ്ഞ് എന്തെങ്കിലും ലഘുഭക്ഷണം കൂടി കഴിച്ച ശേഷം ചായയോ കാപ്പിയോ കുടിക്കുന്നതാവും ശരീരത്തിന് നല്ലത്. ചായയിൽ തന്നെ പാൽചായ ആണോ കട്ടൻ ചായ ആണോ നല്ലതെന്ന സംശയവും പലർക്കുമുണ്ട്. കൂടുതൽ പേർക്കും താത്പര്യം പാൽചായയോടാണെങ്കിലും ആരോഗ്യത്തിന് നല്ലത് കട്ടൻചായ ആണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്. പാൽചായ കുടിക്കുന്നത്…

Read More

അമർത്യസെൻ മരിച്ചെന്ന് വ്യാജ വാർത്ത; പ്രതികരണവുമായി കുടുംബം

ഡൽഹി: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ പുരസ്കാര ജേതാവുമായ അമർത്യസെൻ മരിച്ചെന്നത് വ്യാജ വാർത്തയാണെന്ന് കുടുംബം. അമർത്യസെൻ മരിച്ചെന്ന പ്രചാരണം തെറ്റാണെന്ന് മകൾ നന്ദന ദേബ് സെൻ അറിയിക്കുകയായിരുന്നു. അമർത്യസെൻ മരിച്ചെന്ന് മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികരണവുമായി കുടുംബം രംഗത്തെത്തിയത്.

Read More

പാമ്പുകടിയേറ്റ് യുവതി മരിച്ചു

ബെംഗളൂരു : കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് യുവതി മരിച്ചു. കലബുറഗി ജില്ലയിലെ ഹഡഗില ഹരുതി ഗ്രാമവാസി ശരണമ്മ വിജയകുമാർ (22)ആണ് മരിച്ചത്. വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. കലബുറഗി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Read More

അത്തിബെലെ തീപിടിത്തം; പടക്ക കമ്പനി പ്രവർത്തിച്ചത് അനുമതിയില്ലാതെ 

ബെംഗളൂരു : അത്തിബെലെയിൽ 14 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തമുണ്ടായ പടക്ക ഗോഡൗൺ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ട്‌. കർണാടക-തമിഴ്‌നാട് അതിർത്തിക്കടുത്ത് നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിച്ചതെന്നും പോലീസ് കണ്ടെത്തി. ശ്രീബാലാജി ട്രേഡേഴ്‌സിന്റെ ഗോഡൗണിലാണ് ശനിയാഴ്ച തീപ്പിടിത്തമുണ്ടായത്. അന്വേഷണം തിങ്കളാഴ്ച പോലീസിന്റെ സി.ഐ.ഡി. വിഭാഗം ഏറ്റെടുത്തു. എസ്.പി. എൻ. വെങ്കടേഷിന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി. ഐ.ജി. പ്രവീൺ പാവാറും സ്ഥലം സന്ദർശിച്ചു. ഗോഡൗൺ പ്രവർത്തിച്ച കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗം ജെ.സി.ബി. ഉപയോഗിച്ച് നീക്കംചെയ്തു. തമിഴ്നാട്ടിൽ നിന്നെത്തിയ ലോറിയിൽനിന്ന് ഗോഡൗണിലേക്ക് പടക്കമിറക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്.    

Read More

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളുരു: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂം ഹെഡ് മാക്കൂല്‍പീടിക ടി.കെ.അഷ്മറിന്റെ മകന്‍ മുഹമ്മദ് ഫിസാന്‍ (21) ആണ് മരണപ്പെട്ടത്. മംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണപ്പെട്ടത്. വിദ്യാര്‍ഥിയായ ഫിസാന്‍ കഴിഞ്ഞ 30നാണ് കാറപകടത്തില്‍പെട്ടത്. അതിനു ശേഷം അത്യാസന്നനിലയില്‍ മംഗളൂരു എജെ ഹോസ്പിറ്റല്‍ ഐസിയുവിലായിരുന്നു. വടകര എംയുഎം ജെബി സ്‌കൂള്‍ അധ്യാപിക ഷെഹരിയയാണ് മാതാവ്.

Read More

ബിഗ് ബോസിലേക്ക് കർണാടകയിലെ കോൺഗ്രസ് എം.എൽ.എ

ബെംഗളൂരു: ബിഗ് ബോസിൽ മത്സരാർത്ഥിയായി സംസ്ഥാനത്തെ കോൺഗ്രസ് എം.എൽ.എ. റിയാലിറ്റി ഷോയുടെ പത്താം സീസൺ ആരംഭിച്ച് അടുത്ത ദിവസമാണ് എം.എൽ.എ മത്സരാർത്ഥിയായി ബിഗ് ബോസ് ഹൗസിലെത്തുന്നത്. എം.എൽ.എ പ്രദീപ് ഈശ്വർ ആണ് ബിഗ് ബോസ് കന്നഡയുടെ വീട്ടിലേക്ക് അപ്രതീക്ഷിത എൻട്രി നടത്തിയത്. പിന്നാലെ വിഷയം ചർച്ചയാകുകയും എം.എൽ.എക്ക് നേരെ കനത്ത വിമർശനങ്ങൾ ഉയരുകയുമാണ്. അതേസമയം പ്രദീപ് ഷോയിൽ മത്സരിക്കുമോ അതോ അതിഥി വേഷമാണോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രദീപിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. പൊതുജനങ്ങളോടുള്ള കടമകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ…

Read More

“മതിലുകളില്ലാതെ ഭാഷയും സംസ്കാരവും പഠിപ്പിക്കണം”: അഞ്ചു പുതിയ പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് മലയാളം മിഷൻ

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ, ബെംഗളൂരു സൗത്ത് മേഖലയ്ക്ക് കീഴിൽ ഇലക്ട്രോണിക് സിറ്റി ഫേസ് 1ലുള്ള അഞ്ച് പുതിയ മലയാളം മിഷൻ പഠനകേന്ദ്രങ്ങളുടെ സംയുക്തമായ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ‘നിയോടൗ’ണിലെ ‘സ്‌മോൺഡോവില്ലേ’ ക്ലബ്ഹൌസിൽ വെച്ച് നടന്നു. മലയാളം നമ്മുടെ അമ്മയാണ്, മാതൃഭാഷയാണ്; ജാതിമതരാഷ്ട്രീയങ്ങൾക്കതീതമായി നിന്നുക്കൊണ്ട് മതിലുകളില്ലാതെ മലയാളഭാഷ പഠിപ്പിക്കുകയും സ്നേഹമസൃണമായ ജീവിതം പടുത്തുയർത്താനുള്ള അറിവുകൾ കുട്ടികൾക്ക് പകർന്നുകൊടുക്കുകയും ചെയ്യുക എന്നതാണ് മലയാളം മിഷന്റെ എക്കാലത്തെയും ലക്ഷ്യമെന്ന് മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റും 2022ലെ ‘ഭാഷാമയൂരം’ പുരസ്കാരജേതാവുമായ കെ. ദാമോദരൻ…

Read More

പേളി മാണിക്ക്‌ ഇരട്ട കുഞ്ഞുങ്ങൾ!!! യൂട്യൂബ് വീഡിയോയിൽ ‘സുമലതാന്റി’

പേളി മാണി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ട് വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ ഒരു യൂട്യൂബ് വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. രണ്ടാമത് ​ഗർഭിണിയാണെന്ന വിവരം വളരെ ക്രിയേറ്റീവായ ഒരു വീഡിയോയിലൂടെയാണ് പേളി ആരാധകരെ അറിയിച്ചത്. പേളിയുടെ ചാനലിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായ സുമലതാന്റിയിലൂടയാണ് പേളി ഗർഭിണിയാണെന്ന വാർത്ത അനൗൺസ് ചെയ്തത്. ഇപ്പോഴിതാ വീണ്ടും പേളിക്ക് വേണ്ടി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പേളിയുടെ തന്നെ മാസ്റ്റർപീസ് കഥാപാത്രമായ സുമലതയാന്റി. സുമലതക്ക് ഒപ്പമുള്ള 73 ചോദ്യങ്ങൾ എന്ന ടൈറ്റിലിന്…

Read More

മുന്‍ ബി.ജെ.പി എം.എല്‍.എ പൂര്‍ണിമ ശ്രീനിവാസ് കോൺഗ്രസിലേക്ക്

ബെംഗളൂരു: സംസ്ഥാനത്തെ മുന്‍ ബി.ജെ.പി എം.എല്‍.എ പൂര്‍ണിമ ശ്രീനിവാസ് പാര്‍ട്ടി വിടുന്നതായി റിപ്പോർട്ട്‌. ഒക്ടോബര്‍ 20ന് പൂര്‍ണിമ കോണ്‍ഗ്രസില്‍ ചേരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അറിയിച്ചു. 2018 മുതൽ 2023 വരെ ചിത്രദുർഗയിലെ ഹിരിയൂർ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു പൂര്‍ണിമ. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൂർണിമ കോൺഗ്രസിൽ ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ബി.ജെ.പിയില്‍ തുടരുകയും ഹിരിയൂർ നിയമസഭാ സീറ്റിൽ മത്സരിക്കുകയും ഇപ്പോൾ സിദ്ധരാമയ്യ മന്ത്രിസഭയിലെ ആസൂത്രണ മന്ത്രിയായ കോൺഗ്രസ് സ്ഥാനാര്‍ഥിയായ ഡി.സുധാകറിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.…

Read More

കെഎസ്ആര്‍ടിസിയിലും യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. നവംബര്‍ ഒന്നുമുതല്‍ നിയമം നിലവില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഐ ക്യാമറയിലൂടെ ഇത് നിയമലംഘനമായി എടുത്തിരുന്നില്ല. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇത് ബാധകമാണമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ മുപ്പതുവരെ 56,67,853 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ മാസം എംഎല്‍എമാരുടെയും എംപിമാരുടെയും വാഹനങ്ങള്‍ 56 തവണ നിയമലംഘനം നടത്തിയെന്ന് മന്ത്രി പറഞ്ഞു. അപകടത്തിലും മരണ…

Read More
Click Here to Follow Us