പ്രതിദിന മരണ സംഖ്യ കുറയുന്നില്ല; ഇന്ന് അര ലക്ഷം പേരെ ഡിസ്ചാർജ്ജ് കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 28869 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.52257 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 23.91 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 52257 ആകെ ഡിസ്ചാര്‍ജ് : 1776695 ഇന്നത്തെ കേസുകള്‍ : 28869 ആകെ ആക്റ്റീവ് കേസുകള്‍ : 534954 ഇന്ന് കോവിഡ് മരണം : 548 ആകെ കോവിഡ് മരണം : 23854 ആകെ പോസിറ്റീവ് കേസുകള്‍ : 2335524 ഇന്നത്തെ പരിശോധനകൾ…

Read More

കഴിഞ്ഞ 2 മാസത്തിലെ കോവിഡ് മരണങ്ങളിൽ 56%വും 20-49 വയസ്സുള്ളവർ

ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 56% പേരും 20 മുതൽ 49 വയസ്സ് വരെ പ്രായമുള്ളവർ. കോവിഡ് രണ്ടാം തരംഗം യുവജനങ്ങളെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. നഗരത്തിലെ ആദ്യത്തെ 5000 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയത് പതിമൂന്ന് മാസങ്ങൾക്ക് ശേഷമാണ്. എന്നാൽ അതിന് ശേഷം വെറും ഒരു മാസം കൊണ്ടാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ മൂന്നിൽ ഒരു ഭാഗവും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ…

Read More

കേരളത്തിൽ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്.

സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

രണ്ടാമത്തെ കോവിഡ് വാർറും ആരംഭിച്ച് പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗം ഗുരുതരമായി പടർന്നു പിടിക്കുന്ന ഈ സന്ദർഭത്തിൽ കോവിഡ് ബാധിച്ചവരെ സഹായിക്കുവാൻ വിപുലമായ രീതിയിലുള്ള സേവാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർണാടക പ്രവാസി കോൺഗ്രസ്‌സിന്റെ വോളന്റീർസിന് വളരെയധികം അഭ്യർത്ഥനകൾ വന്നതിനെത്തുടർന്ന് കോവിഡ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായിട്ടുള്ള രണ്ടാമത്തെ വാർ റൂം ഇന്ന് ബന്നാർഘട്ട റോഡിൽ കെ.പി.സി സൗത്ത് ഡിസ്ട്രിക്ട് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ നടന്ന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലളിതമായ ചടങ്ങിൽ കോൺഗ്രസ് നേതാവ് ശ്രീ.ആർ.കെ.രമേശ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ. വിനു തോമസ്, ശ്രീ.ഷിബു ശിവദാസ്, ശ്രീ.…

Read More

കോവിഡ് പരിശോധിക്കാൻ ഇനി ലാബിൽ പോകേണ്ട; റാപിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാനും ആളുകൾക്ക് സ്വയം കൊവിഡ് പരിശോധിക്കാനും സഹായകമാകുന്ന ഒരു തീരുമാനം കൈകൊണ്ടിരിക്കുകയാണ് ഐ സി എം ആർ. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐ സി എം ആർ അംഗീകാരം നല്‍കി. ടെസ്റ്റ് കിറ്റ് എത്രയും വേഗത്തിൽ വിപണിയില്‍ ലഭ്യമാക്കും. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്കും കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്കും  മാത്രമാണ് ഈ ടെസ്റ്റ് കിറ്റ് ഉപയോഗിക്കാൻ ഐ സി എം ആർ ‍ നിർദ്ദേശിക്കുന്നത്. ഒരു കിറ്റിന് 250 രൂപയാണ് വില. പരിശോധന നടത്തി 15 മിനിറ്റിൽ ഫലം അറിയുവാൻ സാധിക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിൽ രോഗം സ്ഥിരീകരിക്കുവാനും…

Read More

അപ്പോളോ ആശുപത്രികളിൽ സ്പുട്‌നിക് വാക്സിൻ നൽകിത്തുടങ്ങി

ബെംഗളൂരു: അപ്പോളോ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികളിൽ സ്പുട്‌നിക് വാക്സിൻ നൽകിത്തുടങ്ങി. പ്രമുഖ ഫാർമ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസുമായി സഹകരിച്ചാണ് റഷ്യയിൽനിന്നുള്ള വാക്സിൻ അപ്പോളോ ലഭ്യമാക്കുന്നത്. അപ്പോളോ ഗ്രൂപ്പിന് ഇപ്പോൾ 1.5 ലക്ഷം സ്പുനിക് വി വാക്‌സിനുകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 50,000 വാക്‌സിനുകൾ ആദ്യം നൽകുന്നത് രാജ്യമെമ്പാടും ഉള്ള ഡോ. റെഡ്‌ഡിസ് തിഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ്. അതിന് ശേഷം പൊതുജനങ്ങൾക്ക് വാക്‌സിൻ നൽകും. ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലെ അപ്പോളോ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ സ്പുട്‌നിക് ലഭ്യമാക്കിയിരിക്കുന്നത്. അധികം വൈകാതെ ബെംഗളൂരു, ഡൽഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, പുണെ…

Read More

നഗരത്തിൽ കോവിഡ് രോഗികളും ബന്ധുക്കളും വ്യാപകമായി പറ്റിക്കപ്പെടുന്നു

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളും അവരുടെ ബന്ധുക്കളും വ്യാപകമായി പറ്റിക്കപ്പെടുന്നത് തുടർക്കഥയാകുന്നു. മുൻകൂർ പണമടച്ച് ഓർഡർ ചെയ്ത ഓക്സിജൻ കോൺസണ്ട്രേറ്റർ കിട്ടാതെ മരണത്തിന് കീഴടങ്ങിയ യുവാവിന്റെ സംഭവമാണ് അവസാനമായി പുറത്ത് വന്നത്. കഴിഞ്ഞ ദിവസം നീലമംഗലയിൽ ആനന്ത് എന്ന യുവാവ് തന്റെ കോവിഡ് രോഗിയായ സഹോദരന് വേണ്ടി ഓക്സിജൻ കോൺസണ്ട്രേറ്റർ ആവശ്യപ്പെട്ട് ഓണ്ലൈനിൽ നിന്ന് കിട്ടിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. മുൻകൂറായി അവർ ആവശ്യപ്പെട്ട 13000 രൂപ നൽകിയിട്ടും ഓക്സിജൻ കോൺസണ്ട്രേറ്റർ ലഭിച്ചില്ല. ഇതേ തുടർന്ന് സഹോദരൻ മരിക്കുകയായിരുന്നു എന്ന് യുവാവ് വെളിപ്പെടുത്തി. സമൂഹ…

Read More

ഡോക്ടറെ പഞ്ഞിക്കിട്ട് ലക്ഷങ്ങൾ കൈപ്പറ്റിയ പോലീസുകാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: കുഡ്‌ലുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. നാഗരാജിനെ റെംഡെസിവിർ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഡോക്ടറെ രണ്ടു ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ച മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തു. പുറത്തിറങ്ങാനായി പോലീസുകാർക്ക് 5.5 ലക്ഷം രൂപ നൽകേണ്ടി വന്നതായി ഡോക്ടർ പറഞ്ഞു. ഈ സംഭവത്തിൽ സഞ്ജയ് നഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെയും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരെയുമാണ് സസ്പെൻഡ് ചെയ്തത്. ജെ.സി. നഗർ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് സിറ്റി പോലീസ് കമ്മിഷണർ…

Read More

കേരളത്തിന് അത്യാവശ്യ സമയത്ത് പച്ചക്കറി നൽകി;എന്നാൽ ഇതുവരെ കാശ് കിട്ടിയില്ല! കത്തയച്ച് കാത്തിരുന്ന് കർണാടകയിലെ കർഷക കൂട്ടായ്മ.

ബെംഗളൂരു : കേരളത്തിന് പച്ചക്കറി നൽകിയിട്ട് ഇതുവരെ കാശ് ലഭിച്ചില്ലെന്ന് പരാതിയുമായി കർഷക കൂട്ടായ്മ. മൈസൂരുവിലെ റൈത്തമിത്ര ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ആണ് കേരള ഹോൾട്ടികൾചർ കോർപറേഷനെതിരെ പരാതിയുമായി രംഗത്ത് വന്നത്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ കാലയളവിൽ പച്ചക്കറി നൽകിയതിൻ്റെ 54.23 ലക്ഷം രൂപ കുടിശികയാണ് ഇപ്പോൾ ലഭിക്കാനുള്ളത്, പല തവണ ഹോൾട്ടി കൾചർ വകുപ്പിന് കത്തെഴുതിയിട്ടും ഇതുവരെ തുക ലഭിച്ചില്ലെന്ന് കർഷക കൂട്ടായ്മയുടെ നേതാവ് കുറുബൂർ ശാന്തകുമാർ അറിയിച്ചു. 2019ലെ പ്രളയകാലത്തും ഈ കൂട്ടായ്മ കേരളത്തിന് പച്ചക്കറി നൽകിയിരുന്നു. പ്രളയകാലത്ത് കേരള മുഖ്യമന്ത്രിയുടെ…

Read More

2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി സംസ്ഥാനത്തേക്ക്.

ബെംഗളൂരു: സംസ്ഥാനത്തിന് ബുധനാഴ്ച 2,00,000 കോവിഷീൽഡ് ഡോസ് വാക്സിൻ ലഭിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. നിർമാതാക്കളിൽ നിന്ന് സംസ്ഥാനം നേരിട്ട് സംഭരിച്ചതാണ് ഈ 2,00,00 ഡോസ് വാക്സിൻ. ഇതുവരെ 10,94,000 ഡോസ് വാക്സിൻ  (9,50,000 കോവിഷീൽഡ്, 1,44,000 കോവാക്സിൻ) സംസ്ഥാന സർക്കാർ നിർമാതാക്കളിൽ നിന്ന് നേരിട്ട് സംഭരിച്ചിട്ടുണ്ട്. ഇത് കൂടാതെ 1,11,24,470 ഡോസ് വാക്സിൻ ഇന്ത്യാ ഗവൺമെന്റിൽ നിന്നും സംസ്ഥാനത്തിന് ലഭിച്ചു, ” എന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ ട്വീറ്റിൽ അറിയിച്ചു. Karnataka received 2,00,000 doses of Covishied today…

Read More
Click Here to Follow Us