ഓർഡർ ചെയ്ത വസ്തുക്കളിൽ ഇങ്ങനെ കണ്ടാല്‍ തുറക്കരുത്; മുന്നറിയിപ്പുമായി ആമസോണ്‍

ബെംഗളൂരു: അടുത്തിടെയായി ഓണ്‍ലൈൻ ഷോപ്പിംഗില്‍ തട്ടിപ്പുകള്‍ വ്യാപകമാവുകയാണെന്ന പരാതികള്‍ ശക്തമാണ്.

ഓർഡർ ചെയ്തവയല്ല ലഭിക്കുന്നതെന്നും കേടായവയാണ് ലഭിക്കുന്നതെന്നുമാണ് കൂടുതല്‍ പരാതികളും. ഇതിന് തടയിടാനായി ആമസോണ്‍ പ്രത്യേക നടപടി സ്വീകരിച്ചിരിക്കുകയാണ്.

ഓർഡർ ചെയ്ത വസ്തുക്കള്‍ ലഭിച്ചാലുടൻ തന്നെ പാക്കേജിലെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ആമസോണ്‍ ആവശ്യപ്പെടുന്നത്.

പുതിയ ടാംപർ പ്രൂഫ് പാക്കേജിംഗ് സാങ്കേതികവിദ്യയാണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന സീലുകളാണിവ.

പിങ്ക് അല്ലെങ്കില്‍ ചുവപ്പ് ഡോട്ടുള്ള ഒരു പ്രത്യേക തരം ടേപ്പ് ആണ് സീലില്‍ ഉപയോഗിക്കുന്നത്. ആരെങ്കിലും ചൂട് ഉപയോഗിച്ച്‌ ഈ ടേപ്പ് നീക്കം ചെയ്യാൻ ശ്രമിച്ചാല്‍ ഡോട്ടിന്റെ നിറം മാറുന്നു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

സാധാരണയായി ഡോട്ടുകള്‍ വെള്ളയായിരിക്കും. പാക്കേജ് തുറക്കാൻ ശ്രമിച്ചാല്‍ ഡോട്ട് പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറമായി മാറും.

ഇതോടെ സീല്‍ പൊട്ടിച്ചതാണോയെന്നും വസ്തുക്കള്‍ മാറ്റിയോയെന്നും ഉപഭോക്താക്കള്‍ക്ക് മുൻകൂട്ടി അറിയാൻ സാധിക്കും.

സീലിലെ ‌ഡോട്ട് വെള്ള നിറമാണെങ്കില്‍ പാക്കേജ് ആരും തുറന്നിട്ടില്ലെന്ന് ഉറപ്പിക്കാം. പിങ്കോ ചുവപ്പോ നിറത്തിലെ ഡോട്ടുകള്‍ കണ്ടാല്‍ പാക്കേജ് മറ്റാരോ തുറന്നു എന്നാണർത്ഥം.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

അത്തരം പാക്കേജുകള്‍ സ്വീകരിക്കരുതെന്നാണ് ആമസോണ്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ മരുന്നുകള്‍, സൗന്ദര്യ വർദ്ധക വസ്തുക്കള്‍ എന്നിവയുടെ പാക്കേജിലാണ് ഈ സീലുള്ളത്.

ഭാവിയില്‍ മറ്റ് വസ്തുക്കള്‍ക്കും ഇത് ഉപയോഗിക്കപ്പെടുമെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
[masterslider id="10"]

Related posts