പ്രവേശനം നേടിയ പഠിതാക്കളെ ഉൾപ്പെടുത്തി നീലക്കുറിഞ്ഞി പ്രവേശനോത്സവം-2023 സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ നീലക്കുറിഞ്ഞി പ്രവേശനോത്സവം-2023 കർണാടക ചാപ്റ്ററിലെ ബാംഗ്ലൂരിലെ വിവിധ മേഖലകളിൽ നിന്നും നീലക്കുറിഞ്ഞിയിലേക്ക് പ്രവേശനം നേടിയ പഠിതാക്കളെ ഉൾപ്പെടുത്തി 2023 ഏപ്രിൽ 30 ന് കൈരളി കലാസമിതി പഠന കേന്ദ്രത്തിൽ വച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സുധാകരൻ രാമന്തളി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

മലയാളം കർണാടക ചാപ്റ്റർ പ്രസിഡൻറ് ശ്രീ കെ ദാമോദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൈരളി കലാസമിതി സെക്രട്ടറി ശ്രീ സുധീഷും കർണാടക ചാപ്റ്റർ മലയാളം മിഷൻ വൈസ് പ്രസിഡണ്ട് ഷാഹിന ലത്തീഫും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചാപ്റ്റർ സെക്രട്ടറി ശ്രീ ടോമി സ്വാഗതവും മധ്യ മേഖല കോർഡിനേറ്റർ ശ്രീ നൂർ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ പഠിതാക്കളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും അനുമോദിച്ചു. ആമ്പൽ ഹയർ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും നീലക്കുറിഞ്ഞി ടെക്സ്റ്റ് ബുക്കും സ്മരണികയും സമ്മാനിക്കുകയുണ്ടായി. ശേഷം ദാമോദരൻ മാഷിന്റെയും മീര ടീച്ചറുടെയും ഹിത ടീച്ചറുടെയും നേതൃത്വത്തിൽ ആദ്യത്തെ നീലക്കുറിഞ്ഞി ക്ലാസും സംഘടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
[masterslider id="10"]

Related posts