ബെംഗളൂരു: ഹെഗ്‌ഡെ നഗർ സുന്നൂറൈൻ എഡ്യൂക്കേഷൻ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന സുന്നൂറൈൻ കേരള മദ്രസയുടെ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം 10/6/2023 ശനിയാഴ്ച ഉച്ചയോടെ ആരംഭിക്കും. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള പ്രവേശന പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കുവാൻ വ്യത്യസ്ത പരിപാടികളാണ് മദ്രസയിൽ സംഘടിപ്പിക്കുന്നത്. അഡ്മിഷൻ വിവരങ്ങൾക്കും മറ്റും ബന്ധപ്പെടുക : +91 7411348084
Read MoreCategory: BENGALURU JALAKAM
കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കർണാടക മലയാളി കോൺഗ്രസ്സ്
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ദാസറഹള്ളി ചൊക്കസാന്ദ്ര ഡൈനാമിക് സർക്കിളിലുള്ള കെ എം ഇ എസ്സ്.സി.സി ഹാളിൽ വെച്ച് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.എം.സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ പ്രസ്തുത പരിപാടി ഉൽഘാടനം ചെയ്തു സംസ്ഥാന കമ്മറ്റി വൈസ് പ്രെസിഡന്റുമാരായ അരുൺ കുമാർ, ജേക്കബ് മാത്യു ജനറൽ സെക്രട്ടറി മാരായ ബിജു പ്ലാച്ചേരിൽ, നന്ദകുമാർ കൂടത്തിൽ കെ എം സി നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ, ലീഗൽ അഡ്വൈസർ അഡ്വ. മാത്യു വർഗീസ്, സെക്രട്ടറി…
Read Moreവൈസ് മെൻ ഇൻ്റർനാഷണലിൻ്റെ പുതിയ ഭാരവാഹികൾ ഇവരാണ്.
ബെംഗളൂരു : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആഗോളതലത്തിൽ 100 വർഷം പൂർത്തിയാക്കിയ വൈസ് മെൻ ഇൻറർനാഷണൽ സംഘടനയുടെ ബെംഗളൂരു ഡിസ്ട്രിക്ട് – 1, 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു ഡിസ്ട്രിക്ട് ഗവർണറായി വൈസ് മെൻ എൽവിസ് ഗോഡ്ഫ്രഡ് ( വൈസ് മെൻ ക്ലബ്, പീനിയ) , ഡിസ്ട്രിക്ട് സെക്രട്ടറി ആയി വൈസ് മെൻ സുമോജ് മാത്യു (വൈസ് മെൻ ക്ലബ് ബാംഗ്ലൂർ കണ്ടോൺമെൻറ്) , ഡിസ്ട്രിക്ട് ട്രഷററായി വൈസ് മെൻ ടി. ഡി. കുര്യാക്കോസ് ( വൈസ് മെൻ ക്ലബ് ഇന്ദിരാ നഗർ), ബുള്ളറ്റിൻ എഡിറ്ററായി വൈസ്…
Read Moreരാജീവ്ഗാന്ധി രക്തസാക്ഷി ദിനം; ഹൊസൂർ ഗാന്ധി ശിലയ്ക്ക് പുഷപാർച്ചന നടത്തി
ബെംഗളൂരു: രാജീവ്ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിനോട് അനുബന്ധിച്ച് തമിഴ്നാട് മലയാളി കോൺഗ്രസ്സും കൃഷ്ണഗിരി ഡി.സി.സിയും ചേർന്ന് ഹൊസൂർ ഗാന്ധി ശിലയ്ക്ക് മുൻപിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിന് പുഷപാർച്ചന നടത്തി ആദരാജ്ഞലികൾ അർപിച്ചു’ മലയാളി കോൺഗ്രസ്സിന് വേണ്ടി സ്റ്റേറ്റ് സെക്രടറി മനോജ് കുമാർ ബാബു താന്നിവിള എം.കെ. സജീവ് മാത്യൂ തോമസ് കൃഷ്ണഗിരി ഡി.സി.സി പ്രിസിഡൻ്റ് മുരളീധരൻ ,ടൗൺ പ്രിസിഡൻ്റ് ത്യാഗരാജ എന്നിവർ പങ്കെടുത്തു
Read More“കുളിർമഴ” അമ്മമാരുടെ ഓർമകളിൽ നീറുന്ന ഓരോ മക്കൾക്കും വേണ്ടി ഒരു ഗാനം
ബെംഗളൂരു: സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമായ ലോക മാതൃദിനത്തിൽ അമ്മമാരുടെ ഓർമകളിൽ നീറുന്ന ഓരോ മക്കൾക്കും വേണ്ടി അവതരിപ്പിക്കുന്നു “കുളിർമഴ” എന്ന ഗാനം. കോവിഡ് കാലത്ത് അമ്മയെ നഷ്ടപ്പെട്ടത്തിന്റെ വേദയുടെ ആഴങ്ങളിലേക്ക് വീണു പോയ ഒരു മകന്റെ കഥയാണ് ഗാനത്തിന്റെ പശ്ചാത്തലം. വേർപെട്ടുപോയ അമ്മമാരുടെ ഓർമകളിൽ നീറുന്ന ഓരോ മക്കൾക്കും വേണ്ടിയും മൺമറഞ്ഞുപോയ എല്ലാ അമ്മമാരുടേയും ഒരിക്കലും മായാത്ത സ്നേഹത്തിനു മുന്നിലുമായീ ഈ ഗാനം നിറകണ്ണുകളോടെ സമർപ്പിക്കുന്നതെന്നും ഇതിലെ അണിയറ പ്രവർത്തകർ കൂട്ടിച്ചേർത്തു. സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമാണ് ലോക മാതൃദിനമെന്നും…
Read Moreകൈരളീ നിലയം സെൻട്രൽ സ്കൂളിന് നൂറുമേനി വിജയം
ബെംഗളൂരു: സി ബി എസ് ഇ 10-ആം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന് തുടർച്ചയായ 11-ആം വർഷവും നൂറുമേനി വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച മാർക്കോടെയാണ് പാസായത്, 72 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്, അതിൽ 36 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ങ്ഷനും, 32 വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും, 4 വിദ്യാർഥികൾക്ക് സെക്കന്റ് ക്ലാസും ലഭിച്ചു.
Read Moreഎല്ലാ മേഖലയിലും വിദ്വേഷം പരത്താനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം
ബെംഗളൂരു: മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലും വിദ്വേഷം പരത്തി ജനമനസ്സുകളെ വിഭജിക്കാനുള്ള നീക്കങ്ങൾ ഒറ്റക്കെട്ടായി നേരിട്ട് പരാജയപ്പെടുത്താൻ രാജ്യത്തെ മതേതര ചിന്താഗതി ഉള്ള എല്ലാവരും ഒന്നിക്കണമെന്ന് ബെഗളൂരു സെക്കുലർ ഫോറം സംഘടിപ്പിച്ച ഓൺ ലൈൻ സംഗമം അഭിപ്രായപ്പെട്ടു. ആദ്യം ദൈവത്തിന്റെ പേരിലും ആരാധന യുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലും ജനങ്ങളെ ഭിന്നിപ്പിച്ചവർ പിന്നീട് ഭക്ഷണം വസ്ത്രം വിദ്യാഭ്യാസം എന്നീ മേഖലകളിലും രാജ്യത്തെ രണ്ടു ചേരിയിലാക്കി. ഇപ്പോൾ കലാ രംഗത്ത് കൂടി ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ് കേരള സ്റ്റോറി എന്ന സിനിമ മനുഷ്യ മനസ്സുകളെ…
Read Moreനമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യവും മതേതരത്വവും നിലനിൽക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണം. കെപിസിസി പ്രസിഡന്റ് സുധാകരൻ.
നമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യവും മതേതരത്വവും നിലനിൽക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണം. കെപിസിസി പ്രസിഡന്റ്‌സുധാകരൻ.യുഡിഫ് കർണാടക സംഘടിപ്പിച്ച ബി ടി എം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ അഡ്വ. സത്യൻ പുത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർഥി ശ്രീ രാമലിംഗറെഡി മറുപടി പ്രസംഗം പറഞ്ഞു.മുൻ കോർപറേറ്റർമാരായ, മഞ്ജുനാഥ് റെഡ്‌ഡി, ജി മഞ്ജുനാഥ്,കൺവീനർ എം. കെ. നൗഷാദ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സിദ്ദിഖ് തങ്ങൾ,എംപിസിസി സെക്രട്ടറി ജോജോ തോമസ്,വിദ്യാ…
Read Moreപ്രവേശനം നേടിയ പഠിതാക്കളെ ഉൾപ്പെടുത്തി നീലക്കുറിഞ്ഞി പ്രവേശനോത്സവം-2023 സംഘടിപ്പിച്ചു
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ നീലക്കുറിഞ്ഞി പ്രവേശനോത്സവം-2023 കർണാടക ചാപ്റ്ററിലെ ബാംഗ്ലൂരിലെ വിവിധ മേഖലകളിൽ നിന്നും നീലക്കുറിഞ്ഞിയിലേക്ക് പ്രവേശനം നേടിയ പഠിതാക്കളെ ഉൾപ്പെടുത്തി 2023 ഏപ്രിൽ 30 ന് കൈരളി കലാസമിതി പഠന കേന്ദ്രത്തിൽ വച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സുധാകരൻ രാമന്തളി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . മലയാളം കർണാടക ചാപ്റ്റർ പ്രസിഡൻറ് ശ്രീ കെ ദാമോദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൈരളി കലാസമിതി സെക്രട്ടറി ശ്രീ സുധീഷും കർണാടക ചാപ്റ്റർ…
Read Moreസമന്വയ ബെംഗളൂരു സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ നടൻ സുരേഷ് ഗോപി മുഖ്യാതിഥിയായി
ബെംഗളൂരു: സമന്വയ ബെംഗളൂരു ബൊമ്മനഹള്ളിയിൽ ബേഗൂർ റോഡ് സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. സൂപ്പർ സ്റ്റാറും മുൻ എം പി യുമായിരുന്ന പദ്മശ്രീ സുരേഷ് ഗോപി ചടങ്ങിൽ മുഖ്യാദിതിയായി. ബിജെപി യുടെ മുതിർന്ന നേതാവ് ശ്രീ പി കെ കൃഷ്ണദാസ് ചടണ്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സമന്വയ വർക്കിംഗ് പ്രസിഡന്റ് ശ്രീ പി എം മനോജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബൊമ്മനഹള്ളി എംഎൽഎ യും കർണ്ണാടക ചീഫ് വിപ്പുമായ ശ്രീ സതീഷ് റെഡ്ഡി സുരേഷ് ഗോപിയെ ആദരിച്ചു. ബിജെപി വിവിധ ഭാഷ…
Read More