ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 8 മരണം നിരവധി പേർക്ക് പരിക്ക്

ചെന്നൈ: ഊട്ടി കുനൂര്‍ മരപ്പാലത്തിന് സമീപം ടൂുറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു പേര്‍ മരിച്ചു.

ഊട്ടിയില്‍ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തില്‍പ്പെട്ടത്.

തെങ്കാശി ജില്ലയിലെ കടയം, ആള്‍വാര്‍ക്കുറിശ്ശി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.

ബസ് നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

വി. നിതിൻ (15), എസ്, ബേബികല (65), എസ്,. മുരുഗേശൻ (65), പി.മുപ്പിഡത്തെ (67), ആര്‍, കൗസല്യ എന്നിവരാണ് മരിച്ച അഞ്ചുപേ‌ര്‍.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

ബസില്‍ 55 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. മുപ്പതോളം പേരെ കുനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇടുങ്ങിയ വളവ് തിരിയുന്നതിനിടെയാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത് എന്നാണ് നിഗമനം.

ഊട്ടിയിൽ നിന്ന് തിരിച്ച് വരുമ്പോഴാണ് അപകടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts