അത്തിബെലെ തീപിടിത്തം; പടക്ക കമ്പനി പ്രവർത്തിച്ചത് അനുമതിയില്ലാതെ 

ബെംഗളൂരു : അത്തിബെലെയിൽ 14 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തമുണ്ടായ പടക്ക ഗോഡൗൺ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ട്‌.

കർണാടക-തമിഴ്‌നാട് അതിർത്തിക്കടുത്ത് നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിച്ചതെന്നും പോലീസ് കണ്ടെത്തി.

ശ്രീബാലാജി ട്രേഡേഴ്‌സിന്റെ ഗോഡൗണിലാണ് ശനിയാഴ്ച തീപ്പിടിത്തമുണ്ടായത്.

അന്വേഷണം തിങ്കളാഴ്ച പോലീസിന്റെ സി.ഐ.ഡി. വിഭാഗം ഏറ്റെടുത്തു.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

എസ്.പി. എൻ. വെങ്കടേഷിന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി. ഐ.ജി. പ്രവീൺ പാവാറും സ്ഥലം സന്ദർശിച്ചു.

ഗോഡൗൺ പ്രവർത്തിച്ച കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗം ജെ.സി.ബി. ഉപയോഗിച്ച് നീക്കംചെയ്തു.

തമിഴ്നാട്ടിൽ നിന്നെത്തിയ ലോറിയിൽനിന്ന് ഗോഡൗണിലേക്ക് പടക്കമിറക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts