ജയദേവ മേൽപ്പാലം പൊളിക്കുന്നു;15 മുതൽ ഗതാഗത നിയന്ത്രണം;വിശദ വിവരങ്ങൾ.

ബെംഗളൂരു :ബന്നാർ ഘട്ട റോഡ് ഇന്നർ റിംഗ് റോഡുകൾ യോജിക്കുന്ന ബി.ടി.എം ചെക്ക് പോസ്റ്റ് ,ജയദേവ മേൽപ്പാലം ഉടൻ പൊളിക്കും. നമ്മ മെട്രോ രണ്ടാം ഘട്ടത്തിലെ ഇന്റർ ചേഞ്ച് സറ്റേഷൻ പണിയുന്നതിനാണ് ഈ നടപടി.

ഈ മാസം 15 മുതൽ ആണ് ഗതാഗത നിയന്ത്രണം ബി ടി എം ലേ ഔട്ട് ,സിൽക്ക് ബോർഡ്, ബന്നാർ ഘട്ട റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ ഇത് കാരണമാകും.

ബന്നാർ ഘട്ട റോഡിൽ നിന്നും സിൽക്ക് ബോർഡിലേക്കും തിരിച്ചുമുള്ള ഗതഗതാണ് വഴിതിരിച്ച് വിടുന്നത്.ഇവിടെ ബിഎംആർസി എൽ ബദൽ പാത സജ്ജീകരിച്ചിട്ടുണ്ട്.

  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്

അതേ സമയം ബനശങ്കരി -സിൽക്ക് ബോർഡ് റൂട്ടിലും ബന്നാർ ഘട്ട – ഡയറി സർക്കിൾ റൂട്ടിലും ഇരുഭാഗത്തേക്കുള്ള വാഹന ഗതാഗതം ആദ്യഘട്ടത്തിൽ തടസ്സപ്പെടില്ല.12 വയസ്റ്റ് മാത്രം പ്രായമുള്ള ഈ പാലം പൊളിക്കാൻ 3 മാസം സമയമെടുക്കും.

15 മുതൽ ഉള്ള ഗതാഗത നിയന്ത്രണം ഇങ്ങനെ

സിൽക്ക് ബോർഡ് ബോർഡ് ഭാഗത്തുനിന്നും ബന്നാർഘട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ 29 മെയിനിലും 7 മെയിനിലും ഇടയ്ക്കു തിരിഞ്ഞ് ബന്നാർഘട്ട റോഡിൽ പ്രവേശിക്കാം.

  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബന്നാർ ഘട്ട ഭാഗത്തുനിന്നും ബോർഡ് ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ ജി.ഡി. മര (വേഗസിറ്റി മാൾ) ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ്. 9 ക്രോസിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഈസ്റ്റ് എന്റ് റോഡിൽ പ്രവേശിക്കാം വീണ്ടും വലത്തേക്കു തിരിഞ്ഞു മാരനഹള്ളി മെയിൻ റോഡ് വഴി ബോർഡ് ജംഗ്ഷനിൽ എത്താം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts