‘ഹെവി വാട്ട് ‘സണ്‍… മൂന്നാം കിരീടത്തില്‍ മുത്തമിട്ടു ചെന്നൈ ! ….സൂപ്പര്‍ കിംഗ്സിനു വിസില്‍ പോട് ….!

മുംബൈ :ഹൈദരാബാദ് സണ്‍ റൈസെഴ്സിനെ എട്ടു വിക്കറ്റിനു തകര്‍ത്തു ഐ പി എല്‍ പതിനൊന്നാം സീസണിലെ തങ്ങളുടെ മൂന്നാം കിരീടവുമായി ധോണിയും പിള്ളേരും ചെന്നൈയ്ക്ക് തിരിച്ചു …57 പന്തില്‍ പതിനൊന്നു ഫോറം എട്ടു സിക്സുമടക്കം ഐ പി എല്‍ ഫൈനലിലെ തന്റെ രണ്ടാം സെഞ്ചുറിയുമായി വാട്ട് സണ്‍ കളം നിറഞ്ഞപ്പോള്‍ 178 എന്ന താരതമ്യേന മികച്ച സ്കോര്‍ വെറും ഒന്‍പതു പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ മറികടന്നു ..പത്തൊന്‍പത് പന്തില്‍ പതിനെഴ് റണ്‍സുമായി അമ്പാടി റായിഡു വിജയത്തില്‍ പങ്കാളിയായി ..ഭുവനേശ്വര്‍ കുമാര്‍ , റാഷിദ്‌ ഖാന്‍ എന്നിവരോഴികെ ഹൈദരാബാദ് ബൌളര്‍മാര്‍ ആരും ശോഭിച്ചില്ല ..
ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സ് നേടിയത് …സണ്‍ റൈസേഴ്സിനു വേണ്ടി യൂസഫ്‌ പഠാന്‍ ,ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റു ചെയ്തു …ശിഖര്‍ ധവാന്‍ 26 റണ്‍സ് നേടി പുറത്തായി ..ചെന്നയ്ക്ക് വേണ്ടി താകൂര്‍ ,ബ്രാവോ,ലുങ്കി എന്ടിഗി ,ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടിയിരുന്നു  ….മുംബൈയിലെ പിച്ച് രണ്ടാമത് ബൌള്‍ ചെയ്യുന്നവര്‍ക്ക് ദുക്ഷ്കരമാവുവെന്ന നായകന്‍ ധോണിയുടെ കണക്കുകൂട്ടല്‍ ആയിരുന്നു ടോസ് നേടിയിട്ടും ഹൈദരാബാദിനേ ബാറ്റിംഗിനു അയയ്ക്കാന്‍ തീരുമാനമായാത് …അക്ഷരാര്‍ത്ഥത്തില്‍ വളരെ മികച്ച തീരുമാനം  തന്നെയായിരുന്നു ഇതെന്ന് തുടര്‍ന്ന്‍ വ്യക്തമായി  …ആദ്യ ഓവറുകളില്‍ നിലയുറപ്പിക്കാന്‍ പാട് പെട്ട വാട്സന്‍ മധ്യ ഓവറുകളില്‍ കത്തി കയറുകയായിരുന്നു  …..സന്ദീപ് ശര്‍മയുടെ ഒരോവറില്‍ ഹാട്രിക് സിക്സുകള്‍ ഉള്‍പ്പടെ അദ്ദേഹം നേടിയത് ഇരുപത്തിയേഴ് റണ്‍സ് ആയിരുന്നു ..
 
ഈ സീസണില്‍ ചെന്നൈയ്ക്കെതിരെ കളിച്ച നാലു മത്സരങ്ങളിലും തോല്‍വി പിണഞ ചരിത്രവുമായാണ് ഹൈദരാബാദ് മടങ്ങുന്നത് …2010,2011 സീസണില്‍ ആയിരുന്നു ചെന്നൈ കപ്പുയര്‍ത്തിയത് ..2016 ല്‍ ആയിരുന്നു ഹൈദരാബാദ് കപ്പുയര്‍ത്തിയത് …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts