കോൺഗ്രസിനെ മൊഴിചൊല്ലാൻ ഉറച്ചു മാണി ,നിയമസഭയിൽ പ്രത്യേക ബ്ളോക് ആയി ഇരിക്കാൻ തീരുമാനം ,മാണി പോകില്ലെന്ന് സുധീരൻ

തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കാര്യം ചർച്ച ചെയ്യാനായി മാണി പാര്‍ട്ടി എം എല്‍ എമാരുടെ യോഗം വിളിച്ചു. എല്ലാവര്‍ക്കും യോജിപ്പുള്ള തീരുമാനമേ എടുക്കാവൂയെന്നാണ് പി ജെ ജോസഫിന്റെ നിലപാട്. അതേസമയം മാണി യു.ഡി.എഫ് വിടുമെന്നത് അഭ്യൂഹം മാത്രമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന്റെ പ്രതികരണം
സമവായ നീക്കങ്ങള്‍ക്ക് മാണി വഴങ്ങുന്നില്ല. അനുനയ നീക്കവുമായെത്തിയ ഉമ്മന്‍ ചാണ്ടിയോട് നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരും രണ്ടാം നിര നേതാക്കളും കോണ്‍ഗ്രസിനോട് കടുത്ത അതൃപ്തിയുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയും ചെയ്തു. ബാര്‍ കോഴ, വിവാഹ നിശ്ചയ വിവാദം എന്നിവ കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിലെ കാലുവാരലും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാന്‍ മാണി ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ചങ്ങാത്തം മുറിക്കണമെന്ന പൊതു വികാരമാണ് അനുയായികള്‍ക്കുള്ളത്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകാമെന്ന തീരുമാനത്തിലേയ്ക്ക് മാണി നീങ്ങുന്നത് ഈ സാഹചര്യത്തിലാണ്. അതേ സമയം യു.ഡി.എഫ് വിടുകയെന്ന നിര്‍ദേശത്തോടെ തുടക്കത്തിലേ പി.ജെ ജോസഫിന് പൂര്‍ണ യോജിപ്പില്ല. ഇവിടെയാണ് യോജിച്ച തീരുമാനമേ ഉണ്ടാകൂയെന്ന ജോസഫിന്റെ നിലാപാട് പ്രസക്തമാകുന്നത്. അതേസമയം എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ബന്ധം തുടരാമെന്ന നിശ്ചയിച്ചാലും അണികള്‍ അത് അംഗീകരിക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് മാണി അനുകൂലികള്‍ വ്യക്തമാക്കുന്നത്. താഴെ തട്ടില്‍ അത്രയക്ക് കോണ്‍ഗ്രസുമായി അവര്‍ അകന്നുവെന്നാണ് നേതാക്കളുടെ പക്ഷം. കോണ്‍ഗ്രസും യു.ഡി.എഫും. മാണി യുഡിഎഫ് വിടുമെന്നത് അഭ്യൂഹം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. യുഡിഎഫിന്റെ അഭിവാജ്യഘടകമാണ് കെ എം മാണിയെന്നും സുധീരന്‍ പറഞ്ഞു.മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ
[masterslider id="10"]

Related posts