അപ്പോളോ ആശുപത്രികളിൽ സ്പുട്‌നിക് വാക്സിൻ നൽകിത്തുടങ്ങി

ബെംഗളൂരു: അപ്പോളോ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികളിൽ സ്പുട്‌നിക് വാക്സിൻ നൽകിത്തുടങ്ങി. പ്രമുഖ ഫാർമ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസുമായി സഹകരിച്ചാണ് റഷ്യയിൽനിന്നുള്ള വാക്സിൻ അപ്പോളോ ലഭ്യമാക്കുന്നത്.

അപ്പോളോ ഗ്രൂപ്പിന് ഇപ്പോൾ 1.5 ലക്ഷം സ്പുനിക് വി വാക്‌സിനുകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 50,000 വാക്‌സിനുകൾ ആദ്യം നൽകുന്നത് രാജ്യമെമ്പാടും ഉള്ള ഡോ. റെഡ്‌ഡിസ് തിഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ്. അതിന് ശേഷം പൊതുജനങ്ങൾക്ക് വാക്‌സിൻ നൽകും.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലെ അപ്പോളോ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ സ്പുട്‌നിക് ലഭ്യമാക്കിയിരിക്കുന്നത്. അധികം വൈകാതെ ബെംഗളൂരു, ഡൽഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, പുണെ എന്നിവിടങ്ങളിലും സ്പുട്‌നിക് എത്തിക്കുമെന്ന് അപ്പോളോ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts