കോവിഡ് പരിശോധിക്കാൻ ഇനി ലാബിൽ പോകേണ്ട; റാപിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാനും ആളുകൾക്ക് സ്വയം കൊവിഡ് പരിശോധിക്കാനും സഹായകമാകുന്ന ഒരു തീരുമാനം കൈകൊണ്ടിരിക്കുകയാണ് സി എം ആർ.

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന്  സി എം ആർ അംഗീകാരം നല്‍കി. ടെസ്റ്റ് കിറ്റ് എത്രയും വേഗത്തിൽ വിപണിയില്‍ ലഭ്യമാക്കും.

കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്കും കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്കും  മാത്രമാണ് ടെസ്റ്റ് കിറ്റ് ഉപയോഗിക്കാൻ ഐ സി എം ആർ ‍ നിർദ്ദേശിക്കുന്നത്.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

ഒരു കിറ്റിന് 250 രൂപയാണ് വില. പരിശോധന നടത്തി 15 മിനിറ്റിൽ ഫലം അറിയുവാൻ സാധിക്കുന്നതാണ്.

അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിൽ രോഗം സ്ഥിരീകരിക്കുവാനും അതുവഴി രോഗിക്ക് ചികിത്സ വളരെപെട്ടന്ന് തന്നെ ലഭ്യമാക്കുവാനും ഇത് സഹായകമാകും. രാജ്യത്ത് ദിനംപ്രതിയുള്ള  ടെസ്റ്റുകളുടെ എണ്ണം കൂട്ടുക എന്നതാണ് സർക്കാർ ഇത് വഴി ലക്ഷ്യമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts