വാദത്തിനിടെ സ്‌ക്രീനിൽ അർധനഗ്നതാ പ്രദർശനം; മാപ്പ് സ്വീകരിച്ച് ഹൈക്കോടതി.

ബെംഗളൂരു: ഹൈക്കോടതി വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കുന്നതിനിടെ സ്‌ക്രീനിൽ അർധനഗ്നതാ പ്രദർശനം നടത്തിയ വ്യക്തിയുടെ മാപ്പ് കർണാടക ഹൈക്കോടതി സ്വീകരിച്ചു. മുൻമന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വീഡിയോ കേസിന്റെ വാദത്തിനിടയിലായിരുന്നു നഗ്നത പ്രദർശനം. 

കഴിഞ്ഞ നവംബർ 30-ന് ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വാദം കേൾക്കുന്നതിനിടെയാണ് സ്‌ക്രീനിൽ അർധനഗ്നനായ ആളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. ഇതിനിടെ ഒരാൾ കുളിക്കുന്ന ദൃശ്യമാണ് കണ്ടത്. 

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

കർണാടകത്തിലെ ഒരു സ്വകാര്യ കോളേജ്ജ് ഉദ്യോഗസ്ഥനാണ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ ഇയാൾക്കെതിരെ നോട്ടീസ് അയക്കാനും നിയമനടപടി സ്വീകരിക്കാനും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥൻ മാപ്പു പറഞ്ഞതിനാൽ ഇയാൾക്കെതിരായ നിയമനടപടികൾ റദ്ദാക്കാനും മാപ്പ് സ്വീകരിക്കാനും കോടതി തീരുമാനിക്കുകയായിരുന്നു.

ഇയാൾ മനഃപൂർവമല്ല അർധനഗ്നനായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടതെന്ന് കോടതി വിലയിരുത്തി. കൂടാതെ ഭാവിയിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാതെ ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥന് കോടതി മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts