ഡോക്ടറെ പഞ്ഞിക്കിട്ട് ലക്ഷങ്ങൾ കൈപ്പറ്റിയ പോലീസുകാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: കുഡ്‌ലുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. നാഗരാജിനെ റെംഡെസിവിർ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഡോക്ടറെ രണ്ടു ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ച മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തു.

പുറത്തിറങ്ങാനായി പോലീസുകാർക്ക് 5.5 ലക്ഷം രൂപ നൽകേണ്ടി വന്നതായി ഡോക്ടർ പറഞ്ഞു. ഈ സംഭവത്തിൽ സഞ്ജയ് നഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെയും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരെയുമാണ് സസ്പെൻഡ് ചെയ്തത്.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

ജെ.സി. നഗർ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് സിറ്റി പോലീസ് കമ്മിഷണർ കമാൽ പന്ത് പോലീസുകാരെ സസ്പെൻഡ് ചെയ്തത്.

കരിഞ്ചന്തയിൽ റെംഡെസിവിർ റെംഡെസിവിർ വിറ്റതിന് നാലുപേർ അറസ്റ്റിലായിരുന്നു. ഇവരിൽ ഒരാൾ ഡോ. നാഗരാജിന്റെ പേര് പരാമർശിച്ചതിനെത്തുടർന്നാണ് പോലീസ് നാഗരാജിനെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയത്. പണം നൽകുന്നത് വരേ രണ്ട് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്ന് ഡോക്ടർ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts