കോൺ​ഗ്രസ് ദേശീയ പാർട്ടി; ആരെ മുഖ്യമന്ത്രിയാക്കിയാലും എല്ലാവരും അം​ഗീകരിക്കും; സിദ്ധരാമയ്യ

ബെം​ഗളുരു; 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലെന്ന് മറുപടി നൽകി സിദ്ധരാമയ്യ.

എന്നാൽ ഇനി വരുന്ന തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും ആ തീരുമാനം എല്ലാവരും അം​ഗീകരിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

കോൺ​ഗ്രസ് ദേശീയ പാർട്ടിയാണെന്നും തങ്ങൾക്ക് കാര്യങ്ങൾ തീരുമാനിക്കാൻ ഹൈക്കമാൻഡ് ഉണ്ടെന്നും അദ്ദേ​ഹം അറിയിച്ചു. തന്നെ ദേശീയ രാഷ്ട്രീയത്തിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്നും സോണിയ ​ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ച്ചയിൽ ഇവ ചർച്ച ചെയ്തില്ലെന്നും അറിയിച്ചു.

  ഏപ്രില്‍ 1 മുതല്‍ എടിഎമ്മില്‍ കളി മാറും! പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കുക; പുതിയ നിയമങ്ങൾ ഇങ്ങനെ

74 വയസായതിനാൽ ഇനി പരമാവധി 5 വർഷം കൂടി മാത്രമേ രാഷ്ട്രീയത്തിൽ ഉണ്ടാകുകയുള്ളെന്നും സിദ്ധരാമയ്യ പറഞ്ഞു. ദേശീയ പ്രസിഡന്റായി രാഹുൽ ​ഗാന്ധി എത്തുന്നതിനെയും സിദ്ധരാമയ്യ അനുകൂലിച്ചു.

 

 

 

 

  ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്;

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us