പാൽ ചായയാണോ അതോ കട്ടൻ ചായയാണോ ശരീരത്തിന് നല്ലത്?

രാവിലെ എഴുന്നേറ്റയുടൻ ചായ അല്ലെങ്കിൽ കാപ്പി ഇതിൽ ഏതെങ്കിലുമൊന്ന് വേണമെന്ന് നിർബന്ധമുള്ളവരാണ് പലരും.

എന്നാൽ വെറും വയറ്റിൽ ചായയും കാപ്പിയുമൊക്കെ കുടിക്കുമ്പോൾ പകരം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നു.

വെള്ളം കുടിച്ച് അൽപസമയം കഴിഞ്ഞ് എന്തെങ്കിലും ലഘുഭക്ഷണം കൂടി കഴിച്ച ശേഷം ചായയോ കാപ്പിയോ കുടിക്കുന്നതാവും ശരീരത്തിന് നല്ലത്.

ചായയിൽ തന്നെ പാൽചായ ആണോ കട്ടൻ ചായ ആണോ നല്ലതെന്ന സംശയവും പലർക്കുമുണ്ട്.

  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി

കൂടുതൽ പേർക്കും താത്പര്യം പാൽചായയോടാണെങ്കിലും ആരോഗ്യത്തിന് നല്ലത് കട്ടൻചായ ആണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്.

പാൽചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതാണ് പ്രധാന പ്രശ്നം.

അതുമാത്രമല്ല ഗ്യാസ്, വയർ വീർത്തുകെട്ടൽ, അസിഡിറ്റി, പുളിച്ചുതികട്ടൽ, ഓക്കാനം തുടങ്ങി പല പ്രശ്നങ്ങളും പാൽചായ കുടിക്കുന്നത് കൊണ്ട് ഉണ്ടാകുമെന്നും അവർ പറയുന്നു. 

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കട്ടൻ ചായ കൂട്ടുപിടിക്കുന്നതാണ് നല്ലത്.

പാൽചായ ഉത്കണ്ഠ വർദ്ധിപ്പിക്കുമെന്നും പറയുന്നു,

ഇത് പല ഉറക്കപ്രശ്നങ്ങളിലേക്കും നയിക്കും.

അതേസമയം കട്ടൻചായ ദഹനപ്രശ്നങ്ങൾക്കോ, ശരീരത്തിൽ കൊഴുപ്പെത്തുന്നതിനോ ഒന്നും കാരണമാകില്ല.

മാത്രവുമല്ല ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാൻസർ നല്ലതാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

ചർമ്മം, എല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും മെച്ചപ്പെട്ട മാനസികാരോഗ്യത്തിനും കട്ടൻചായ പ്രയോജനപ്രദമാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്.

എങ്കിലും ഇതൊക്കെയും തമ്മിൽ ഭേദം തൊമ്മൻ പറയുന്ന പോലെ ആണെന്നും ഒരു വിഭാഗം പറയുന്നു. നല്ല ആരോഗ്യത്തിന് ചായ തീർത്തും നല്ലതല്ലെന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts