മഹാ കുംഭമേളയിൽ കാണാതായ കർണാടക സ്വദേശി നാല് മാസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി

ബെംഗളൂരു: ഉത്തർപ്രദേശ്‌ പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിലെ തിക്കിലും തിരക്കിലും കാണാതായ ഹാസൻ ജില്ലയിലെ കഡുർ സ്വദേശി നാലുമാസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തി.

ഹാസൻ ജില്ലയിലെ മൊസാലെ ഗ്രാമവാസിയായ നരസിംഹമൂർത്തിയാണ് തിരക്കിൽപ്പെട്ട് തീർഥാടനത്തിനിടെ ഒറ്റപ്പെട്ടത്. ജനുവരി 30-ലെ മൗനി അമാവാസിദിനത്തിലാണ് നരസിംഹമൂർത്തിയെ കാണാതായത്.

കഡൂർ താലൂക്കിലെ തഹ്ഗലി ഗ്രാമത്തിലെ ചന്നവകേശവ സ്വാമി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അദ്ദേഹം. കൂടെയുണ്ടായിരുന്നവർ ഒരുപാടുശ്രമിച്ചിട്ടും കണ്ടെത്താനായില്ല. അല്പം ഓർമ്മക്കുറവുള്ള പിതാവിനെ ഒരുപാടുതവണ നേരിട്ട് അന്വേഷിച്ചതിനുശേഷം മകൻ ബദരീനാഥ് പോലീസിൽ പരാതിനൽകി. എന്നിട്ടും ഫലമുണ്ടായില്ല.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

തുടർന്ന്, കഴിഞ്ഞമാസം മുംബൈയിൽ ജോലിചെയ്തിരുന്ന മൊസാലെ ഗ്രാമത്തിലെ ആളുകൾ നരസിംഹമൂർത്തിയെ അവിടെ കണ്ടെത്തി കുടുംബത്തെ വിവരമറിയിച്ചു.

വഴിതെറ്റി നരസിംഹമൂർത്തി മുംബൈയിലെ ശ്രദ്ധ പുനരധിവാസകേന്ദ്രത്തിൽ എത്തിച്ചേരുകയായിരുന്നു. കേന്ദ്രത്തിലെ അംഗങ്ങൾ അദ്ദേഹത്തെ പരിചരിച്ചു.

തുടർന്ന് അദ്ദേഹത്തിന്റെ ജന്മനാട്ടിലെ ആളുകളുടെ സഹായത്തോടെ സംഘടന അദ്ദേഹത്തെ ഗ്രാമത്തിലേക്ക് തിരികെയെത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സ്വന്തമായി പണിയെടുക്കാൻ മടിയുള്ള ആളുടെ കൂടെയുള്ള ജീവിതം ടാസ്കാണ്": നിലപാട് വ്യക്തമാക്കി ആരതി പൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts