ബിഗ് ബോസിലേക്ക് കർണാടകയിലെ കോൺഗ്രസ് എം.എൽ.എ

ബെംഗളൂരു: ബിഗ് ബോസിൽ മത്സരാർത്ഥിയായി സംസ്ഥാനത്തെ കോൺഗ്രസ് എം.എൽ.എ.

റിയാലിറ്റി ഷോയുടെ പത്താം സീസൺ ആരംഭിച്ച് അടുത്ത ദിവസമാണ് എം.എൽ.എ മത്സരാർത്ഥിയായി ബിഗ് ബോസ് ഹൗസിലെത്തുന്നത്.

എം.എൽ.എ പ്രദീപ് ഈശ്വർ ആണ് ബിഗ് ബോസ് കന്നഡയുടെ വീട്ടിലേക്ക് അപ്രതീക്ഷിത എൻട്രി നടത്തിയത്.

പിന്നാലെ വിഷയം ചർച്ചയാകുകയും എം.എൽ.എക്ക് നേരെ കനത്ത വിമർശനങ്ങൾ ഉയരുകയുമാണ്.

  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

അതേസമയം പ്രദീപ് ഷോയിൽ മത്സരിക്കുമോ അതോ അതിഥി വേഷമാണോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രദീപിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പൊതുജനങ്ങളോടുള്ള കടമകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും അദ്ദേഹത്തിന് മാറി നിൽക്കാൻ സാധിക്കുന്നത് എങ്ങനെയാണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ് തങ്ങൾ അദ്ദേഹത്തെ എം.എൽ.എയാക്കിയതെന്നും റിയാലിറ്റി ഷോകളിൽ പങ്കെടുക്കാനല്ലെന്നും വിമർശനമുണ്ട്.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts