“കുളിർമഴ” അമ്മമാരുടെ ഓർമകളിൽ നീറുന്ന ഓരോ മക്കൾക്കും വേണ്ടി ഒരു ഗാനം

ബെംഗളൂരു: സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമായ ലോക മാതൃദിനത്തിൽ അമ്മമാരുടെ ഓർമകളിൽ നീറുന്ന ഓരോ മക്കൾക്കും വേണ്ടി അവതരിപ്പിക്കുന്നു “കുളിർമഴ” എന്ന ഗാനം. കോവിഡ് കാലത്ത് അമ്മയെ നഷ്ടപ്പെട്ടത്തിന്റെ വേദയുടെ ആഴങ്ങളിലേക്ക് വീണു പോയ ഒരു മകന്റെ കഥയാണ് ഗാനത്തിന്റെ പശ്ചാത്തലം.

വേർപെട്ടുപോയ അമ്മമാരുടെ ഓർമകളിൽ നീറുന്ന ഓരോ മക്കൾക്കും വേണ്ടിയും മൺമറഞ്ഞുപോയ എല്ലാ അമ്മമാരുടേയും ഒരിക്കലും മായാത്ത സ്നേഹത്തിനു മുന്നിലുമായീ ഈ ഗാനം നിറകണ്ണുകളോടെ സമർപ്പിക്കുന്നതെന്നും ഇതിലെ അണിയറ പ്രവർത്തകർ കൂട്ടിച്ചേർത്തു. സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമാണ് ലോക മാതൃദിനമെന്നും നമ്മൾ ഓരോരുത്തരെയും നമ്മളാക്കി മാറ്റി എടുക്കുന്നതിൽ അമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ് എന്നും പറയുന്ന ഗാനം ഓർമപ്പെടുത്തുന്നു. ജീവിതത്തിലെ സന്തോഷത്തിലും ദുഖത്തിലും പരാജയങ്ങളിലും ചേർത്ത് പിടിയ്ക്കാനും കൈ പിടിച്ച് ഉയർത്താനും കഴിയുന്ന ഏക വ്യക്തിയാണ് നമ്മുടെ അമ്മ എന്നും ഓർമ്മ പെടുത്താൻ മറക്കുന്നില്ല.

കോവിഡ് കാലത്തെ പാതിരാമഴയിൽ, അവസാന യാത്ര പോയ ഒരമ്മ! നെഞ്ചിലെ നെരിപ്പോടിൽ ആ അമ്മയുടെ ഓർമകളുമായി ഒരു മകൻ ! വന്യമായ നിശബ്ദതയിൽ, ആ മകന്റെ സഹനവേനലുകളിലേക്ക് അവൻ വരുന്നു ! ഒരു കുളിർമഴയായി ! രാജു പഞ്ഞിക്കാരൻ രചിച്ച്, ജോസഫ് മാടശ്ശേരി സംഗീതം നൽകി ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണനും ബിന്ദു ഉറുമീസും ചേർന്ന് ആലപിക്കുന്ന അതിമനോഹരമായ ഈ ഗാനം സാപാ ക്രീഷൻസ് (SaPa Creations )എന്ന യൂട്യൂബ് ചാനലിലൂടെയാണ് നിങ്ങളിലേക്കെത്തിക്കുന്നത്.

https://youtu.be/5rVWt3GWQt8

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us