പേളി മാണിക്ക്‌ ഇരട്ട കുഞ്ഞുങ്ങൾ!!! യൂട്യൂബ് വീഡിയോയിൽ ‘സുമലതാന്റി’

പേളി മാണി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ട് വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ ഒരു യൂട്യൂബ് വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

രണ്ടാമത് ​ഗർഭിണിയാണെന്ന വിവരം വളരെ ക്രിയേറ്റീവായ ഒരു വീഡിയോയിലൂടെയാണ് പേളി ആരാധകരെ അറിയിച്ചത്.

പേളിയുടെ ചാനലിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായ സുമലതാന്റിയിലൂടയാണ് പേളി ഗർഭിണിയാണെന്ന വാർത്ത അനൗൺസ് ചെയ്തത്.

ഇപ്പോഴിതാ വീണ്ടും പേളിക്ക് വേണ്ടി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പേളിയുടെ തന്നെ മാസ്റ്റർപീസ് കഥാപാത്രമായ സുമലതയാന്റി.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

സുമലതക്ക് ഒപ്പമുള്ള 73 ചോദ്യങ്ങൾ എന്ന ടൈറ്റിലിന് ഒപ്പമുള്ള വീഡിയോ വളരെ വേ​ഗത്തിൽ വൈറലായി മാറിയിരിക്കുകയാണ്.

ആരാധകരുടെ ഊഹാപോഹങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം വളരെ മനോഹരമായി നർമം കല​ർത്തിയാണ് സുമലതയിലൂടെ പേളി പറഞ്ഞിരിക്കുന്നത്.

പേളിയോട് ചോദിക്കേണ്ട ചോദ്യങ്ങൾ എല്ലാം തന്നോട് സംസാരിച്ചോളൂവെന്ന് പറഞ്ഞാണ് സുമലതയാന്റി എന്ന പേളിയുടെ കഥാപാത്രം സംസാരിച്ച് തുടങ്ങുന്നത്.

ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സർപ്രൈസ് എന്താണെന്ന ചോദ്യത്തിന് തന്റെ രണ്ടുകുഞ്ഞുങ്ങൾ… ഇരട്ടകൾ ആണെന്ന് അറിഞ്ഞപ്പോൾ എന്ന മറുപടിയാണ് സുമലത എന്ന കഥാപാത്രം നൽകിയത്.

  നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!

ഇരട്ടകൾ ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി. പരട്ടകൾ ആണെന്ന് അറിഞ്ഞപ്പോൾ അതിലും ഞെട്ടി എന്നാണ് സുമലതയായി മാറിയ പേളി പറഞ്ഞത്.

ഇതിൽ പിടിച്ച് തൂങ്ങിയിരിക്കുകയാണ് ഇപ്പോൾ പേളി ആരാധകർ. പിറക്കാനിരിക്കുന്നത് ഇരട്ട കുഞ്ഞുങ്ങൾ ആണെന്ന സൂചന സുമലതയിലൂടെ നൽകിയതാണോ പേളി എന്നാണ് പലരുടെയും സംശയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ
[masterslider id="10"]

Related posts