ഇനിയും ലോക്ക്ഡൌൺ പ്രഖ്യാപിച്ചില്ലെങ്കിൽ ബെംഗളൂരു നഗരം മറ്റൊരു ബ്രസീൽ ആകും:എച്ച്.ഡി.കുമാരസ്വാമി.

ബെംഗളൂരു : ബെംഗളൂരുവില്‍ ഇനിയും ഒരു 20 ദിവസത്തെ ലോക്ക്ഡൗണ്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി. കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ച സാഹചര്യത്തിലാണ് കുമാരസ്വാമി ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ബെംളൂരുവില്‍ എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം ഇല്ലെങ്കില്‍ ബെംഗളൂരു മറ്റൊരു ബ്രസീലാകുമെന്ന്
കുമാരസ്വാമി ട്വിറ്ററിലൂടെ പ്രതികരിച്ചു.

‘മനുഷ്യജീവനുകള്‍ വെച്ചുള്ള കളി അവസാനിപ്പിക്കണം. ചില മേഖലകള്‍ മാത്രം അടച്ചു പൂട്ടിയതു കൊണ്ടായില്ല. ബെംഗളൂരുവിലെ മനുഷ്യജീവനുകള്‍ക്ക് നിങ്ങള്‍ വില കല്‍പിക്കുന്നുണ്ടെങ്കില്‍ നഗരം 20 ദിവസത്തേക്ക് അടച്ചിടേണ്ടതുണ്ട്. അതല്ലെങ്കില്‍ ബെംഗളൂരു നഗരം മറ്റൊരു ബ്രസീലാകും. സാമ്പത്തിക വളർച്ചയേക്കാൾ മുഖ്യം ജനങ്ങളുടെ ജീവനാണ്.’ കുമാരസ്വാമി ട്വിറ്ററില്‍ കുറിച്ചു.

  ചുട്ടുപൊള്ളുന്ന വേനലിൽ ബെംഗളൂരുവിൽ ദാഹമകറ്റാൻ 60 പുതിയ ടാങ്കറുകൾ കൂടി; 'മൊബൈൽ കാവേരി' സജീവം

കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകളില്‍ വലിയ രീതിയിലുള്ള വര്‍ധനവാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ലോക്ക്ഡൗണ്‍ എടുത്തു കളഞ്ഞതിനു ശേഷമാണ് ഇത് സംഭവിച്ചത്. നഗരത്തിലെ ചില പ്രത്യേക സ്ഥലങ്ങളിലെ  അടച്ചുപൂട്ടല്‍ കൊണ്ട് മാത്രം ഈ മഹാമാരിയെ തളച്ചിടാനാവില്ല എന്നും കുമാര സ്വാമി  കൂട്ടിച്ചേര്‍ത്തു.

കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ബംഗളൂരുവിലെ അഞ്ച് സ്ഥലങ്ങള്‍ സീല്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ലോക്ഡൗണിന് ശേഷം ലഭിച്ച ഇളവുകള്‍ ആളുകള്‍ ദുരുപയോഗം ചെയ്യുന്നതില്‍ കുമാരസ്വാമി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്കെതിരെയും ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെയും അദ്ദേഹം രംഗത്ത് വന്നിരുന്നു. കര്‍ണാടകയില്‍ ഇതുവരെ 142 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 9,000-ത്തിലധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്
[masterslider id="10"]

Related posts