അസാമിൽ ദുരന്തം വിതച്ച് മഴയും കാറ്റും മിന്നലും; മരണം 20 കടന്നു

 

 

അസം; ദുരന്തം വിതച്ച് മഴയ്‌ക്കൊപ്പം കൊടുങ്കാറ്റും ഇടിമിന്നലും അസാമിൽ നാശം വിതച്ചു. ഇതുവരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 20 ആയതായി ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. കനത്ത മഴയില്‍ സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

മാര്‍ച്ച് അവസാനം മുതല്‍ തന്നെ ശക്തിപ്രാപിച്ച കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങള്‍. അസമിലെ 22 ജില്ലകളില്‍ 1,410 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 95,239 ജനങ്ങളെ കൊടുങ്കാറ്റും ഇടിമിന്നലും നേരിട്ട് ബാധിച്ചതായാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഈ മാസം 14 മുതലാണ് കാറ്റും മിന്നലും ശക്തമായത്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

 

നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി. മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളുമൊക്കെ കൊടുങ്കാറ്റില്‍ തകര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസത്തില്‍ സംസ്ഥാനത്ത് ആകെ തകര്‍ന്നത് 7378 കെട്ടിടങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts