പ്രൈമറി സ്കൂളുകൾ തുറക്കുന്നതിൽ അനുകൂലിച്ച് വിദഗ്ധരും രക്ഷിതാക്കളും

ബെംഗളൂരു: സംസ്ഥാനത്ത് പ്രൈമറി സ്കൂളുകൾ (I മുതൽ 5 വരെ ക്ലാസുകൾ) ഒക്ടോബർ 21 –ന് തുറക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ധർ ആവശ്യപ്പെട്ടു.

സ്കൂൾ തുറക്കുന്ന തീയതി തീരുമാനിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുമായി തുറക്കുന്ന കാര്യം ചർച്ച ചെയ്യാൻ വകുപ്പ് ആലോചിക്കുന്നുണ്ട്. അതിനാൽ സ്കൂളുകൾ തുറക്കുന്നത് കൂടുതൽ വൈകിയേക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്തുടനീളമുള്ള പ്രൈമറി ക്ലാസ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്‌കൂളുകൾ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

95 ശതമാനത്തിലധികം വരുന്ന ഗ്രാമീണ മേഖലയിലെ രക്ഷിതാക്കളും സ്കൂളുകൾ വീണ്ടും തുറക്കണമെന്ന് ആഗ്രഹിക്കുന്നതായി അടുത്തിടെ നടന്ന ഒരു പഠനത്തിൽ പറയുന്നുണ്ട്. സ്കൂൾ അടഞ്ഞു കിടക്കുമ്പോൾ  ലഭ്യമല്ലാത്ത പഠന അവസരങ്ങൾ തങ്ങളുടെ കുട്ടികൾക്ക് ലഭ്യമാക്കണമെന്ന് രക്ഷിതാക്കൾ ആഗ്രഹിക്കുന്നുഎന്ന് വിദഗ്ദ്ധർ പറഞ്ഞു.

കുട്ടികൾക്ക് ഹാജർ നിർബന്ധമാക്കില്ല എന്നും  അതിനാൽ കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാൻ തയ്യാറാകാത്ത മാതാപിതാക്കൾക്ക് അവരെ വീട്ടിൽ തന്നെ നിർത്താം എന്നും വിദഗ്ദ്ധർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts