രണ്ടാമത്തെ കോവിഡ് വാർറും ആരംഭിച്ച് പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗം ഗുരുതരമായി പടർന്നു പിടിക്കുന്ന ഈ സന്ദർഭത്തിൽ കോവിഡ് ബാധിച്ചവരെ സഹായിക്കുവാൻ വിപുലമായ രീതിയിലുള്ള സേവാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർണാടക പ്രവാസി കോൺഗ്രസ്‌സിന്റെ വോളന്റീർസിന് വളരെയധികം അഭ്യർത്ഥനകൾ വന്നതിനെത്തുടർന്ന് കോവിഡ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായിട്ടുള്ള രണ്ടാമത്തെ വാർ റൂം ഇന്ന് ബന്നാർഘട്ട റോഡിൽ കെ.പി.സി സൗത്ത് ഡിസ്ട്രിക്ട് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.

ഇന്ന് രാവിലെ നടന്ന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലളിതമായ ചടങ്ങിൽ കോൺഗ്രസ് നേതാവ് ശ്രീ.ആർ.കെ.രമേശ് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ശ്രീ. വിനു തോമസ്, ശ്രീ.ഷിബു ശിവദാസ്, ശ്രീ. അലക്സ് ജോസഫ് എന്നിവർ സംസാരിച്ചു.

  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ

ശ്രീ.ആന്റോ എം പി , ശ്രീ മഞ്ജു അർജുൻ, ഡോക്ടർ നകുൽ, ശ്രീ.തോമസ് വറുഗീസ്, ശ്രീ. ജോളി മോൻ, ശ്രീ. സോണി , ശ്രീ. അർജുൻ എന്നിവർ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി.

കോവിഡ് ബാധിതരായ കുടുംബങ്ങളെ സഹായിക്കൽ, ആശുപത്രിയിൽ കിടക്ക സൗകര്യമൊരുക്കൽ, രോഗലക്ഷണം ഉള്ളവർക്ക് കോവിഡ് പരിശോധന, കോവിഡ് ബാധിതർക്ക്‌ കരുതലും മാനസിക പിന്തുണയും ഉറപ്പാക്കുവാൻ കൗൺസിലിംഗ്, ആംബുലൻസും മറ്റു യാത്ര സൗകര്യങ്ങളും,കൊവിഡ് മൂലം മരിച്ചവരുടെ ശവസംസ്കാരം തുടങ്ങി എല്ലാ മേഖലകളിലും സഹായത്തിന് പ്രവാസി കോൺഗ്രസിന്റെ വോളണ്ടിയേഴ്സ് ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബെംഗളുരു സൗത്ത് ജില്ലയിൽ ഉൾപ്പെട്ട നിയോജകമണ്ഡലങ്ങളലെ പ്രവാസി കോൺഗ്രസ്‌ വോളന്റീർസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് പോകുവാൻ വോളണ്ടിയേഴ്സിന്റെ കൂട്ടായ്മയായ കോവിഡ് ടാസ്ക് ഫോഴ്സ് ബാംഗ്ലൂർ സൗത്ത് ഡിസ്ട്രിക്റ്റ് രൂപീകരിച്ചു.

  ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്;

ജനങ്ങൾക്ക് രാവിലെ എട്ടു മണി മുതൽ വൈകുന്നേരം എട്ടു മണി വരെ താഴെ കൊടുത്തിട്ടുള്ള വാർ റൂം നമ്പറുകളിൽ ബന്ധപ്പെടാം :

861 841 1521 /948 365 3992 .

ഓൺലൈൻ സൗകര്യം ഉപയോഗിച്ചും ഹെല്പ് ഡെസ്കിന്റെ സേവനങ്ങൾ ആവശ്യപ്പെടാം

കർണാടക പ്രദേശ് സൗത്ത് ഡി.സി.സി യുടെയും, ശ്രീ ഡി.കെ സുരേഷ് എം പി യുടെയും നേതൃത്വത്തിൽ ഉള്ള കോവിഡ് ഹെൽപ്പ് ഡെസ്ക്കുമായി സഹകരിച്ചായിരിക്കും കെ.പി.സി യുടെ വാർ റൂമും,കോവിഡ് ടാസ്ക് ഫോഴ്സ് വോളന്റീർസും പ്രവർത്തിക്കുന്നത് എന്ന് പ്രവാസി കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ശ്രീ. വിനു തോമസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൂഗിൾ പേ വേണ്ട, ഫോൺ പേയും വേണ്ട; വാട്‌സ്ആപ്പിൽ ഇനി 'കളി' മാറും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us