കഴിഞ്ഞ 2 മാസത്തിലെ കോവിഡ് മരണങ്ങളിൽ 56%വും 20-49 വയസ്സുള്ളവർ

ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 56% പേരും 20 മുതൽ 49 വയസ്സ് വരെ പ്രായമുള്ളവർ. കോവിഡ് രണ്ടാം തരംഗം യുവജനങ്ങളെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

നഗരത്തിലെ ആദ്യത്തെ 5000 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയത് പതിമൂന്ന് മാസങ്ങൾക്ക് ശേഷമാണ്. എന്നാൽ അതിന് ശേഷം വെറും ഒരു മാസം കൊണ്ടാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നത്.

സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ മൂന്നിൽ ഒരു ഭാഗവും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ രണ്ടര മാസത്തിനുള്ളിലാണെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.

ഇതുവരെയുള്ള പോസിറ്റീവ്‌ കേസുകളും മരണങ്ങളും സൂചിപ്പിക്കുന്നത് കോവിഡ് രണ്ടാം തരംഗം കുട്ടികളെയും കൗമാര പ്രായക്കാരെയും യുവജനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട് എന്നാണ്.

  പ്രായം സംബന്ധിച്ച വിവാദങ്ങൾക്കിടെ, കുംഭമേള വൈറൽ താരം ഗർഭിണി പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

രണ്ടാം തരംഗത്തിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച 7,06,449 പേരിൽ 7,980 പേരും മരിച്ചത് മാർച്ച് 1 മുതൽ മെയ് 15 വരെയുള്ള ദിവസങ്ങളിലാണ്. ഇതിൽ കോവിഡ് സ്ഥിരീകരിച്ച 20,206 കുട്ടികളിൽ 17 പേർ മരിച്ചു. കോവിഡ് ബാധിച്ച 51,673 കൗമാരക്കാരിൽ 19 പേർ മരിച്ചു.

20 മുതൽ 29 വരെ പ്രായമുള്ള 1,53,174 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ ഇതിൽ 151 പേരാണ് മരിച്ചത്. 30 മുതൽ 39 വയസുള്ള 467 പേരും, 40 മുതൽ 49 വയസുള്ള 1037 പേരും, 50 മുതൽ 59 വയസുള്ള 1717 പേരും മരിച്ചതായി കണക്കുകൾ വെളിപ്പെടുത്തുന്നു.

  കഠിനവെയിലിൽ വെന്തുരുകി ബെംഗളൂരുവിലെ ശുചീകരണ തൊഴിലാളികൾ; ജോലിസമയം ക്രമീകരിക്കണമെന്ന് ആവശ്യം

അറുപത് വയസ്സിന് മുകളിൽ ഉള്ളവരെയാണ് കോവിഡ് രണ്ടാം തരംഗം സാരമായി ബാധിച്ചത്. എന്നാൽ കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച 100 വയസ്സിന് മുകളിലുള്ള 68 പേരിൽ ഒരാൾ മാത്രമാണ് മരിച്ചത്.

അതിനിടെ കോവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിച്ചതോടെ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ജീവിതം വഴിമുട്ടിയവരെ സഹായിക്കാൻ 1250 കോടിയുടെ ദുരിതാശ്വാസ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയിൽപ്പെട്ട് നിൽക്കുന്നതിനിടെയാണ് ഈ സഹായപാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിസന്ധിഘട്ടത്തിൽ സർക്കാർ കൂടെയുണ്ടെന്ന് ഇതുവഴി ജനങ്ങളെ ബോധ്യപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സഹായങ്ങൾ ഗുണഭോക്താക്കൾക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us